UPDATES

വിദേശം

ഡൊണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യുമോ? 11 ഗുരുതര ആരോപണങ്ങളുമായി മ്യുള്ളർ റിപ്പോർട്ട്

ഈ പതിനൊന്ന് സന്ദർഭങ്ങൾ  യു എസ് കോൺഗ്രസിന് ഒരു കുറ്റകൃത്യമായി തോന്നിയിട്ടുണ്ടെങ്കിൽ തുടർനടപടികൾ സ്വീകരിക്കുകയും ഡൊണാൾഡ് ട്രംപിനെ ഇഎംപീച് പോലും ചെയ്യാമെന്നുമാണ് വിലയിരുത്തൽ.

2016 അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് കാലത്തെ റഷ്യൻ ബാന്ധവം റോബർട്ട് മ്യുള്ളറിന്റെ അന്വേഷണങ്ങൾക്ക് തെളിയിക്കാനായില്ലെങ്കിലും ട്രംപ് നീതിനിർവഹണം തടസ്സപ്പെടുത്തിയ 11 സന്ദർഭങ്ങൾ റിപ്പോർട്ട് എടുത്ത് സൂചിപ്പിക്കുന്നുണ്ടെന്ന്  യു എസ് അറ്റോർണി ജനറൽ വില്ല്യം ബാർ. ഈ പതിനൊന്ന് സന്ദർഭങ്ങൾ  യു എസ് കോൺഗ്രസിന് ഒരു കുറ്റകൃത്യമായി തോന്നിയിട്ടുണ്ടെങ്കിൽ തുടർ നടപടികൾ സ്വീകരിക്കുകയും ഡൊണാൾഡ് ട്രംപിനെ ഇംപീച്ച് പോലും ചെയ്യാമെന്നുമാണ് വിലയിരുത്തൽ. റഷ്യയുമായി ട്രംപ് നടത്തിയെന്ന് പറയുന്ന ബന്ധം തെളിയിക്കാനായില്ല എന്നതാണ് റിപ്പോർട്ടിന്റെ അവസാന തീർപ്പ് എന്ന് വില്ല്യം ബാർ വ്യക്തമാക്കിയെങ്കിലും മറ്റ് തീരുമാനങ്ങളൊക്കെ കോൺഗ്രസിന് വിടുന്നുവെന്നാണ് ബാറും മ്യുള്ളറും വ്യക്തമാക്കുന്നത്. മ്യുള്ളർ റിപ്പോർട്ടിന്റെ പുതുക്കിയ 450 പേജുള്ള റിപ്പോർട്ടിന്റെ പൂർണ്ണ രൂപം പുറത്ത്‌വിട്ട വേളയിലായിരുന്നു ബാറിന്റെ പ്രസ്താവന.

എന്നാൽ റിപ്പോർട്ടിന്റെ പൂർണ്ണരൂപം കൂടി പുറത്ത്‌വിട്ടതോടെ ട്രംപ് തന്റെ പൂർണ്ണവിജയം പ്രഖ്യാപിച്ചുവെന്നാണ് സൂചന. മ്യുള്ളർ തന്നെ വെറുതെ വേട്ടയാടുകയാണെന്ന് തുടക്കം മുതലേ പറഞ്ഞിരുന്ന ട്രംപ് റിപ്പോർട്ട് പുറത്ത് വന്നതിനു ശേഷം ഒരു പ്രെസിഡന്റ്റിനും ഈ ഗതി വരുത്തരുതേയെന്നാണ് പ്രതികരിച്ചത്. ഗെയിം ഓഫ് ത്രോൺസ് പശ്ചാത്തലത്തിൽ ‘ഗെയിം ഓവർ’ എന്ന അടിക്കുറിപ്പോടെ ട്രംപ് സ്വന്തം ഫോട്ടോ എഡിറ്റ് ചെയ്ത് ട്വീറ്റ് ചെയ്തത് ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ വലിയ ചർച്ചയായിരുന്നു. എന്നാൽ ഈ പതിനൊന്ന് സന്ദർഭങ്ങളിൽ ട്രംപ് മ്യുള്ളറിനെ അപായപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട് എന്നത് പോലുള്ള ഗുരുതരമായ ആരോപണങ്ങളാണുള്ളത്.

‘എന്റെ അന്വേഷണത്തെ തടസ്സപ്പെടുത്താനുള്ള ട്രംപിന്റെ ശ്രമങ്ങളൊന്നും വിജയിച്ചില്ല. ട്രംപിനെ ചുറ്റിപറ്റി നിൽക്കുന്ന ആളുകളൊന്നും വേണ്ട വിധത്തിൽ ട്രംപിനെ അതിനു സഹായിക്കാത്ത കൊണ്ടാണ് അദ്ദേഹത്തിന് കൂടുതൽ പദ്ധതികൾ മെനയാൻ സാധിക്കാത്തതെന്നാണ് ഞാൻ മനസിലാക്കുന്നത്. റഷ്യയുമായി അനധികൃത ബന്ധത്തിലേർപ്പെട്ടാൽ തങ്ങൾക്കും ലാഭം ഉണ്ടായേക്കും എന്ന് വിചാരിച്ച് ട്രമ്പിനൊപ്പം ചിലർ നിന്നുവെന്നല്ലാതെ കുറ്റകൃത്യങ്ങൾക് പലതിനും ട്രംപിന് ആളെ കിട്ടിയിരുന്നില്ല.’ റിപ്പോർട്ട് പുറത്ത് വിട്ടതിനു ശേഷം മ്യുള്ളർ മാധ്യമങ്ങളോട് പറഞ്ഞു. മ്യുള്ളറിന്റെ യഥാർത്ഥ റിപ്പോർട്ട് മുൻപ് ബാർ പുറത്ത്‌വിട്ട ഒരു ചിത്രത്തിൽ നിന്നും ഒരുപാട് വ്യത്യസ്തമാണെന്നാണ് ആഗോള മാധ്യമങ്ങളുടെ വിലയിരുത്തൽ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍