UPDATES

വിദേശം

ഷമീമ ബീഗത്തിന്റെ കുഞ്ഞിന്റെ ഗതി വരരുത്; സിറിയൻ അഭയാർത്ഥി ക്യാമ്പിൽ നിന്ന് അഞ്ച് അനാഥ കുഞ്ഞുങ്ങളെ മടക്കി വിളിച്ച് ഫ്രാൻസ്

ഫ്രാൻസിൽ നിന്നും സിറിയയിലേക്ക് കുടിയേറിയവരുടെ കുട്ടികളെയെല്ലാം രാജ്യത്തേക്ക് മടക്കി കൊണ്ട് വരാൻ തീരുമാനിച്ചുവെന്നാണ് ഫ്രാൻസ് അവകാശപ്പെടുന്നത്.

ഷമീമ ബീഗത്തിന്റെ കുഞ്ഞിന്റെ ഗതി വരുന്നതിനു മുൻപേ ഇസ്ലാമിക് സ്റ്റേറ്റ്സ് അനുഭാവികളുടെ കുഞ്ഞുങ്ങളെ സിറിയയിലെ അഭയാർത്ഥി ക്യാമ്പിൽ നിന്നും മടക്കി വിളിച്ച് ഫ്രാൻസ്. ഇസ്ലാമിക്ക് സ്റ്റേറ്റ്സിൽ പ്രവർത്തിച്ചുകൊണ്ടിരിക്കെ കൊല്ലപ്പെട്ടവരുടെ അഞ്ച് അനാഥ കുഞ്ഞുങ്ങളെയാണ് ഫ്രാൻസ് ആദ്യം തിരിച്ചുവിളിച്ചത്.  ഐ എസ് അനുഭാവി ഷമീമ ബീഗത്തിന്റെ കുഞ്ഞ് അഭയാർത്ഥി ക്യാമ്പിൽവെച്ച്   മരിച്ചതോടെയാണ് ക്യാമ്പുകളുടെ ശോചനീയാവസ്ഥ ലോകശ്രദ്ധ നേടുന്നത്. കുഞ്ഞിന്റെ സുരക്ഷയെക്കരുതി നാട്ടിലേക്ക് തിരിച്ച് വരണമെന്ന് ഷമീമ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ അത് നിഷേധിക്കുകയും അവരുടെ പൗരത്വം റദ്ദ് ചെയ്യാൻ ഒരുങ്ങുകയും ചെയ്ത യു കെ സർക്കാരിന്റെ നടപടിയെ ലോകം ശക്തമായി വിമർശിച്ചതുമാണ്.

ഐ എസ് ഭരണത്തിന് കീഴിൽ മരിച്ചുപോയ ഒരു ഫ്രഞ്ചുയുവതിയുടെ 3 മക്കൾ ഉൾപ്പടെയുള്ളവരെയാണ് നാട്ടിലേക്ക് മടക്കി കൊണ്ടുവരുന്നത്. ഈ കുഞ്ഞുങ്ങൾ താമസിച്ചിരുന്ന വടക്കൻ സിറിയയിലെ കുപ്രസിദ്ധമായ അഭയാർഥിക്യാമ്പിൽ പല രാജ്യങ്ങളിൽ നിന്നുമായി ഇസ്ലാമിക് സ്റ്റേറ്റ്സിൽ ചേരാനെത്തിയവരുടെ 3000 കുഞ്ഞുങ്ങളോളം തിങ്ങി കഴിയുന്നുണ്ടെന്നാണ് കണക്കുകൾ പറയുന്നത്.  40 രാജ്യങ്ങളിൽ നിന്നുള്ള കുഞ്ഞുങ്ങളുള്ള ഈ അൽ  ഹൌൾ ക്യാംമ്പിനെ “ഭയാനകം” എന്നാണ് ബ്രിട്ടീഷ് സർക്കാർ വിശേഷിപ്പിക്കുന്നത്. അഞ്ച് കുഞ്ഞുങ്ങളെ തങ്ങൾ രക്ഷപെടുത്തി എന്ന ഫ്രഞ്ച് സർക്കാർ ഔദ്യോഗികമായി സൂചിപ്പിച്ചിട്ടുണ്ടെങ്കിലും കുട്ടികളുടെ പേരുകൾ പുറത്ത് പറഞ്ഞിട്ടില്ല.

പല രാജ്യങ്ങളിൽ നിന്നുമുള്ള അഭയാർത്ഥി  കുഞ്ഞുങ്ങളെ എന്ത് ചെയ്യണം എന്നതാണ് ഇപ്പോൾ ലോകത്തിനു  മുൻപിലുള്ള പ്രതിസന്ധി. ഭൂരിഭാഗം രാജ്യങ്ങളും ഈ കുഞ്ഞുങ്ങളെ മടക്കി വിളിക്കാൻ തയ്യാർ  പോലുമല്ല. അവരുടെ മാതാപിതാക്കളുടെ ഐ എസ പ്രവർത്തങ്ങളും പൗരത്വവുമായി ബന്ധപ്പെട്ട സുരക്ഷാ പ്രശ്നങ്ങളും നിയമപരമായ തടസ്സങ്ങളും ആണ് ഇവർ ഇതിനു കാരണമായി പറയാറുള്ളത്.

ഫ്രാൻസിൽ നിന്നും സിറിയയിലേക്ക് കുടിയേറിയവരുടെ കുട്ടികളെയെല്ലാം രാജ്യത്തേക്ക് മടക്കി കൊണ്ട് വരാൻ തീരുമാനിച്ചുവെന്നാണ് ഫ്രാൻസ് അവകാശപ്പെടുന്നത്.  ഏകദേശം 130 കുഞ്ഞുങ്ങളെ മടക്കി കൊണ്ട് വരാനാണ് ഫ്രാൻസിന്റെ ശ്രമം. കൊല്ലപ്പെട്ട ഫ്രഞ്ച് യുവതിയുടെ മൂന്നു കുട്ടികളെയും യുവതിയുടെ മാതാവിന് കൈമാറും.” അടിയന്തിരമായി ഞങ്ങൾ ഒരു പ്രചാരണം നടത്താനിരിക്കുകയാണ്, ഇത്തരം കുട്ടികളെ മടക്കി കൊണ്ട് പോയി, വിദ്യാഭ്യാസം ചെയ്യിപ്പിച്ച്  അവരുടെ ഭാവി ഭദ്രമാക്കണം. അത് ഓരോ രാജ്യത്തിന്റെയും നിയമങ്ങൾക്കനുസരിച്ച് ആസൂത്രണം ചെയ്യുകയും വേണം. അല്ലാതെ അവരെ ഈ ക്യാമ്പിനുള്ളിൽ തന്നെ ജീവിക്കാൻ വിടുക എന്നത് ശെരിയല്ല.” ഐക്യരാഷ്ട്രസഭ സിറിയൻ പ്രത്യേക പ്രതിനിധി ജെയിംസ് ജെഫ്‌റി സൂചിപ്പിക്കുന്നു.

Read: ഇസ്ലാമിക് സ്റ്റേറ്റ്സിൽ ചേരാനായി സിറിയയിലേക്ക് പോയ ഷമീമ ബീഗത്തിന് മുൻപിൽ വാതില്‍ കൊട്ടിയടച്ച് യുകെ

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍