UPDATES

വിദേശം

രോഗികളെ രക്ഷിക്കാൻ മാരക വിഷം കുത്തിവച്ചു; ക്രൂരനായ ഡോക്ടർ ഫ്രാൻസിൽ പിടിയിൽ

നാലുമുതല്‍ എൺപത് വയസ്സ് പ്രായമുള്ള 24 രോഗികളില്‍ ഇയാള്‍ ഇത്തരത്തിൽ മാര വിഷം കുത്തിവെച്ചിട്ടുണ്ട്.

ഹീറോയിസം തെളിയിക്കാൻ രോഗികളില്‍ മാരകമായ വിഷം കുത്തിവച്ച് അവരെ തിരിച്ച് ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവരുന്ന ഫ്രഞ്ച് അനസ്തേഷ്യ വിദഗ്ധന്‍ പിടിയില്‍. ഇയാളുടെ കൈവിട്ട കളിയുടെ ഭാഗമായി ഏഴു പേർക്കാണ് ജീവന്‍ നഷ്ടമായത്. 2008-2010 കാലയളവിൽ ഫ്രാൻസിലെ കിഴക്കൻ നഗരമായ ബെസാൻകോണിൽ രണ്ട് ക്ലിനിക്കുകളിൽ ജോലി ചെയ്തിരുന്ന കാലത്താണ് ഡോ. ഫ്രെഡറിക്ക് പെഷിയര്‍ ഈ അധാർമ്മികനകമായ ക്രിമിനല്‍ കുറ്റം ചെയ്തത്.

നാലുമുതല്‍ എൺപത് വയസ്സ് പ്രായമുള്ള 24 രോഗികളില്‍ ഇയാള്‍ ഇത്തരത്തിൽ മാര വിഷം കുത്തിവെച്ചിട്ടുണ്ട്. എന്നാല്‍ എല്ലാം വെറും ആരോപണങ്ങള്‍ മാത്രമാണെന്ന് പ്രതികരിച്ച പറഞ്ഞ് പെഷിയര്‍ കുറ്റകൃത്യം നിഷേധിച്ചു. ഇതുവരെ നടത്തിയ അന്വേഷണത്തില്‍ യാതൊരു തെളിവും അദ്ദേഹത്തിനെതിരെ ഹാജരാക്കാന്‍ സാധിച്ചിട്ടിലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ അന്വേഷണം അവസാനിക്കുന്നതുവരേ അദ്ദേഹം കസ്റ്റടിയില്‍ തുടരണം.

പൊട്ടാസ്യം ക്ലോറൈഡ് പോലുള്ള, അനസ്തേഷ്യ മരുന്നുകളാണ് ഫ്രെഡറിക്ക് സാധാരണ ഉപയോഗിച്ചിരുന്നത്. 2017-ലാണ് ഇയാൾക്കെതിരെ ആദ്യ അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്. അന്ന് 7 കേസുകള്‍ ഉണ്ടായിരുന്നു. പതിനേഴ്‌ പുതിയ കേസുകള്‍കൂ ടെ രേഖപ്പെടുത്തിയാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. ഇത്തരത്തിലുള്ള 66 ആരോപണങ്ങളില്‍ ഫ്രെഡറിക്കിനെതിരെ അന്വേഷണം നടക്കുന്നുണ്ടെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ അത് തെളിയിക്കാന്‍ സാഹചര്യത്തെളിവുകള്‍ മാത്രമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

 

നിപ്പ കാലത്തെ ഹീറോ സര്‍ഫാസി കുരുക്കില്‍; ശൈലജ ടീച്ചര്‍ വാഗ്ദാനം ചെയ്ത ജോലി കിട്ടിയില്ല

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍