UPDATES

വിദേശം

ലിബിയൻ തലസ്ഥാനത്തിലെ ഏക വിമാനത്താവളത്തിന് നേരെ പോർവിമാന ആക്രമണം

ഹഫ്താർ സൈന്യവും സർക്കാരുമായുള്ള ഏറ്റുമുട്ടലിൽ ഇതുവരെ അൻപതിലധികം ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ലിബിയയിൽ വീണ്ടും സർക്കാർ സൈന്യവും ഹാലിഫാ ഹഫ്താറിന്റെ വിമത സൈന്യവും തമ്മിലുള്ള സംഘർഷങ്ങൾ കനക്കുന്നു. ട്രിപ്പോളിയിലെ പ്രവർത്തന സജ്ജമായിരുന്ന ഒരേഒരു എയർ പോർട്ടിലും ഹഫ്താർ സൈന്യം ആക്രമണം നടത്തിയെന്ന് ഐക്യരാഷ്ട്രീയസഭ സ്ഥിരീകരിച്ചതോടെ  ലിബിയ സംഘർഷഭൂമിയായി. മിറ്റിഗ എയർപോർട്ട് ഉടനടി പ്രവർത്തനരഹിതമാകുകയും സർക്കാർ ഏജൻസികൾ ആളുകളെ അടിയന്തിരമായി ഒഴിപ്പിക്കുകയും ചെയ്തു. ഹഫ്താർ സൈന്യവും സർക്കാരുമായുള്ള ഏറ്റുമുട്ടലിൽ ഇതുവരെ അൻപതിലധികം ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. 34000 ൽ അധികം ആളുകൾ രാജ്യത്തിലെ വിവിധ ഇടങ്ങളിലേക്ക് പലായനം ചെയ്യേണ്ടി വന്നിട്ടുണ്ട്.

സർക്കാർ വിരുദ്ധ പ്രതിഷേധ മുന്നേറ്റങ്ങളെ  ക്രൂരമായി അടിച്ചമർത്താനുള്ള ഗദ്ദാഫി ഭരണകാലത്തെ നീക്കങ്ങൾ മുതലാണ് ലിബിയയിൽ സംഘർഷങ്ങളുടെ ആരംഭം. ഗദ്ദാഫിയുടെ സൈനിക മേധാവിയായിരുന്ന ഖലീഫ ഹഫ്താർ ഒരു വിമതസൈന്യം രൂപീകരിച്ച് താൻ ലിബിയൻ തലസ്ഥാനം ട്രിപ്പോളി പിടിച്ചടക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ലിബിയയുടെ കിഴക്കൻ പ്രദേശങ്ങൾ  ഇപ്പോഴും ഹഫ്താറിന്റെ അധീനതയിലാണ്. ട്രിപ്പോളിയിലെ ഭരണകൂടത്തിന്റെ കഴിവ് കേടിലുള്ള അതൃപ്തി മൂലമാണ് താൻ ലിബിയ പിടിച്ചടക്കാൻ ഒരുങ്ങുന്നതെന്നാണ് ഹഫ്താറിന്റെ വാദം.

പ്രധാനമന്ത്രി ഫായേസ് അൽ സെറാജിന്റ സർക്കാരും ഹഫ്താർ അനുഭാവികളുമായുള്ള ചർച്ചകൾക്കും പരിഹാരമാർഗ്ഗങ്ങൾക്കുമായി ഐക്യരാഷ്ട്രസഭ രംഗത്തെത്തിയെങ്കിലും യു എൻ ശ്രമങ്ങൾക്ക് സംഘർഷങ്ങൾ പരിഹരിക്കാനായില്ല. ഹഫ്താർ ഭരണ അട്ടിമറിക്കായി കോപ്പുകൂട്ടുകയാണെന്നും അതിൽ കുറഞ്ഞൊന്നും അയാൾക്ക് സമ്മതമല്ലെന്നുമാണ് പ്രധാനമന്ത്രിയുടെ ആരോപണം. അടിമകച്ചവടവും മനുഷ്യക്കടത്തും പോലുള്ള മനുഷ്യവിരുദ്ധമായ പ്രവണതകൾ അരങ്ങു വാഴുന്ന ലിബിയയ്ക്ക് സൈനിക ഭരണമാണ് ആവിശ്യം എന്നാണ് ഹഫ്താർ വക്താക്കൾ മാധ്യമങ്ങൾ പറയുന്നത്. തനിക്ക് മാത്രമേ ലിബിയയെ രക്ഷിക്കാൻ കഴിയൂവെന്നാണ് ഹഫ്താറിന്റെ വാദം.

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍