UPDATES

വിദേശം

ന്യൂസിലാൻഡ് പ്രധാനമന്ത്രി ജെസിൻഡാ ആർഡൻ വിവാഹിതയാവുന്നു

പ്രധാനമന്ത്രി പദവിയിലിരിക്കെ പ്രസവാവധിയെടുത്ത് പോയി പ്രസവിച്ചു തിരിച്ച് വരുന്ന ആദ്യ വനിതയായി ജെസിൻഡയെ ചരിത്രം അടയാളപ്പെടുത്തുന്നുണ്ട്.

ക്രൈസ്റ്റ് ചർച്ചിൽ വെടിവെയ്പ്പ് നടന്ന സമയത്ത് ഒരു ജനതയെയാകെ ചേർത്ത് പിടിച്ച ന്യൂസിലാൻഡ് പ്രധാനമന്ത്രി ജെസിൻഡാ ആർഡൻ തന്റെ ദീർഘകാലത്തെ പങ്കാളിയായ ക്ലാർക്ക് ഗെയ്‌ഫോർഡുമായി വിവാഹിതയാകാൻ തീരുമാനിച്ചു. ഈസ്റ്റർ അവധി സമയത്ത് ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞതായി ജെസിൻഡയുടെ വക്താവ് സ്ഥിരീകരിച്ചു. പക്ഷെ ഇരുവരുടെയും ട്വിറ്റെർ അകൗണ്ടിലോ ഫേസ്ബുക്കിലോ വിവാഹിതരായി ജീവിക്കാനുള്ള തീരുമാനത്തെക്കുറിച്ച് ഇതുവരെയും യാതൊരു സൂചനയുമില്ല. ആര്ഡന്റെ കയ്യിൽ വിവാഹ നിശ്ചയ സമയത്ത് ഗെയ്‌ഫോർഡ് ഇടുവിച്ച വജ്ര മോതിരം ചർച്ചയായപ്പോഴാണ് പ്രധാനമന്ത്രിയുടെ വക്താവ് വിവാഹ നിശ്ചയച്ചടങ്ങിനെക്കുറിച്ച് വെളിപ്പെടുത്തുന്നത്.

ഒരു പ്രമുഖ ടെലിവിഷൻ ചാനലിലെ അവതാരകനായ ഗെയ്‌ഫോർഡിനെ അഞ്ച് വര്ഷം മുൻപാണ് ആർഡൻ പരിചയപ്പെടുന്നത്. വൈകാതെ ഇരുവരും തമ്മിൽ ഗാഢ സൗഹൃദത്തിലാകുകയായിരുന്നു. കഴിഞ്ഞ വര്ഷം ജൂൺ മാസം ഇവർക്ക് ഒരു കുഞ്ഞ് ജനിച്ചത് വലിയ വാർത്തയായിരുന്നു. പ്രധാനമന്ത്രി പദവിയിലിരിക്കെ പ്രസവാവധിയെടുത്ത് പോയി പ്രസവിച്ചു തിരിച്ച് വരുന്ന ആദ്യ വനിതയായി ജെസിൻഡയെ ചരിത്രം അടയാളപ്പെടുത്തുന്നുണ്ട്. പിന്നീട് പിഞ്ചുകുഞ്ഞുമായി നെൽസൺ മണ്ടേല സമാധാന ഉച്ചകോടിയിൽ പങ്കെടുക്കാനായി ഐക്യരാഷ്ട്രസഭായോഗത്തിന് ഇരുവരും എത്തിയതും ആഗോള മാധ്യമങ്ങൾ ആഘോഷിച്ചിരുന്നു.

ഒരു പങ്കാളിയെന്ന നിലയ്ക്ക് തനിക്ക് ജെസിൻഡയുടെ കാര്യത്തിൽ ധാരാളം ഉത്തരവാദിത്തങ്ങൾ ഉണ്ടെന്നാണ് ഗെയ്‌ഫോർഡ് മുൻപ് ചില മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ സൂചിപ്പിച്ചത്. ലിപ്സ്റ്റിക്ക് പല്ലിൽ പറ്റിയോയെന്നും ആർഡൻ സമയത്തിനു ഭക്ഷണം കഴിക്കുന്നുണ്ടോയെന്നും വിറ്റാമിൻ ഗുളികകൾ മുടങ്ങുന്നുണ്ടോയെന്നും ഒക്കെ താൻ ശ്രദ്ധിക്കാറുണ്ടെന്ന് ഗെയ്‌ഫോർഡ് പറയുന്നു. താൻ ഒരു ഫെമിനിസ്റ്റ് തന്നെയെന്ന് പല അഭിമുഖങ്ങളിലും ഉറപ്പിച്ചു പറഞ്ഞിട്ടുള്ള, ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശപോരാട്ടങ്ങൾക്കൊപ്പം നിന്നജെസിൻഡയുടെ   ജീവിതത്തിലെ ഈ പുതിയ വഴിത്തിരിവിനെ ആഘോഷമാക്കുകയാണ് ഇപ്പോൾ ന്യൂസിലാൻഡ് പ്രാദേശിക മാധ്യമങ്ങൾ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍