UPDATES

സിറിയന്‍ ആക്രമണങ്ങള്‍ക്ക് റഷ്യന്‍ പിന്തുണ; ഫ്രാന്‍സ് അന്താരാഷ്ട്ര കോടതിയിലേക്ക്

അഴിമുഖം പ്രതിനിധി

സിറിയയില്‍ നടക്കുന്ന ആക്രമണങ്ങള്‍ യുദ്ധ കുറ്റങ്ങളാണെന്നും അതിന് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടും ഫ്രാന്‍സ് അന്താരാഷ്ട്ര ക്രിമനല്‍ കോടതിയിലേക്ക്(ഐസിസി). റഷ്യന്‍ പിന്തുണയോടെ സിറിയയില്‍ നടക്കുന്ന ആക്രമണങ്ങളില്‍ നിന്ന് ജനങ്ങളെ രക്ഷിക്കുന്നതിന് ഫ്രാന്‍സ് പ്രതിജ്ഞാബദ്ധമാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍കോസിസ് ഹോളോണ്ടൊ പറഞ്ഞു.

സിറിയയിലെ ആലപ്പോയില്‍ നടക്കുന്ന ആക്രമണങ്ങള്‍ യുദ്ധക്കുറ്റത്തിന്റെ പരിധിയില്‍ വരുന്നതാണെന്ന് നേരത്തെ ഐക്യരാഷ്ട്ര സഭ കുറ്റപ്പെടുത്തിയിരുന്നു. ഇതിനെതുടര്‍ന്നാണ് ഫ്രാന്‍സ് അന്താരാഷ്ട്ര ക്രമിനല്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്.

ആലപ്പോയിലെ ജനങ്ങളെ സംരക്ഷിക്കുന്നതിന് അന്തരാഷ്ട്ര നിയമങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും റഷ്യ നടത്തുന്ന ആക്രമണങ്ങളെ ഒരിക്കലും ന്യായീകരിക്കാനാവില്ലെന്നും ഫ്രാന്‍സ് വിദേശകാര്യ മന്ത്രി ജീന്‍ മാര്‍ക് അയ്‌റോള്‍ട്ട് പറഞ്ഞു.

ആലപ്പോയിലെ സാധാരണ ജനങ്ങള്‍ക്കെതിരെയും ആശുപത്രികള്‍ക്ക് നേരെയും ആക്രമണം നടത്തുന്നതില്‍ റഷ്യക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. റഷ്യയാണ് ആക്രമണത്തിന് പിന്തുണ നല്‍കുന്നതെന്നാണ് ആരോപണം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍