UPDATES

വിദേശം

മീ റ്റു; മെക്സിക്കൻ റോക്ക് സംഗീതജ്ഞൻ ജീവനൊടുക്കി

ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നും കുറ്റബോധം കൊണ്ടല്ല, മറിച്ച് തന്റെ നിഷ്കളങ്കത തെളിയിക്കാനാണ്   ആത്മഹത്യ ചെയ്യുന്നതെന്നാണ് ഹിൽ തന്റെ ആത്മഹത്യ കുറിപ്പിൽ സൂചിപ്പിക്കുന്നത്.

മീ റ്റൂ പ്രക്ഷോഭത്തിന്റെ ഭാഗമായി തനിക്കെതിരെ വന്ന ലൈംഗിക ആരോപണത്തിൽ മനംനൊന്ത് മെക്സിക്കൻ റോക്ക് സംഗീതജ്ഞൻ അർമാൻഡോ വേഗ ഗിൽ ജീവനൊടുക്കി. #MeTooMusicosMexicanos  എന്ന ഹാഷ്‌ടാഗോടെ മെക്സിക്കൻ റോക്ക് സ്റ്റാറുകൾക്കെതിരെ ഉയർന്നുവന്ന മീ റ്റൂ പ്രക്ഷോഭത്തിനിടയിലാണ് ഇയാളുടെ പേരും പരാമർശിക്കപ്പെട്ടത്. 13 വയസുള്ള ഒരു പെൺകുട്ടിയെ ഇയാൾ വർഷങ്ങൾക്കുമുൻപ് ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു ആരോപണം. ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നും കുറ്റബോധം കൊണ്ടല്ല, മറിച്ച് തന്റെ നിഷ്കളങ്കത തെളിയിക്കാനാണ്   ആത്മഹത്യ ചെയ്യുന്നതെന്നാണ് ഹിൽ തന്റെ ആത്മഹത്യ കുറിപ്പിൽ സൂചിപ്പിക്കുന്നത്.

മെക്സിക്കോയിലെ പ്രശസ്തമായ റോക്ക് ബാൻഡായ ബോട്ടെലിട്ട ഡി ജേർസിന്റെ സ്ഥാപകനാണ് ഗിൽ. കുറ്റം ചെയ്യാത്തതിനാൽ പശ്ചാത്താപമില്ലെന്നും തന്റെ മകന് സത്യം മനസിലാക്കികൊടുക്കാനും അവന്റെ പാതയിൽ തടസ്സമാകാതിരിക്കാനുമാണ് ആത്മഹത്യ ചെയ്യുന്നതെന്ന് മരിക്കുന്നതിന് തൊട്ട് മുൻപ് ഗിൽ എഴുതുന്നുണ്ട്. എന്റെ മരണത്തിന് ആരെയും പഴിക്കേണ്ടതില്ലെന്നും ഈ മരണം എന്റെ വ്യക്തിപരമായ തീരുമാനം മാത്രമാണെന്നുമാണ് ഗില്ലിന്റെ ആത്മഹത്യാ കുറുപ്പ്.

രാത്രി രണ്ട് മണിക്ക് താൻ ഗില്ലുമായി സംസാരിക്കുമ്പോൾ അദ്ദേഹം ആകെ അസ്വസ്ഥനായിരുന്നെന്നും  കുറ്റം ചെയ്തിട്ടില്ലെന്ന് ആവർത്തിച്ച് പറഞ്ഞുവെന്നുമാണ് ഇയാളുടെ സുഹൃത്തതായ പോള ഹെർണാണ്ടസ് പറയുന്നത്. ആ ഫോൺ സംഭാഷണം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഹിൽ  ആത്മഹത്യ ചെയ്യുകയായിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍