UPDATES

വിദേശം

ട്രംപിനും ഉന്നിനും ‘സൂപ്പര്‍ സിംപിള്‍’ ഡിന്നര്‍

രണ്ടാം സമാധാന ഉച്ചകോടിയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഉത്തര കൊറിയൻ നേതാവ് കിം ജോംഗ് ഉന്നും വിയറ്റ്നാമിലെത്തി ഒരുമിച്ച് ഡിന്നർ കഴിച്ചു. സ്വകാര്യ സൗഹൃദ വർത്തമാനങ്ങളിലേർപ്പെട്ട ശേഷം പതിയെ ഗൗരവമേറിയ വിഷയങ്ങൾ ചർച്ച ചെയ്ത് തുടങ്ങും. വിയറ്റ്നാമിലെത്തിയ ട്രംപ് വിയറ്റ്നാം പ്രധാനമന്ത്രി യൂജിൻ സുൻ ഫുകിനെ സന്ദർശിച്ചു.

വിയറ്റ്നാം തലസ്ഥാനം ഹാനോയിലെ മെട്രോപ്പോൾ ഹോട്ടലിൽ വെച്ചാണ് രണ്ട് നേതാക്കളും ഡിന്നർ കഴിച്ചത്. യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ്സ് മൈക്ക് പോംപിയോ, ആക്ടിങ് ചീഫ് ഓഫ് സ്റ്റാഫ് മൈക്ക് മുൾവൺ എന്നിവരായിരുന്നു ട്രംപ് ഡിന്നറിനായി ഒപ്പം കൂട്ടിയ അതിഥികൾ. നോർത്ത് കൊറിയൻ ഉന്നത നേതാവ് കിം യോങ് ചോൾ, വിദേശകര്യ മന്ത്രി റൈ യോങ് ഹോ എന്നിവരാണ് ഉന്നിനൊപ്പമുണ്ടായിരുന്നത്. താൻ ഉന്നുമായി ഇഷ്ടത്തിലായിക്കഴിഞ്ഞനു ട്രംപ് പറഞ്ഞന്നുവെങ്കിലും ഇവരുടെ ഭക്ഷണ ശീലങ്ങൾ തമ്മിൽ  യാതൊരു ചേർച്ചയുമില്ലെന്നതായിരുന്നു ഡിന്നറിനു മുൻപ് ഹോട്ടൽ ഉടമസ്ഥരുടെ ആശയകുഴപ്പം. ഇരു രാജ്യങ്ങളും, പ്രത്യേകിച്ച് വൈറ്റ് ഹൌസ് അംഗീകരിക്കുന്ന ഒരു മെനു കണ്ടെത്താനാകാതെ പാചകക്കാർ കുഴങ്ങുകയായിരുന്നെന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്. എന്തായാലും ഡിന്നർ കഴിവതും “സൂപ്പർ സിമ്പിൾ” ആക്കാൻ ഇരു രാജ്യങ്ങളിൽ നിന്നുമുള്ള നിർദേശപ്രകാരം ലളിതമായാണ് വിഭവങ്ങൾ തയ്യാറാക്കിയത്.

ആണവ ഭീഷണികൾക്കതീതമായി സമാധാനത്തെ ഉയർത്തിപ്പിടിക്കാനായാണ് ഉത്തര കൊറിയയും അമേരിക്കയുടെയും ഈ നേതാക്കൾ ലോകം കാത്തിരുന്ന സമാധാന ഉച്ചകോടിയ്ക്കായി വിയറ്റ്നാമിലെത്തിയത്. എന്നാൽ നോർത്ത് കൊറിയക്കോ, ലോകത്തിനു മുഴുവനോ ഉച്ചകോടി കൊണ്ട് യാതൊരു പ്രയോജനവുമുണ്ടാകില്ലെന്നും ഉച്ചകോടി കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടാകുമെങ്കിലും അത് ഈ നേതാക്കൾക്ക് മാത്രമാണെന്നും ചില ആഗോള മാധ്യമങ്ങൾ പരസ്യമായി ആരോപിച്ചിരുന്നു. ഉത്തര കൊറിയയുമായി സമാധാനം ഉറപ്പിക്കാനുള്ള ചർച്ചയ്ക്ക് മുൻകൈയെടുത്തതിന് തനിക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം  നല്കാൻ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ ഉൾപ്പടെയുള്ളവർ ശുപാർശ ചെയ്തതായി ട്രംപ് മുൻപ് മാധ്യമങ്ങളോട് പ്രഖ്യാപിച്ചിരുന്നു.ഡിന്നറിനെ തുടർന്നുള്ള നിർണ്ണായക ചർച്ചകൾക്കായി കത്ത് കൂർപ്പിക്കുകയാണ് ഇപ്പോൾ ലോകം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍