UPDATES

വിദേശം

ലൈംഗിക അതിക്രമം നടത്തിയ 200 പുരോഹിതരുടെ ലിസ്റ്റ് പരസ്യപ്പെടുത്തി റോമൻ കാത്തോലിക രൂപത

ലിസ്റ്റിൽ ഉൾപ്പെട്ട ഭൂരിഭാഗം പേരും ഇതിനോടകം തന്നെ മരിച്ച് പോയവരാണ്.

കുട്ടികൾക്ക് നേരെ ലൈംഗിക അതിക്രമങ്ങൾ നടത്തിയവരെന്ന് വ്യക്തമായ പുരോഹിതരുടെ പേരുവിവരങ്ങൾ പുറത്തുവിട്ട് ന്യൂജേഴിസിയിലെ റോമൻ കാത്തോലിക് രൂപതകൾ. അഞ്ച് രൂപതകൾ ചേർന്നാണ് നിർണ്ണായകമായ തീരുമാനവുമായി മുന്നോട്ടുപോവുന്നത്. നീണ്ടകാലത്തെ അന്വേഷണത്തിനും പരിശോധകൾക്കും ശേഷമാണ് ആരോപണ വിധേയരായ പുരോഹതരുടെ പേരുവിവരങ്ങൾ പുറത്തുവിടുന്നത്.

മുൻ ആർച്ച് ബിഷപ്പ് ഉൾപ്പടെ 200 നടുത്ത് പുരോഹിതരുടെ പേരുകൾ അടങ്ങിയതാണ് ആധികാരിക ലിസ്റ്റ്. എന്നാൽ വർഷങ്ങൾ പഴക്കമുള്ള ആരോപണങ്ങൾ ഉൾപ്പെടെ പരിഗണിക്കപ്പെട്ട പട്ടികയിൽ ഉൾപ്പെട്ട പേരിൽ 100 ൽ അധികം ആരോപണ വിധേയരായ പുരോഹിതരും ഇതിനോടകം മരിച്ചു കഴിഞ്ഞവരാണെന്നും റിപ്പോർട്ട് പറയുന്നു.  1940 കളിൽ നടന്ന ലൈംഗികാതിക്രമങ്ങൾ ഉൾപ്പടെ പരിഗണിക്കുന്നതാണ് ലിസ്റ്റ്.

സത്യവും നീതിയും ഉറപ്പിക്കാനുള്ള ഒരു പ്രവർത്തനത്തിന്റെ ആദ്യപടിയെന്ന നിലയ്ക്കാണ് പ്രായപൂർത്തിയാകാത്തവരെ ലൈംഗിക ചൂഷണം നടത്തി എന്ന്  ആരോപണം നിലനിൽക്കുന്നവരുടെ ഒരു ലിസ്റ്റ് ഞങ്ങൾ പ്രസിദ്ധീകരിക്കുന്നത്.” ന്യുവാക്ക് ആർച്ച് ബിഷപ്പ് ജോസഫ് കാർഡിനൽ ടോഫിൻ ഒരു കത്തിൽ സൂചിപ്പിക്കുന്നതായി ന്യുയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.”ആരോപിതരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് ഇരകൾക്ക് ചെറിയ ആശ്വാസമെങ്കിലും നൽകും. ഇത് ഒരു തുടക്കം മാത്രമാണ്. ജനങ്ങളിലുള്ള വിശ്വാസം ചർച്ച് നേടിയെടുക്കും.”അദ്ദേഹം കൂട്ടിച്ചേർത്തു.

കോളിളക്കമുണ്ടാക്കിയ ലൈംഗികാതിക്രമ കേസിലെ ആരോപണ വിധേയൻ മുൻ ന്യുവാക്ക് ആർച്ച് ബിഷപ്പ് തിയഡോർ മകറിക്കിന്റെ പേരും ലിസ്റ്റിലുണ്ട്. ലിസ്റ്റിൽ ഉൾപ്പെട്ട ജീവിച്ചിരിക്കുന്ന പുരോഹിതർക്ക് പള്ളിവക വിചാരണയും നേരിടേണ്ടി വരും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍