UPDATES

വിദേശം

ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പ്: നെതന്യാഹു വിജയത്തിലേക്ക് ?

നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിയ്ക്ക് 38 സീറ്റുകളും തൊട്ടടുത്ത എതിരാളിയ്ക്ക് 35 സീറ്റുകളും ലഭിച്ചേക്കുമെന്നാണ് സൂചന.

ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിൽ ഏറ്റവും പുതിയ വിവരങ്ങൾ പുറത്തുവരുമ്പോൾ നിലവിലെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പാർട്ടി തന്നെ വിജയിച്ചേക്കുമെന്ന് സൂചന. നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിയ്ക്ക് 38 സീറ്റുകളും തൊട്ടടുത്ത എതിരാളിയ്ക്ക് 35 സീറ്റുകളും ലഭിച്ചേക്കുമെന്നാണ് സൂചന. മുൻ മിലിട്ടറി ചീഫ് ബെന്നി ഗ്രന്റ്സിന്റെ ബ്ലൂ ആൻഡ് വൈറ്റ് പാർട്ടിയാണ് എതിരാളി.എൺപത് ശതമാനത്തിലധികം വോട്ടുകൾ എണ്ണിക്കഴിഞ്ഞെന്നാണ് ആഗോള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഔദ്യോഗികമായി തിരഞ്ഞെടുപ്പ് ഫലം ഇതുവരെയും പുറത്തുവന്നിട്ടില്ലാത്ത സാഹചര്യത്തിൽ ഇരുപാർട്ടികളും തങ്ങളുടെ വിജയം പ്രഖ്യാപിച്ചു. തങ്ങളാണ് ഈ പൊതുതിരഞ്ഞെടുപ്പ് വിജയിക്കുക എന്നാണ് ബ്ലൂ ആൻഡ് വൈറ്റ് പാർട്ടി അനുഭാവികൾ മാധ്യമങ്ങളോട് പ്രതികരിച്ചത്. വിജയം ഏതാണ്ട് അടുത്തെത്തിയെന്നും ഇസ്രായേൽ പൗരന്മാർ എന്നിലർപ്പിച്ച വിശ്വാസത്തിനു നന്ദിയുണ്ടെന്നുമായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം.

13 വർഷമായി നെതന്യാഹു തന്നെയാണ് ഇസ്രായേൽ ഭരിച്ചുവരുന്നത്. തന്റെ പല വിവിധ പ്രസ്താവനകളും കൊണ്ട് വലതുപക്ഷത്തിന്റെ കണ്ണിലുണ്ണിയായ നെതന്യാഹു ഇസ്രയേലിന്റെ അനിഷേധ്യനായ നേതാവാണ്. തന്റെ ഭരണകാലത്തുടനീളം അമേരിക്കയുമായും ട്രംപുമായും നല്ല ബന്ധം പുലർത്തിയിരുന്ന ഇദ്ദേഹം ട്രംപിന്റെ പല പിന്തിരിപ്പൻ നയങ്ങളും പിന്തുണച്ചത് വിവാദമായിരുന്നു. ഇക്കഴിഞ്ഞ ദിവസം ട്രംപ് ഇറാൻ സൈന്യത്തെ തീവ്രവാദ ഗ്രൂപ്പ് എന്ന് വിളിച്ചപ്പോൾ നെതന്യാഹു അതിന്റെ പിന്തുണച്ചിരുന്നു. ഭാര്യ സാറയോടൊപ്പമാണ് നെതന്യാഹു അന്തിമ ഫലത്തിന് തൊട്ടുമുന്പായി അണികളോട് സംസാരിച്ചത്.

ഒരിക്കൽ കൂടി താൻ ഇസ്രായേൽ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ വെസ്റ്റ് ബാങ്കിലെ ജൂത അധിവാസകേന്ദ്രങ്ങള്‍ അധീനപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തുമെന്ന് നെതന്യാഹു മുമ്പ്തന്നെ പ്രഖ്യാപിച്ചിരുന്നു. പലസ്തീൻ തങ്ങൾ ഭാവിയിൽ കെട്ടിപ്പെടുക്കാനിരിക്കുന്ന രാജ്യത്തിന്റെ ഹൃദയമായി കണക്കാക്കുന്ന വെസ്റ്റ് ബാങ്ക് പിടിച്ചടക്കുമെന്ന നെതന്യാഹുവിന്റെ പരസ്യ പ്രഖ്യാപനത്തിലൂടെ ഇരു രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ വീണ്ടും തീവ്രമായേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കണക്കുകൂട്ടിയത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍