UPDATES

വിദേശം

‘അവൾ കണക്കുകൂട്ടാനൊക്കെ ബഹുമിടുക്കിയാണ്, അതുകൊണ്ടു തന്നെ ലോകബാങ്ക് പ്രസിഡന്റാകാൻ യോഗ്യയും’; മകളെക്കുറിച്ച് ട്രംപ്

മകളെ ലോകബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദേശം ചെയ്തുകൂടെ എന്ന മാധ്യമപ്രവർത്തകയുടെ ചോദ്യത്തിന് ആളുകൾ അതിനെ സ്വജനപക്ഷപാതം എന്ന് വ്യാഖ്യാനിച്ചേക്കും എന്നായിരുന്നു ട്രംപിന്റെ മറുപടി.

അവൾ കണക്കുകൂട്ടാനൊക്കെ ബഹുമിടുക്കിയാണ്. അതിനാൽ അവൾ ലോകബാങ്കിന്റെ തലപ്പത്ത് വന്നാൽ അത് ഒരു മഹത്തായ കാര്യമായിരിക്കും. മാത്രമല്ല അവൾ നല്ല ഒരു നയതന്ത്രജ്ഞയാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. അതിനാൽ യുഎൻ അംബാസിഡർ എന്ന നിലയിൽ ശോഭിച്ചേക്കുമെന്നാണ് ഞാൻ കരുതുന്നത്,” മകളെ ലോകബാങ്കിന്റെ പ്രസിഡണ്ട് ആക്കാനും ഐക്യരാഷ്ട്രസഭ അംബാസിഡറാക്കാനും താൻ കണ്ടെത്തുന്ന യോഗ്യതകളെക്കുറിച്ച് അമേരിക്കൻ പ്രസിഡന്റ ഡൊണാൾഡ് ട്രംപ് പറയുന്നത് ഇനങ്ങനെയൊക്കെയാണ്. ദി അറ്റ്ലാന്റിക്കിനു നൽകിയ അഭിമുഖത്തിൽ ട്രംപ് മകളെക്കുറിച്ച് പറയുന്ന കാര്യങ്ങളൊന്നും തമാശയല്ല. ഉടനടി തന്നെ മകൾ ഇവാങ്ക ട്രംപിനെ ലോകബാങ്ക് പ്രസിഡന്റാക്കാൻ ട്രംപ് നീക്കങ്ങൾ നടത്തിയേക്കുമെന്നാണ് സൂചന.

ഇവാങ്കയുമായി ഒരു അഭിമുഖം നടത്തിക്കോട്ടെ എന്ന് പ്രസിഡന്റിന്റെ ഓഫീസിൽ വിളിച്ച് അന്വേഷിച്ച അറ്റ്ലാന്റിക് റിപ്പോർട്ടറോട് ഇവാങ്കയല്ല പകരം താനാണ് സംസാരിക്കാൻ പോകുന്നതെന്നായിരുന്നു ട്രംപ് പറഞ്ഞത്. മകളെ ലോകബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദേശം ചെയ്തുകൂടെ എന്ന മാധ്യമപ്രവർത്തകയുടെ ചോദ്യത്തിന് ആളുകൾ അതിനെ സ്വജനപക്ഷപാതം എന്ന് വ്യാഖ്യാനിച്ചേക്കും എന്നായിരുന്നു ട്രംപിന്റെ മറുപടി. സത്യത്തിൽ അത് സ്വജനപക്ഷപാതമല്ലെന്നും മകളുടെ കഴിവുകൾ അവിശ്വസനീയമാണെന്നുമായിരുന്നു ട്രംപ് പറഞ്ഞത്.

അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡന്റാകാൻ ഇവാങ്ക ഒരുങ്ങുകയാണെന്ന് ചില റിപ്പോർട്ടുകൾ മുൻപ് തന്നെ പുറത്ത് വന്നിരുന്നു. അവൾ അങ്ങനെ വിചാരിച്ചാൽ ആർക്കും അവളെ തടയാനും തോല്പിക്കാനുമാകില്ലെന്ന് ആത്മവിശ്വാസത്തോടെ ട്രംപ് പറഞ്ഞു. ലോകബാങ്കിന്റെ പ്രസിഡന്റാകാൻ ബാങ്കിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ നടത്തപ്പെടുന്ന തിരഞ്ഞെടുപ്പിൽ ജയിക്കണം. ഭരണരംഗത്തും സാമ്പത്തികരംഗത്തും അക്കാദമിക് മേഖലയിലും നിരവധി വർഷങ്ങളുടെ പ്രവർത്തിപരിചയമുള്ളവരെയാണ് ലോകബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കാറുള്ളത്. പക്ഷെ പ്രസിഡന്റ് ഒരാളെ നാമനിർദേശം ചെയ്താൽ അയാളെ നേരിട്ട് നിയമിക്കാനുള്ള സാഹചര്യമുണ്ട്. ഇവാങ്ക ട്രംപ് താത്കാലികമായി ഡി ഫക്ടോ സെക്രട്ടറി ഓഫ് സ്റ്റേറ്റ് പദവി അലങ്കരിച്ചിട്ടുണ്ട്. 2012 ലെ G20 ഉച്ചകോടിയിൽ ട്രംപിനെ അനുഗമിച്ചതും ഇവാങ്ക തന്നെയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍