UPDATES

വിദേശം

പനാമ പേപ്പര്‍സ് അഴിമതി പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തക കാര്‍ ബോംബ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു

കരോണ ഗലീസിയയെ ഈയടുത്ത് പൊളിറ്റികോ വിശേഷിപ്പിച്ചത് one woman WikiLeaks എന്നായിരുന്നു. തന്റെ ബ്ലോഗ് വഴി കരോണ തുറന്നുവിട്ട അഴിമതി വിവരങ്ങള്‍ യൂറോപ്പിലെ ഏറ്റവും ചെറിയ രാജ്യമായ മാള്‍ട്ടയിലെ ഭരണകൂടത്തേയും അധോലകങ്ങളേയും പിടിച്ചുലച്ചിരുന്നു.

പനാമ പേപ്പേര്‍സ് എന്നറിയപ്പെടുന്ന ആഗോളതലത്തിലെ വലിയ അഴിമതിയുടെ വിവരങ്ങള്‍ പുറത്തുവിടുന്നതിന് പിന്നിലെ അന്വേഷണത്തില്‍ പങ്ക് വഹിച്ച മാധ്യമപ്രവര്‍ത്തക കാര്‍ ബോംബ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മാള്‍ട്ടയില്‍ തന്റെ വീടിന് സമീപമാണ് ഡാഫിന്‍ കരോണ ഗലിസീയ (53) കൊല്ലപ്പെട്ടത്. കരോണ ഗലീസിയയുടെ കാറിലാണ് ബോംബ് വച്ചിരുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി പനാമ പേപ്പേര്‍സ് രേഖകളുടെ ഭാഗമായി മൊസാക് ഫൊന്‍സേക കമ്പനിയില്‍ നിന്ന് ചോര്‍ത്തിയ വിവരങ്ങള്‍ ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ്‌സ് (ഐസിഐജെ) ആണ് പുറത്തുവിട്ടത്. വിദേശത്തെ അനധികൃത നിക്ഷേപങ്ങളേയും വ്യാജ കമ്പനികളേയും അഴിമതികളേയും പറ്റി 11.5 ലക്ഷം രേഖകളാണ് ഇതുവരെ ചോര്‍ത്തിയത്.

എന്താണ് പാനമ രേഖകള്‍?

കരോണ ഗലീസിയയെ ഈയടുത്ത് പൊളിറ്റികോ വിശേഷിപ്പിച്ചത് one woman WikiLeaks എന്നായിരുന്നു. തന്റെ ബ്ലോഗ് വഴി കരോണ തുറന്നുവിട്ട അഴിമതി വിവരങ്ങള്‍ യൂറോപ്പിലെ ഏറ്റവും ചെറിയ രാജ്യമായ മാള്‍ട്ടയിലെ ഭരണകൂടത്തേയും അധോലോക സംഘങ്ങളേയും പിടിച്ചുലച്ചിരുന്നു. മാള്‍ട്ട പ്രധാനമന്ത്രി ജോസഫ് മസ്‌കാറ്റിനെതിരായ വിവരങ്ങളാണ് ഏറ്റവും അവസാനം പുറത്തുവിട്ടത്. ജോസഫ് മസ്‌കാറിറ്റിന്റെ ഭാര്യയും പനാമ ഷെല്‍ കമ്പനിയും അസര്‍ബെയ്ജാന്‍ പ്രസിഡന്റിന്റെ മകളും ഉള്‍പ്പെട്ട അഴിമതി ഇടപാട് സംബന്ധിച്ച് റിപ്പോര്‍ട്ട് ഏറെ കോളിളക്കമുണ്ടാക്കിയിരിക്കുന്നു. കരോണ ഗലീസിയയുടെ മകനും മാധ്യമപ്രവര്‍ത്തകനുമായ മാത്യു കരോണ ഗലീസിയ ഐസിഐജെയുടെ ഭാഗമാണ്. രണ്ടാഴ്ച മുമ്പ് തനിക്ക് വധഭീഷണിയുണ്ടെന്ന് കാണിച്ച് കരോണ ഗലീസിയ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തന്റെ വെബ്‌സൈറ്റില്‍ ഇന്നലെ ഉച്ചയ്ക്കാണ് അവര്‍ അവസാന പോസ്റ്റിട്ടത്. മാള്‍ട്ടയുടെ ഓണ്‍ലൈന്‍ ഗെയ്മിംഗ് ഇന്‍ഡസ്ട്രിയും മാഫിയയും തമ്മിലുള്ള ബന്ധവും പണതട്ടിപ്പിന് ബാങ്കുകള്‍ ഒത്താശ ചെയ്യുന്നതുമെല്ലാം സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ കരോണ പുറത്തുവിട്ടിരുന്നു.

പാനമ രേഖകള്‍; മാധ്യമ വാലാട്ടികള്‍ കാണാത്ത പടിഞ്ഞാറന്‍ കോര്‍പ്പറേറ്റുകള്‍

റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍, പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് അടക്കം വിവിധ ലോക രാജ്യങ്ങളിലെ നേതാക്കളും ഇന്ത്യയില്‍ നിന്ന് അമിതാഭ് ബച്ചന്‍, ഐശ്വര്യ റായ് തുടങ്ങിയ പ്രമുഖ വ്യക്തികളുമെല്ലാം പനാമ പേപ്പേര്‍സില്‍ ആരോപണവിധേയരായി. ഐസ്ലാന്‍ഡ് പ്രധാനമന്ത്രിക്ക് രാജി വയ്‌ക്കേണ്ടി വന്നത് പനാമ പേപ്പേര്‍സ് ആരോപണങ്ങളുമായി ബന്ധപ്പെട്ടാണ്. The Suddeutsche Zeitung എന്ന ജര്‍മ്മന്‍ പത്രമാണ്‌ ഇത് ആദ്യം പ്രസിദ്ധീകരിച്ചത്. പിന്നീട് ഗാര്‍ഡിയന്‍, വാഷിംഗ്‌ടണ്‍ പോസ്റ്റ്‌ അടക്കമുള്ള പത്രങ്ങളും റിപ്പോര്‍ട്ടുകള്‍ നല്‍കി.

പാനമ രേഖകള്‍ തുറന്നു വിട്ട ആഗോള കള്ളക്കൂട്ടങ്ങള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍