UPDATES

ട്രെന്‍ഡിങ്ങ്

ന്യൂസിലാന്‍ഡ് ഭീകര ആക്രമണം; ഒറ്റ ദിവസം കൊണ്ട് ഫേസ്ബുക്ക് നീക്കം ചെയ്തത് ലൈവ് വീഡിയോയുടെ 15 ലക്ഷം കോപ്പികള്‍

വീഡിയോ അടിയന്തിരമായി സമൂഹമാധ്യമ പ്ലാറ്റുഫോമുകളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രിയുടെ ശക്തമായ നിര്‍ദ്ദേശം ഉണ്ടായിരുന്നതിനെ തുടര്‍ന്നാണ് ഫേസ്ബുക്ക് അതീവ ജാഗ്രത പാലിച്ചത്.

ന്യൂസിലാന്‍ഡ് ക്രൈസ്റ്റ് ചര്‍ച്ചിലെ മുസ്ലീം പള്ളികളില്‍ ഭീകര ആക്രമണം നടത്തുന്ന ലൈവ് വീഡിയോയുടെ ഒന്നര മില്യണ്‍ (15 ലക്ഷം) കോപ്പികളാണ് ഒറ്റ ദിവസം കൊണ്ട് ഫേസ്ബുക്ക് നീക്കം ചെയ്തത്. ഹിംസയും കുറ്റകൃത്യങ്ങളും മഹത്വവല്‍ക്കരിക്കുന്ന പോസ്റ്റുകള്‍ അനുവദനീയമല്ലെന്ന നയങ്ങളുടെ ഭാഗമായാണ് ബ്രെണ്ടന്‍ റ്ററന്റ് എന്ന ഭീകരന്‍ ലൈവ് വീഡിയോ ഫേസ്ബുക്ക് കമ്പനി അടിയന്തിരമായി നീക്കം ചെയ്തത്. എന്നാല്‍ ഇയാള്‍ പോസ്റ്റ് ചെയ്ത ലൈവ് നീക്കം ചെയ്ത് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ലോകത്ത് പല ഭാഗത്തുനിന്നുമുള്ള ആളുകള്‍ വീഡിയോ റീപോസ്റ്റ് ചെയ്യുകയായിരുന്നു. അതിവേഗം പരന്നുതുടങ്ങുന്ന വീഡിയോ ദൃശ്യങ്ങള്‍ നീക്കം ചെയ്യുന്നത് വളരെ ശ്രമകരമായ ജോലി ആയിരുന്നുവെന്നാണ് ഫേസ്ബുക്ക് കമ്പനി പറയുന്നത്. അല്‍ഗോരിതം ഉപയോഗിച്ച് ഓട്ടോമാറ്റിക്കായി തന്നെ 300,000 പകര്‍പ്പുകള്‍ തടഞ്ഞുവെങ്കിലും ബാക്കി ക്ലിപ്പുകളെല്ലാം തന്നെ ഉദ്യോഗസ്ഥര്‍ മുന്‍കൈയെടുത്ത് നീക്കം ചെയ്യേണ്ടി വന്നു.

വീഡിയോ അടിയന്തിരമായി സമൂഹമാധ്യമ പ്ലാറ്റുഫോമുകളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രിയുടെ ശക്തമായ നിര്‍ദ്ദേശം ഉണ്ടായിരുന്നതിനെ തുടര്‍ന്നാണ് ഫേസ്ബുക്ക് അതീവ ജാഗ്രത പാലിച്ചത്. ലോകത്ത് എവിടെ നിന്നൊക്കെയാണ് ആളുകള്‍ വീഡിയോകള്‍ റീപോസ്‌റ് ചെയ്യുകയെന്ന് യാതൊരു ധാരണയും ഇല്ലാത്തതുകൊണ്ട് തന്നെ ഇത് തടയുന്ന കാര്യം വളരെ ബുദ്ധിമുട്ടായിരുന്നെന്നാണ് ഫേസ്ബുക്ക് കമ്പനി പറയുന്നത്. ‘ഇത് ന്യൂസിലന്‍ഡിന്റെ പരിധിയ്ക്കുള്ളില്‍ ഒതുങ്ങാത്ത ഒരു പ്രശ്നമാണെന്ന് നല്ല ധാരണയുണ്ട്. പക്ഷെ അതുകൊണ്ടുമാത്രം ഈ പ്രശ്‌നം നമ്മുക്ക് കൈകാര്യം ചെയ്യാനാവില്ലെന്നോ പരിഹരിക്കാനാവില്ലെന്നോ അര്‍ത്ഥമില്ല. ഞാന്‍ ഫേസ്ബുക്ക് നേതൃത്വത്തോട് വിഷയം ചര്‍ച്ച ചെയ്തുകഴിഞ്ഞു.’ വിവാദ വീഡിയോ പ്രചരണത്തെക്കുറിച്ച് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജെസിന്‍ഡ ആര്‍ഡന്‍ പറഞ്ഞതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആക്രമണങ്ങളെയും ഹിംസയെയും സംബന്ധിച്ച് യഥാര്‍ത്ഥ ലോകത്ത് നിലനില്‍ക്കുന്ന നിയമങ്ങളും നടപടികളും വിര്‍ച്വല്‍ ലോകത്തും പാലിക്കപ്പെടേണ്ടതുടെന്നാണ് യുകെയിലെ ചില ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കമന്റ്‌റ് ചെയ്യുന്നത്. ഒരു നിയന്ത്രണവുമില്ലാതെ ആര്‍ക്കും എന്ത് വേണമെങ്കിലും പോസ്റ്റ് ചെയ്യാന്‍ അധികാരം കൊടുത്ത് ലാഭം കൊയ്ത സമൂഹ മാധ്യമങ്ങള്‍ ഇപ്പോള്‍ അവരുടെ തന്നെ പ്രവര്‍ത്തിയുടെ ഫലം അനുഭവിക്കുകയാണെന്നാണ് ചിലരെല്ലാം കുറ്റപ്പെടുത്തുന്നത്. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 50 പേരോട്കാണിക്കുന്ന നീതികേടാണെന്നതുകൊണ്ടുതന്നെ ഈ വീഡിയോ തങ്ങള്‍ എന്ത് വിലകൊടുത്തും നീക്കം ചെയ്യുമെന്നും, ഒറിജിനല്‍ വീഡിയോയുടെ ഭാഗങ്ങള്‍ വെട്ടിയെടുത്ത് നിര്‍മ്മിച്ച എഡിറ്റഡ് വേര്‍ഷനോ ഗ്രാഫിക്‌സോ പോലും ഞങ്ങള്‍ തടയുമെന്നും ഫേസ്ബുക് പരസ്യമായി തന്നെ ഉറപ്പു നല്‍കുന്നുണ്ട്.

 

Read: ജെസിൻഡ ആര്‍ഡന്‍, ലോകം നിങ്ങളെ ആരാധിക്കുന്നു; ഹിജാബ് ധരിച്ച് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കാണാനെത്തിയ ന്യൂസിലാന്‍ഡ് പ്രധാനമന്ത്രിയെ അറിയാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍