UPDATES

വിദേശം

270 പേരുടെ മരണത്തിനിടയാക്കിയ 1988 ലെ ലോക്കർബി ബോംബാക്രമണം; പുനരന്വേഷണം ജർമൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരിലേക്ക്

2001ൽ അന്നത്തെ എയർപോർട്ട് സുരക്ഷാ ഉദ്യോഗസ്ഥനായ അബ്ദെൽബസത് അൽ മെഗ്രാഹിയെ ബോംബാക്രമണത്തിന്റെ സൂത്രധാരനെന്ന് കണ്ടെത്തി അറസ്റ്റ് ചെയ്തിരുന്നു

ജർമനിയെ ആകെ ഉലച്ച 1988 ലെ ലോകർബി ബോംബാക്രമണത്തിലെ പങ്കിനെ കുറിച്ച് അന്വേഷിക്കാൻ അന്നത്തെ ജർമൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉടൻ ചോദ്യം ചെയ്‌തേക്കും. കിഴക്കൻ ജർമനിയിലെ രഹസ്യ പോലീസ് വിഭാഗം സ്റ്റാസിയിലെ പഴയ ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചായിരിക്കും ഇനിയുള്ള അന്വേഷണം.

1988 ലാണ് ലോകത്തെ നടുക്കിയ ബോംബാക്രമണം നടക്കുന്നത്. പാൻ am 103 എന്ന ട്രാൻസ്അറ്റ്ലാന്റിക്ക്  വിമാനം സ്കോട്ലൻഡിനു മുകളിലെത്തിയപ്പോഴായിരുന്നു ബോംബാക്രമണം നടന്നത്. ഫ്ളൈറ്റിലുണ്ടായിരുന്ന യാത്രക്കാരും ഉദ്യോഗസ്ഥരും ഉൾപ്പടെ 270 പേരാണ് ബോംബാക്രമണത്തിൽ അന്ന് മരിച്ചത്.

അപകടം നടന്ന് വർഷങ്ങൾക്ക് ശേഷം 2001ൽ അന്നത്തെ എയർപോർട്ട് സുരക്ഷാ ഉദ്യോഗസ്ഥനായ അബ്ദെൽബസത് അൽ മെഗ്രാഹിയെ ബോംബാക്രമണത്തിന്റെ സൂത്രധാരനെന്ന് കണ്ടെത്തി അറസ്റ്റ് ചെയ്തിരുന്നു. ലിബിയയിൽ നിന്നും ഇയാൾ ഒറ്റയ്ക്കായിരിക്കില്ല ഇത്രയും വലിയ ബോംബാക്രമണം നടത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് അപ്പോൾ മുതൽ തന്നെ സംശയമുണ്ടായിരുന്നു. എങ്കിലും ഇതിനു പിന്നിലുള്ള മറ്റ് ആളുകളെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. വർഷങ്ങൾക്കു ശേഷം ഇപ്പോഴാണ് അന്നത്തെ ജർമൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ പങ്കിനെകുറിച്ചറിയാൻ പ്രത്യേക അന്വേഷണം നടത്താൻ ഒരുങ്ങുന്നത്.

വിരമിച്ച ഉദ്യോഗസ്ഥരെ തേടിയാണ് തങ്ങളുടെ അടുത്ത നീക്കം എന്ന് ബോംബാക്രമണത്തെ കുറിച്ച് അന്വേഷിക്കുന്ന ക്രൗൺ ഓഫീസ് ചില മാധ്യമങ്ങളോട് വെളിപ്പെടുത്തിയതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. അന്നത്തെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെല്ലാം ഇന്ന് ജർമനിയുടെ പല ഭാഗങ്ങളിലായതിനാൽ പുറത്തുനിന്നുള്ള ചില വിദഗ്ധ സഹായങ്ങളും തേടാൻ പദ്ധതിയിടുന്നുണ്ട്. സുരക്ഷാ പ്രശ്ങ്ങളുള്ളതിനാൽ കേസിന്റെ മറ്റ് വിശദാംശങ്ങൾ സർക്കാർ പുറത്ത് വിട്ടിട്ടില്ല.

ലിബിയ കേന്ദ്രീകരിച്ചുള്ള അന്വേഷണങ്ങളും ഊര്‍ജ്ജിതമാക്കുമെന്ന് ജർമനിയിലെ ചില പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. വിരമിച്ച ഭൂരിഭാഗം ഉദ്യോഗസ്ഥരും താമസിക്കുന്ന ബെർലിൻ കേന്ദ്രീകരിച്ചായിരിക്കും അന്വേഷണത്തിന്റെ ആദ്യ ഘട്ടം എന്നാണ് പലരും അനുമാനിക്കുന്നത്.

2009 ൽ സ്വാതന്ത്രനാക്കപ്പെട്ട മെഗ്രാഹി 2012 ൽ അർബുദം മൂലം മരിക്കുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍