UPDATES

ട്രെന്‍ഡിങ്ങ്

വിവാദങ്ങൾക്കൊടുവിൽ ഫേസ്ബുക് വരുമാന വിവരങ്ങൾ പുറത്തു വിട്ടു; കഴിഞ്ഞ വർഷം റെക്കോർഡ് ലാഭം

ഫേസ്ബുക് മാത്രമല്ല വാട്സാപ്പ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക് മെസെഞ്ചർ മുതലായ ആപ്പുകളുടെയും ദിവസേനയുള്ള ആക്റ്റീവ് ഉപയോക്താക്കളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം വലിയ വർദ്ധനവുണ്ടായിട്ടുണ്ട്

പാര്‍വതി

പാര്‍വതി

‘ഞങ്ങൾ വളരുക തന്നെയാണ്, ഞങ്ങളുടെ കൂട്ടായ്മയും ബിസിനസ്സും കൂടുതൽ ഉന്നതങ്ങളിലേക്ക് കുതിക്കുകയാണ്’; ആകാംഷകൾക്കും ആശയക്കുഴപ്പങ്ങൾക്കുമൊടുവിൽ കഴിഞ്ഞ വർഷത്തെ അവസാന മൂന്ന് മാസങ്ങളിലെ കമ്പനിയുടെ ഞെട്ടിക്കുന്ന വരുമാന വിവരങ്ങൾ പുറത്തു വിട്ടുകൊണ്ട് മാർക്ക് സക്കർബർഗ് പറഞ്ഞതാണ്.

സ്വകാര്യ വിവരങ്ങൾ ചോർത്തുന്നതും, പണം തട്ടുന്നതുമുൾപ്പടെയുള്ള ഗുരുതരമായ ആരോപണങ്ങൾ ഫേസ്ബുക്കിനെതിരെ ഉയർന്നു വന്നിരുന്ന പ്രതിസന്ധി ഘട്ടത്തിൽ കമ്പനി പുറത്തു വിട്ട കണക്കുകൾ കണ്ട് സകലരുടെയും കണ്ണ് തള്ളിപ്പോയി. വാൾസ്ട്രീറ്റ് സർവേകളെയെല്ലാം അട്ടിമറിച്ച റെക്കോർഡ് ലാഭം കാണിച്ചാണ് ഫേസ്ബുക് ഇന്ന് വീണ്ടും എല്ലാവരുടെയും ചർച്ച വിഷയമായത്. മുന്‍വര്‍ഷങ്ങളിലെ അവസാന പാദത്തേക്കാൾ 2018 വർഷത്തെ അവസാന മൂന്ന് മാസം ഫേസ്ബുക് നേടിയത് ഒരു ബില്യൺ ഡോളറിന്റെ അധിക വളർച്ചയാണ്. ഫേസ്ബുക് ഉപയോക്താക്കളുടെ സ്വകാര്യതയും സുരക്ഷിതത്വവും അപകടത്തിലാണെന്ന് നിരന്തരം റിപ്പോർട്ട് വന്നുകൊണ്ടിരുന്ന മൂന്ന് മാസങ്ങളായിരുന്നു അത്.

പരസ്യ നിർമാണ കമ്പനികൾക്ക് അവരുടെ സന്ദേശങ്ങൾ പ്രചരിപ്പിക്കാൻ തുടർന്നും ധൈര്യമായി ഫേസ്ബുക്കിനെ തന്നെ ഉപയോഗിക്കാം. ആളുകൾ ഫേസ്ബുക്കിനെ കയ്യൊഴിഞ്ഞിട്ടില്ലെന്ന് മാത്രമല്ല, ഫേസ്ബുക് സന്ദേശങ്ങളെ വളരെ ഗൗരവമായി ഉൾക്കൊള്ളുന്നവരുടെ എണ്ണവും  വർദ്ധിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. ഇപ്പോൾ നിത്യേനെ ശരാശരി 2 ബില്യൺ ആക്റ്റീവ് ഉപയോക്താക്കൾ ഫേസ്ബുക് സന്ദര്‍ശിക്കുന്നുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. കാനഡ, യു.എസ് മുതലായ രാജ്യങ്ങളിൽ നിന്ന് ഒരു മില്യനോളം പുതിയ ആക്റ്റീവ് ഉപഭോക്താക്കൾ ഇക്കാലയളവിൽ ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. ഓരോ മാസമുള്ള ആക്റ്റീവ് ഉപഭോക്താക്കളുടെ എണ്ണത്തിലും വലിയ രീതിയിലുള്ള വർദ്ധനവ് ഉണ്ടായിട്ടുണ്ട്.

ആളുകൾ വെറുതെ ഫേസ്ബുക് ഉപയോഗിക്കുക മാത്രമല്ല, ആ മാധ്യമത്തിൽ നിന്ന് ലഭിക്കുന്ന സന്ദേശങ്ങളാൽ അവർ വല്ലാതെ സ്വാധീനിക്കപ്പെടുകയും, അവരുടെ സ്വഭാവത്തെ തന്നെ മാറ്റി മറിക്കുന്നുമുണ്ടെന്നാണ് മനഃശാസ്ത്രജ്ഞർ പറയുന്നത്. 2019-ൽ പുതിയ മാറ്റങ്ങൾ കൊണ്ട് വന്ന് ആളുകളുടെ ജീവിതവും അവർ മറ്റുള്ളവരുമായി ബന്ധപ്പെടുന്ന രീതികളും കുറച്ചുകൂടി മെച്ചപ്പെടുത്താൻ ഉദ്ദേശിക്കുന്നതായി സക്കർബർഗ് പറഞ്ഞു. വിവാദങ്ങൾ ഒക്കെ വന്ന ശേഷം ഫേസ്ബുക് വരുമാനത്തിൽ കാര്യമായി ഇടിവുണ്ടാകുമെന്ന് പ്രചാരങ്ങൾ ഉണ്ടായപ്പോൾ വരുമാനം വർധിപ്പിക്കാനായി ഫേസ്ബുക് പുതിയ യുദ്ധതന്ത്രങ്ങളെ കുറിച്ചും ബിസിനസിനെ കുറിച്ചും ആലോചിക്കേണ്ടി വരുമെന്നാണ് ലോകം കണക്കു കൂട്ടിയത്. ഫേസ്ബുക് മാത്രമല്ല വാട്സാപ്പ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക് മെസെഞ്ചർ മുതലായ ആപ്പുകളുടെയും ദിവസേനയുള്ള ആക്റ്റീവ് ഉപയോക്താക്കളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം വലിയ വർദ്ധനവുണ്ടായിട്ടുണ്ട്.

പാര്‍വതി

പാര്‍വതി

അഴിമുഖം സബ് എഡിറ്റര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍