UPDATES

വിദേശം

ജൂലിയൻ അസാഞ്ചിന്റെ ‘എംബസ്സി പൂച്ചക്കുട്ടി’ ഇപ്പോൾ എവിടെയാണ് ?

പൂച്ച ഇപ്പോൾ എംബസ്സി കെട്ടിടത്തിൽ ഇല്ല എന്ന് സ്പുട്നിക് ന്യൂസ് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.

വിക്കിലീക്ക്സ് സ്ഥാപകൻ ജൂലിയൻ അസാഞ്ച് ലണ്ടനിലെ ഇക്വഡോർ എംബസ്സിയിൽ നിന്നും അറസ്റ്റിലായ വാർത്ത അറിഞ്ഞ ഞെട്ടൽ ഒന്നടങ്ങിയപ്പോൾ ആളുകൾ ആകാംഷയോടെ ചോദിച്ച ചോദ്യം ഇതാണ്. അസാഞ്ചിന്റെ പ്രീയപ്പെട്ട പൂച്ചക്കുട്ടി എവിടെപ്പോയി? ഇക്വഡോർ എംബസ്സിയിലെ രാഷ്ട്രീയ അഭയാർത്ഥിത്വത്തിന്റെ ഏകാന്ത നാളുകളിൽ അസാഞ്ചിന്റെ കൂടെ സദാസമയവും ഉണ്ടായിരുന്ന, ട്വിറ്ററിലും ഇൻസ്റാഗ്രാമിലും ആയിരക്കണക്കിന് ആരാധകരുള്ള എംബസ്സി ക്യാറ്റ് ഇപ്പോൾ എവിടെയാണ്?

മാസങ്ങൾക്കു മുൻപേ തന്നെ അസാഞ്ചിന്റെ പൂച്ചക്കുട്ടി എംബസി കെട്ടിടത്തിൽ നിന്നും പുറത്ത്പോയെന്നാണ് ഒരു കൂട്ടരുടെ വാദം. അങ്ങനെയല്ല തന്റെ പ്രീയപ്പെട്ട അസ്സഞ്ചറിനെ പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയതറിയാതെ എംബസ്സി പൂച്ച ഇപ്പോഴും കെട്ടിടത്തിനുള്ളിൽ അലഞ്ഞ് നടക്കുന്നുണ്ടെന്നാണ് മറ്റൊരു കൂട്ടർ പറയുന്നത്. മാസങ്ങൾക്ക് മുൻപ് അസാഞ്ച് തന്നെ പൂച്ചക്കുട്ടിയെ കെട്ടിടത്തിൽ നിന്നും പുറത്താക്കിയെന്നും സ്വന്തം തടി നോക്കി പൂച്ച മറ്റെവിടെയോ പോയി സുഖമായി കഴിയുകയാണെന്നുമാണ് ചിലരുടെ ഊഹം.

എന്തായാലും പൂച്ചയ്ക്ക് വേണ്ടി തയ്യാറാക്കിയ എംബസ്സി ക്യാറ്റ് എന്ന ഇൻസ്റ്റാഗ്രാം പേജിൽ പൂച്ച പറയുന്ന മട്ടിൽ ആരോ കുറിച്ചത് ‘ഞാൻ ഇപ്പോഴും എംബസ്സിയിൽ തന്നെയുണ്ട്. ഞാൻ അസാഞ്ചിന്റെ കൂടെയാണ് താമസം എന്നായിരുന്നു. പൂച്ച ഇപ്പോൾ എംബസ്സി കെട്ടിടത്തിൽ ഇല്ല എന്ന് സ്പുട്നിക് ന്യൂസ് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. ഈ സെലിബ്രിറ്റി പൂച്ച എവിടെയാണെന്നതിനെ സംബന്ധിച്ച് നിലവിൽ ആർക്കും വ്യക്തമായ ധാരണയില്ല.

 

View this post on Instagram

 

A post shared by Embassy Cat (@embassycat) on

2016 മെയ് മാസത്തിലാണ് പൂച്ചയെ അസാഞ്ച് എംബസിയിലേക്ക് ഒപ്പം കൂട്ടുന്നത്. അന്ന് തീരെ ചെറിയ ഒരു പൂച്ച കുഞ്ഞായിരുന്ന എംബസ്സി ക്യാറ്റിന്റെ നിരവധി ഫോട്ടോകൾ അസാഞ്ച് പോസ്റ്റ് ചെയ്യാൻ തുടങ്ങിയതോടെ പൂച്ചകുഞ്ഞിന് ആരാധകരേറെയായി. ഡോക്യൂമെന്റേറിയൻ മൈക്കിൾ മൂറും മാർക്സിസ്റ്റും ആക്ടിവിസ്റ്റുമായ ബിഫോ ബെറാർഡിയും പൂച്ചക്കുഞ്ഞിനെ സന്ദര്ശിക്കാനെത്തിയത് വലിയ വാർത്തയായിരുന്നു. പൂച്ചയുടെ വിസർജ്യങ്ങൾ സമയത്ത് വൃത്തിയാക്കാത്തതിനെ ചൊല്ലി എംബസ്സി ഉദ്യോഗസ്ഥർ അസാഞ്ചിനോട് കലഹിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.

 

View this post on Instagram

 

Morning cat-listhenics! Counter-purrveillance requires intense cat-thleticism! ? #furreveryoung

A post shared by Embassy Cat (@embassycat) on

 

View this post on Instagram

 

Shredding before a WikiLeaks release! #counterpurrveillance is fun!?

A post shared by Embassy Cat (@embassycat) on

 

View this post on Instagram

 

Fancy a game of cat and MICE?

A post shared by Embassy Cat (@embassycat) on

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍