UPDATES

വിദേശം

മുസ്ലീംപള്ളിക്ക് സമീപം കൊലപാതകം; ലണ്ടന്‍ സെന്‍ട്രല്‍ മസ്ജീദ് പോലീസ് അടച്ചുപൂട്ടി

രാത്രിയോടെ പള്ളിയില്‍ പോലീസെത്തി അവിടെയുണ്ടായിരുന്ന വിശ്വാസികളെ പുറത്തക്കി സീല്‍ ചെയ്യുകയായിരുന്നു.

ലണ്ടനിലെ റീജന്റ് പാര്‍ക്കിനടുത്ത് ഒരാളെ വെട്ടേറ്റ നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അടുത്തുള്ള മുസ്ലീം പള്ളി പോലീസ് അടച്ചുപൂട്ടി. പള്ളിക്കടുത്തുള്ള തെരുവില്‍ നടന്ന ആക്രമണത്തിന് മുസ്ലിം പള്ളിയുമായി ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണ വിധേയമായി പള്ളി സീല്‍ ചെയ്തത്. തെരുവില്‍ വെട്ടേറ്റ നിലയില്‍ കണ്ടെത്തിയ യുവാവിനെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കൊലപാതകത്തിന് ഏതെങ്കിലും തരത്തിലുള്ള തീവ്രവാദവുമായി ബന്ധമില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിരീക്ഷണം.

ലണ്ടന്‍ സെന്‍ട്രല്‍ മുസ്ലീം പള്ളിയില്‍ രാത്രിയോടെ പോലീസെത്തി പരിസര പ്രദേശങ്ങള്‍ നിരീക്ഷിച്ച് പള്ളിക്ക് സീല്‍ വെച്ചതോടെ നാട്ടുകാരും വിശ്വാസികളും പരിഭ്രാന്തരായി. കേസന്വേഷണം നടന്നുകൊണ്ടിരിക്കുന്നതിനാല്‍ പള്ളി പോലീസ് നിരീക്ഷണത്തിലാണെന്നാണ് പോലീസ് പറയുന്നത്. കേസുമായി ബന്ധപ്പെട്ട് നിലവില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് സൂചിപ്പിക്കുന്നുണ്ടെങ്കിലും പോലീസ് രണ്ട് പേരെ വിലങ്ങ് വെച്ച് കൊണ്ടുപോകുന്നത് കണ്ടു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ന്യൂസിലന്‍ഡിലെ രണ്ട് മുസ്ലീം പള്ളികളില്‍ നടന്ന വെടിവയ്പിന്റെഓര്‍മ്മകളുള്ളതിനാല്‍ പോലീസ് പള്ളിയിലേക്കെത്തുന്നത് കണ്ട് താന്‍ആകെ ഭയചകിതനായെന്നാണ് പള്ളിയിലെ ബഹിര്‍ മൗലാന പ്രസ് അസ്സോസിയേഷനോട് പറയുന്നത്.

രാത്രിയോടെ പള്ളിയില്‍ പോലീസെത്തി അവിടെയുണ്ടായിരുന്ന വിശ്വാസികളെ പുറത്തക്കി സീല്‍ ചെയ്യുകയായിരുന്നു. രണ്ട് പേര്‍ പള്ളിയിലേക്ക് ഓടി കയറുന്നതായും പോലീസ് അവര്‍ക്ക് പിന്നാലെ ഓടി അവരെ പിടിച്ചതായും താന്‍ കണ്ടുവെന്ന് ഒരു പെണ്‍കുട്ടി സാക്ഷ്യപ്പെടുത്തുന്നുണ്ട്. കൊല നടന്നത് പള്ളിയിലായിരിക്കാം എന്ന മട്ടിലാണ് ഇപ്പോള്‍ അന്വേഷണം നീങ്ങിക്കൊണ്ടിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍