UPDATES

വിദേശം

കുഞ്ഞുണ്ടാകുന്നത് വരെ ക്രൂരമായ ബലാത്സംഗമാണ് ഈ പെൺകുട്ടികൾ നേരിടേണ്ടി വരാറുള്ളത്; ചൈനയിലെ ലൈംഗിക അടിമ വ്യാപാരത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

ഈ അടിമ വ്യാപാരത്തിനും ബലാത്സംഗത്തിനുമെതിരെ ശക്തമായ പോരാട്ടത്തിന് ഇറങ്ങാനിരിക്കുകയാണ് മനുഷ്യാവകാശ സംഘടനകൾ.

സ്ത്രീ പുരുഷന്മാർ തമ്മിലുള്ള ജനസംഖ്യാനുപാതം വളരെ സങ്കീർണ്ണമായ ചൈനയിൽ സ്ത്രീകളുടെ വലിയ കുറവ് പരിഹരിക്കാൻ അവർ കണ്ടെത്തിയ മാർഗ്ഗം കേട്ട് ലോകം ഇപ്പോൾ ഞെട്ടുകയാണ്. മ്യാൻമറിലെ കച്ചിൻ എന്ന ന്യൂനപക്ഷ  വിഭാഗത്തിലെ സ്ത്രീകളെ അടിമകളെ പോലെ വിലയ്ക്ക് വാങ്ങിയാണ് ചില ചൈനീസ് പുരുഷന്മാർ വിവാഹം കഴിക്കുന്നത്.

യുവതിയുടെ താല്പര്യം പോലും പരിഗണിക്കാതെ അവളെ ഗര്‍ഭിണിയാകുന്നത് വരെ ബലാത്സംഗം ചെയ്തിട്ട് ഒടുവിൽ കുഞ്ഞുണ്ടാകുമ്പോൾ വെറുതെ വിടുകയാണ് പതിവ്. പക്ഷെ കുഞ്ഞിനെ ചൈനീസ് അച്ഛനെ ഏൽപ്പിക്കണം. ഈ നഗ്നമായ മനുഷ്യാവകാശ ധ്വംസനത്തിനുനേരെ മ്യാന്മാർ, ചൈനീസ് സർക്കാരുകളും കണ്ണടയ്ക്കുകയാണ്.

ഹ്യൂമൻ റൈറ്റ്‌സ് വാച്ച് കാലങ്ങളായി നടത്തി വന്ന ‘ഗിവ് അസ് എ ബേബി ആൻഡ് ഐ വിൽ ലെറ്റ് യൂ ഗോ’ എന്ന പഠന റിപ്പോർട്ടിലൂടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ലോകമറിയുന്നത്. ‘ഞാൻ പ്രസവിച്ച് കഴിഞ്ഞപ്പോൾ എനിക്ക് മുൻപിൽ അയാൾ രണ്ട് ചോയ്‌സുകൾ വെച്ചു, കുട്ടിയെ ഉപേക്ഷിച്ച് ഇഷ്ടമുള്ളടുത്തെക്ക് പോകണമെങ്കിൽ പോകാം, അല്ലെങ്കിൽ ഇവിടെ തന്നെ തുടരാം.’ നിർബന്ധിത വിവാഹത്തെയും ബലാത്സംഗത്തെയും അതിജീവിച്ച ഒരു കച്ചിൻ യുവതി ദി ഗാർഡിയനോട് വെളിപ്പെടുത്തുന്നു.

വർഷങ്ങളായി തുടർന്നുവരുന്ന പെൺഭ്രൂണഹത്യ പോലുള്ള പ്രശ്നങ്ങൾ കൊണ്ട് ചൈനയിൽ പുരുഷന്മാരുടെ എണ്ണത്തെ അപേക്ഷിച്ച് സ്ത്രീകളുടെ എണ്ണം വളരെ കുറവാണ്. ചൈനയിലാകെ 30 മുതൽ 40 മില്യൺ വരെ സ്ത്രീകൾ ‘മിസ്സിംഗ്’ ആണെന്നാണ് ഔദ്യോഗിക കണക്കുകൾ.

വിവാഹം കഴിക്കാനും കുഞ്ഞുങ്ങളെ ഉണ്ടാക്കാനും വേണ്ടിയാണ് ചൈനക്കാർ മ്യാന്മറിൽ നിന്നും യുവതികളെ വില കൊടുത്ത് വാങ്ങുന്നത്. നന്നേ ചെറുപ്പത്തിലേ തന്നെ പെൺകുട്ടികളെ ദല്ലാള്‍മാര്‍ വഴി വില പറഞ്ഞുറപ്പിച്ച് അതിർത്തി ഗ്രാമങ്ങൾ വഴി ചൈനയിലെത്തിക്കും. പിന്നെ ഒരു കുഞ്ഞുണ്ടാകുന്നത് വരെ ആ പെൺകുട്ടി ചൈനീസ് ഭർത്താവിന്റെ അടിമയാണ്. കുഞ്ഞുണ്ടാകുന്നത് വരെ ക്രൂരമായ ബലാത്സംഗമാണ് ഈ പെൺകുട്ടികൾക്ക് നേരിടേണ്ടി വരാറുള്ളത്.

‘എന്നെ വിറ്റത് എന്റെ അമ്മായിയാണ്’ വേദനയോടെ ഒരു പെൺകുട്ടി മനുഷ്യാവകാശ സംഘടനകളോട് തുറന്നു പറയുന്നു. ഈ അടിമ വ്യാപാരത്തിനും ബലാത്സംഗത്തിനുമെതിരെ ശക്തമായ പോരാട്ടത്തിന് ഇറങ്ങാനിരിക്കുകയാണ് മനുഷ്യാവകാശ സംഘടനകൾ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍