UPDATES

വിദേശം

‘സൗദി ഭരണകൂടം ചെയ്തത് ഒട്ടും നീതികരിക്കാനാവാത്ത ക്രൂരത’: ഖഷോഗിയുടേത് കൊലപാതകമെന്ന് സ്ഥിരീകരിച്ച്‌ ഐക്യരാഷ്ട്രസഭ ഉദ്യോഗസ്ഥ

‘സൗദി അറേബ്യയിലെ ഉന്നത ഉദ്യോഗസ്ഥർ മുൻകൂട്ടി തീരുമാനിച്ച് വളരെ ക്രൂരമായാണ് ജമാലിനെ കൊലപ്പെടുത്തിയതെന്ന് പ്രഥമ ദൃശ്യ വ്യക്തമാണ്.’ ഐക്യരാഷ്‌ട്രസഭയിലെ ഉദ്യോഗസ്ഥയും മനുഷ്യാവകാശ പ്രവർത്തകയുമായ ആഗ്നസ് കാലാമര്‍ഡ്‌

“തുർക്കിയിലുള്ള എന്റെ അന്വേഷണങ്ങൾ ആരംഭിച്ചപ്പോൾ തന്നെ ജമാൽ ഖഷോഗിയുടേത് വളരെ ആസൂത്രിതമായ കൊലപാതകമാണെന്ന് എനിക്ക് ബോധ്യപ്പെട്ടു. സൗദി അറേബ്യയിലെ ഉന്നത ഉദ്യോഗസ്ഥർ മുൻകൂട്ടി തീരുമാനിച്ച് വളരെ ക്രൂരമായാണ് ജമാലിനെ കൊലപ്പെടുത്തിയതെന്ന് പ്രഥമ ദൃശ്യ വ്യക്തവുമാണ്.” ഐക്യരാഷ്‌ട്രസഭയിലെ ഉദ്യോഗസ്ഥയും മനുഷ്യാവകാശ പ്രവർത്തകയുമായ ആഗ്നസ് കാലാമര്‍ഡ്‌ തന്റെ തുർക്കി സന്ദർശനത്തിന് ശേഷം ഐക്യരാഷ്‌ട്രസഭയിൽ ഉറപ്പിച്ച് പറഞ്ഞു.

വാഷിംഗ്‌ടൺ പോസ്റ്റിലെപത്രപ്രവർത്തകനും സൗദി ഗവൺമെന്റിന്റെ പ്രധാന വിമര്‍ശകനുമായിരുന്ന ജമാൽ ഖഷോഗിയെ  ഇക്കഴിഞ്ഞ ഒക്ടോബർ രണ്ടിനാണ് ഇസ്താൻബുളിൽ വെച്ച് സൗദി ഗവൺമെന്റിലെ ചില ഉദ്യോഗസ്ഥർ ക്രൂരമായി കൊലപ്പെടുത്തിയത്. സൗദി ഗവൺമെന്റിന്റെ അതിയാഥാസ്ഥിതിക നിലപാടുകളെ തുടർച്ചയായി വിമർശിച്ചതിനാലാകാം കൊലപ്പെടുത്തിയിട്ടുണ്ടാകുക എന്നാണ് ചില ആഗോള മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നത്.

പതിനഞ്ചോളം സൗദി ഉദ്യോഗസ്ഥർ ചേർന്നാണ് ജമാലിന്റെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞത്.  ശ്വാസം മുട്ടിച്ചാകാം കൊന്നതെന്നാണ് ആഗ്നസ് പറയുന്നത്. കൊലപ്പെടുത്തിയതിനു ശേഷം അദ്ദേഹത്തിന്റെ ശരീരം വെട്ടി മുറിച്ചതായും ആസിഡ് ഒഴിച്ച പൊള്ളിച്ചതായും  ചില പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതുവരെ അദ്ദേഹത്തിന്റെ ശവശരീരം കണ്ടുകിട്ടിയിട്ടില്ല.

ഇങ്ങനെ ഒരു കൊലപാതകം  നടന്നതേയില്ല എന്ന് പറഞ്ഞെങ്കിലും ആഴ്ചകൾക്ക് ശേഷം ചില സൗദി ഉദ്യോഗസ്ഥർ ആസ്രൂതിത മല്ലാതെ നടത്തിയ കൊലതന്നെയാണെന്ന് റിയാദ് വെളിപ്പെടുത്തി. ‘ഈ പത്രപ്രവർത്തകനോട് ഭരണകൂടം ചെയ്തത് ഒട്ടും നീതികരിക്കാനാവാത്ത ക്രൂരതയാണ്. അദ്ദേഹത്തിന്റെ ഉറ്റവർക്ക് തീരാ ദുഖമാണ് ഉണ്ടാക്കിയിരിക്കുന്നത്.’ കോടതികൾക്കും നിയമനകൾക്കും അപ്പുറമായുള്ള കൊലപാതകങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ആഗ്നസ് പറയുന്നു.

ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും  ലോകരാജ്യങ്ങളിൽ ഭരണകൂടങ്ങൾ തന്നെ നടത്തുന്ന  ഇത്തരം ആസൂത്രിതമായ കൊലപാതകങ്ങൾക്ക് അടിയന്തിരമായി ഐക്യരാഷ്ട്രസഭയുടെ ഇടപെടലുണ്ടാകണമെന്നും, ഈ കേസ് അതിലേക്കാണ് വെളിച്ചം തൂകുന്നതെന്നും അവർ കൂട്ടിച്ചേർത്തു. ജമാൽ ഖഷോഗിയുടെ കൊലപാതകത്തെ കുറിച്ച് വിശദമായി അന്വേഷിച്ച് ജൂൺ മാസമാകുമ്പോഴേക്കും ഐക്യരാഷ്ട്രസഭയ്ക്കു മുമ്പാകെ അവർ അന്തിമ റിപ്പോർട്ട് സമർപ്പിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍