UPDATES

വിദേശം

ഡിലന്‍ തോമസിന്റെ കവിത, 74 പേജുള്ള ഇസ്ലാം വിരുദ്ധ മാനിഫെസ്റ്റോ, കൂട്ടക്കൊലയുടെ ഫേസ്ബുക്ക് ലൈവ്; ആരാണ് ന്യൂസിലാന്റില്‍ 49 പേരെ കൊന്ന ബ്രെണ്ടൻ ടറന്‍റ്?

മതാചാരികളായ മുസ്ലീങ്ങൾ തന്നെയായിരുന്നു ഇയാളുടെയും സംഘത്തിന്റെയും ലക്‌ഷ്യം എന്നതിന് മാനിഫെസ്റോയിൽ സൂചനകളുണ്ട്.

ന്യൂസിലാൻഡ് ക്രൈസ്റ്റ് ചർച്ചിലെ മുസ്ലീം പള്ളിയിൽ വിശ്വാസികളെ തുരുതുരാ വെടിവെച്ചിടുന്നത് ലൈവ് ആയി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുക, താൻ നടത്താൻ ഉദ്ദേശിക്കുന്ന ആക്രമണത്തെക്കുറിച്ച് മുൻപ് എഴുതി തയ്യാറാക്കിയ ഒരു മാനിഫെസ്റ്റോ ഇന്റെർനെറ്റിലിടുക, ആളുകൾക്ക് അത് വായിക്കാനായി ഹൈപ്പർ ലിങ്കുകൾ നൽകുക, കൊലപാതകത്തിനായി നല്ലയിനം മെഷീൻ ഗണ്ണുകളെക്കുറിച്ച് സ്വന്തം പ്രൊഫൈലിൽ സചിത്ര വിശദീകരണങ്ങൾ കുറിക്കുക… ഞെട്ടിക്കുന്ന ‘വിനോദ’ങ്ങളാണ് വെടിവെയ്പ്പ് നടത്തിയവരിൽ പ്രധാനിയായ ബ്രെണ്ടൻ ടറന്റിന്റേത്. ഇയാൾ ആസ്ട്രേലിയൻ സ്വദേശിയാണ്.

‘ദി ഗ്രേറ്റ് റീപ്ലേസ്മെന്റ്റ്’ എന്ന് പേരിട്ട ഇയാളുടെ മാനിഫെസ്റ്റോയും ഫോട്ടോസും ഇപ്പോൾ സൈബർ ഇടങ്ങളിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്. മുസ്ലീങ്ങൾ തന്നെയായിരുന്നു ഇയാളുടെയും സംഘത്തിന്റെയും ലക്‌ഷ്യം എന്നതിന് മാനിഫെസ്റോയിൽ സൂചനകളുണ്ട്. ഈ മുസ്‌ലിം പള്ളികളിൽ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയും ആളുകളെ ആക്രമിക്കുകയും തന്നെയായിരുന്നു തന്റെ ലക്ഷ്യമെന്നാണ് ഇയാൾ പറയുന്നത്.

“ഡൂ നോട്ട് ഗോ ജന്റിൽ ഇൻ ടു ദാറ്റ് ഗുഡ് നൈറ്റ്” എന്ന ഡിലൻ തോമസിന്റെ പ്രശസ്തമായ കവിതയോടെയാണ് 74 പേജുകളുള്ള മാനിഫെസ്റ്റോ ആരംഭിക്കുന്നത്. പരമ്പരാഗത ഇസ്ലാം മത വിശ്വാസികളെ വെടിവെച്ച് കൊല്ലാൻ പദ്ധതിയിട്ട ഇപ്പോൾ തടവിൽ കഴിയുന്ന ഡറാണ് ഒബ്സ്ബോറിനെ പ്രകീർത്തിക്കുന്നതോടെ ഇവരുടെയും പ്രധാന ലക്‌ഷ്യം മുസ്‌ലിം മതവിശ്വാസികളാണെന്ന് പോലീസ് അനുമാനിക്കുന്നുണ്ട്.

ഇന്ന് രാവിലെയാണ് ന്യൂസിലാന്റിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ രണ്ട് മുസ്‌ലിം പള്ളികളിൽ ടറന്റും സംഘവും വെടിവെയ്പ്പ് നടത്തിയത്. ന്യൂസിലാൻഡിലേക്ക് കുടിയേറിയ അഭയാര്ഥികളുൾപ്പടെ 49 പേരോളം കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍