UPDATES

വിദേശം

കളനാശിനി കാൻസർ വിതച്ചു; മൊൺസാൻഡോ 200 കോടി ഡോളർ നഷ്ടപരിഹാരം നൽകണമെന്ന് കോടതി

വിധിയുടെ പശ്ചാത്തലത്തിൽ കമ്പനിയുടെ നില കൂടുതല്‍ പരുങ്ങലിലായിട്ടുണ്ട്. വിധിക്ക് പിറകെ ബെയറിന്റെ‍ ഷെയര്‍ മാർക്കറ്റ് വില കുത്തനെ ഇടിഞ്ഞു.

കളനാശിനി കാൻസറിനു കാരണമായെന്ന പരാതിയില്‍ ദമ്പതികൾ‌ക്ക് 2 ബില്ല്യൺ ഡോളർ  (200 കോടി ഡോളർ) നഷ്ടപരിഹാരം നല്കകണമെന്ന് കോടതി ഉത്തരവ്. കാലിഫോർണിയയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രമുഖ കെമിക്കല്‍ ബ്രാന്റായ ‘മൊൺസാൻഡോ’ ക്കെതിരെയാണ് കോടതി വിധി. തുടർച്ചയായി മൂന്നാം തവണയാണ് മൊൺസാൻഡോക്കെതിരെ കോടതി വിധി ഉണ്ടായിരിക്കുന്നത്. ജർമൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ബെയറിന്റെ കീഴിലുള്ള കമ്പനിയാണ് ഉടമസ്ഥതയിലാണ് നിലവിൽ മൊൺസാൻഡോ. കമ്പനിക്കെതിരെ ഗുരുതരമായ നിരവധി ആരോപണങ്ങള്‍ നിലനിൽക്കവെയാണ് പുതിയ വിധിയെന്നതും ശ്രദ്ധേയമാണ്.

ലോകത്ത് ഏറ്റവും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന കളനാശിനിയാണ് മൊൺസാൻഡോയുടെ ‘റൌണ്ട്‌അപ്പ്’. രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കുന്ന അർബുദത്തിന് (എന്‍.എച്.എല്‍) അവരുടെ കളനാശിനി കാരണമാകുമെന്ന് നേരത്തെ തന്നെ ഗവേഷകര്‍ കണ്ടെത്തിയിരുന്നു.

ഒരുപാട് പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന കളനാശിനിയാണ് റൗണ്ട് അപ്. ഉപയോഗിക്കുന്നവരിൽ കാൻസർ ഉൾപ്പെടെയുള്ള മാരക രോഗങ്ങൾക്ക് സാധ്യതയുണ്ടെന്ന് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുന്നതില്‍ കമ്പനി പരാജയപ്പെട്ടു. തീർത്തും അശ്രദ്ധമായാണ് കമ്പനി പെരുമാറുന്നതെന്നും വിലയിരുത്തിയായിരുന്നു കോടതിയുടെ വിധി. കളനാശിനിയില്‍ ഉപയോഗിക്കുന്ന ഗ്ലൈഫോസേറ്റ് എന്ന രാസവസ്തുവാണ് കാൻസറിന് കാരണമാകുന്നത്. എന്നാല്‍, ശാസ്ത്രജ്ഞന്മാരെപ്പോലും കബളിപ്പിച്ചാണ് ഈ രാസവസ്തു അവര്‍ ഉപയോഗിക്കുന്നതെന്ന് കോടതിയില്‍ ഹാജരാക്കപ്പെട്ട കമ്പനിയുടെ ചില സ്വകാര്യ രേഖകളും വ്യക്തമാക്കിയിരുന്നു. എന്നാല്‍ തങ്ങളുടെ കളനാശിനി ഉപയോഗിച്ചാല്‍ ഒരു പ്രശനവും ഉണ്ടാവില്ലെന്ന് ആവർ‌ത്തിച്ച് വാദിക്കുകയാണ് മൊൺസാന്‍ഡോ ബേയറും. അപ്പീലുകളുമായി ഉയർന്ന കോടതികളെ സമീപിക്കുമെന്നും കമ്പനി അറിയിച്ചു.

ഡിവെയ്ൻ ജോൺസൺ എന്ന സ്കൂള്‍ ഗ്രൌണ്ട് പരിപാലകന് ടെർമിനൽ ക്യാൻസർ പിടിപെട്ട സംഭവത്തിൽ  289 മില്യന്‍ ഡോളര്‍ പിഴ നല്‍കാൻ കഴിഞ്ഞ വർ‌ഷം കോടതി ഉത്തരവുണ്ടായിരുന്നു. ഇതിനെ കൂടാതെ സ്ഥിരമായി തന്റെ തോട്ടത്തില്‍ മൊൺസാന്ഡോ കളനാശിനി ഉപയോഗിച്ചിരുന്ന എഡ്വിൻ ഹാർഡെൻ എന്നയാൾക്കും എന്‍.എച്ച്.എല്‍ സ്ഥിരീകരിച്ചതിനെ തുടർന്നായിരുന്നു കമ്പനിക്കെതിരെ ഫെടറല്‍ കോർട്ട് 80 മില്ല്യൺ ഡോളർ പിഴച്ചുമത്തി. ഇതിനു തുടർച്ചയായി വരുന്ന മൂന്നാമത്തെ വിധിയാണ് ഇപ്പോഴത്തേത്.

അതേസമയം, പുതിയ വിധിയുടെ പശ്ചാത്തലത്തിൽ കമ്പനിയുടെ നില കൂടുതല്‍ പരുങ്ങലിലായിട്ടുണ്ട്. വിധിക്ക് പിറകെ ബെയറിന്റെ‍ ഷെയര്‍ മാർക്കറ്റ് വില കുത്തനെ ഇടിഞ്ഞു. ഇതിന് പുറമെയാണ് കാൻസർ രോഗികള്‍, അവരുടെ കുടുംബങ്ങള്‍, ഉറ്റവരെ നഷ്ടമായവര്‍ ആയിരക്കണക്കിന് ആളുകൾ കമ്പനിക്കെതിരെ നിയമനടപടികളുമായി മുന്നോട്ടു പോകുന്നതും.

 

Also Read- തൊവരിമല ഭൂസമരം: ആനക്കാര്യത്തില്‍ ഉടന്‍ ഇടപെട്ട സര്‍ക്കാരിനോട്, ആദിവാസികള്‍ ഈ സമൂഹത്തിന്റെ ഭാഗമല്ലേ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍