UPDATES

കബഡി ലോകകപ്പില്‍ പാകിസ്ഥാന് വിലക്ക്

അഴിമുഖം പ്രതിനിധി 

ഇന്ത്യയില്‍ നടക്കാന്‍ പോകുന്ന കബഡി ലോകകപ്പില്‍ നിന്നും പാകിസ്ഥാനെ ഒഴിവാക്കിയതായി രാജ്യാന്തര കബഡി ഫെഡറേഷന്‍ അറിയിച്ചു. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ അതിര്‍ത്തിയില്‍ നടന്നു വരുന്ന സംഘര്‍ഷം കണക്കിലെടുത്താണ് പാകിസ്ഥാനെ വിലക്കിയിരിക്കുന്നത്. വെള്ളിയാഴ്ച്ച ആരംഭിക്കുന്ന മത്സരങ്ങള്‍ അഹമ്മദാബാദിലാണ് നടക്കുന്നത്.

ഇന്ത്യ,ഓസ്‌ട്രേലിയ,ദക്ഷിണാഫ്രിക്ക,കൊറിയ,ഇംഗ്ലണ്ട്, പോളണ്ട് ,കെനിയ, അര്‍ജന്റീന തുടങ്ങി  12 രാജ്യങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.

പാകിസ്താന്‍ ഫെഡറേഷനിലെ അംഗമാണ് എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇത്തരമൊരു തീരുമാനമെടുത്തേ പറ്റുകയുള്ളൂ എന്നും ഫെഡറേഷന്‍ വ്യകതമാക്കി. എന്നാല്‍ ഫെഡറേഷന്‍റെ നടപടികള്‍ക്ക് എതിരെ പാകിസ്ഥാന്‍ രംഗത്തെത്തി.

സുരക്ഷാ കാരണങ്ങളാലാണ് വിലക്കെങ്കില്‍ ഇന്ത്യയെയും വിലക്കണമെന്നും കബഡി മത്സരത്തില്‍ നിന്ന് പാകിസ്താനെ വിലക്കുന്നത് ബ്രസീല്‍ ഇല്ലാത്ത ഫുഡ്‌ബോള്‍ പോലെയാണെന്നും ,പാകിസ്താനില്ലാതെ കബഡി ലോകകപ്പ് പൂര്‍ണമാകില്ലെന്നും പാകിസ്ഥാന്‍ കബഡി ഫെഡറേഷന്‍ പ്രതികരിച്ചു.

.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍