UPDATES

വിദേശം

“നോക്കൂ, ഇയാൾ എത്ര ക്രൂരമായാണ് മുസ്ലീങ്ങളെ കൊന്നൊടുക്കുന്നത്!” ന്യൂസിലാൻഡ് അക്രമിയുടെ വീഡിയോ പരസ്യമായി പ്രദർശിപ്പിച്ച് തുർക്കി പ്രസിഡന്റ്

പ്രധാന പ്രതിപക്ഷ പാർട്ടിയായ റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടി നേതാക്കളും, ഇസ്ലാം വിരുദ്ധത പരത്തിയതിന് മുട്ടയേറേൽക്കേണ്ടി വന്ന   ആസ്ട്രേലിയൻ സെനറ്ററും തമ്മിൽ കാര്യമായ വിത്യാസമില്ലെന്നും എർഡോഗൻ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയ്ക്കിടെ സൂചിപ്പിച്ചു.

“നോക്കൂ, എത്ര ക്രൂരമായാണ് ഇയാൾ മുസ്‌ലിം മത വിശ്വാസികളെയും തുർക്കികളെയും കൊന്നു തള്ളുന്നത്. ഇങ്ങനെ കൊന്നു തള്ളണമെങ്കിൽ അയാളുടെ മനസ്സിൽ എത്രമാത്രം വെറുപ്പ് ഉണ്ടാകുമെന്ന് ഒന്ന് ആലോചിച്ചു നോക്കൂ…” ഇങ്ങനെ പറഞ്ഞു കൊണ്ടാണ് തുർക്കി പ്രസിഡന്റ്റ് റെസിപ്പ് ടയിപ്പ് എർഡോഗൻ ന്യൂസിലൻഡിലെ മുസ്‌ലിം പള്ളിയിലെ വെടിവെപ്പിന്റെ ലൈവ് വീഡിയോ റാലിക്കിടെ പരസ്യമായി പ്രദർശിപ്പിച്ചത്. ഫേസ്‌ബുക്കും യൂട്യൂബും മറ്റ് പ്രധാനപ്പെട്ട സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളും ആക്രമിയുടെ ലൈവ് വീഡിയോകൾ നീക്കം ചെയ്തുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ഒരു ജനപ്രതിനിധി രാഷ്ട്രീയ ലാഭങ്ങൾക്കായി തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ വീഡിയോവിന്റെ പ്രസക്ത ഭാഗങ്ങൾ പ്രദർശിപ്പിച്ചത്.  ഇസ്താംബുളിലും ടെകിർടാഗിലും നടന്ന തിരഞ്ഞെടുപ്പ് റാലികളിലാണ് ആക്രമിയുടെ ലൈവ് വീഡിയോ ടെലിവിഷനിൽ പ്രദർശിപ്പിച്ചത്.

ന്യൂസിലൻഡിലെ ക്രൈസ്റ്റ് ചർച്ചിലെ രണ്ട മുസ്‌ലിം പള്ളികളിൽ കടന്നെത്തി വെള്ളിയാഴ്ച നമസ്കാരത്തിനെത്തിയ നിരവധി പേരെ കൊന്നൊടുക്കുന്ന ലൈവ് വീഡിയോയാണ് ബ്രെണ്ടൻ ടെറൻറ്റ് എന്ന അക്രമി തന്റെ സോഷ്യൽ മീഡിയ അകൗണ്ടുകളിൽ പോസ്റ്റ് ചെയ്തത്. കൂട്ടക്കൊലയ്ക്ക് മുൻപ് ഇയാൾ തയ്യാറാക്കിയ മാനിഫെസ്റോയിൽ തുർക്കിയെ കുറിച്ച് പ്രത്യേകം സൂചിപ്പിക്കുന്നുണ്ടെന്ന് എടുത്ത് പറഞ്ഞുകൊണ്ടായിരുന്നു പ്രസിഡന്റിന്റെ ആവേശ പ്രസംഗവും വീഡിയോ പ്രദർശനവും.

ന്യൂസിലാൻഡ് ഭീകരാക്രമണത്തിനെ കുറിച്ച് പറഞ്ഞുകൊണ്ട് പ്രതിപക്ഷത്തിന് നേരെ ഇസ്ലാം വിരുദ്ധത ആരോപിക്കാനും തുർക്കി പ്രസിഡന്റ്റ് അവസരം നന്നായി ഉപയോഗിച്ചു. പ്രധാന പ്രതിപക്ഷ പാർട്ടിയായ റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടി നേതാക്കളും, ഇസ്ലാം വിരുദ്ധത പരത്തിയതിന് മുട്ടയേറേൽക്കേണ്ടി വന്ന  ആസ്ട്രേലിയൻ സെനറ്ററും തമ്മിൽ കാര്യമായ വിത്യാസമില്ലെന്നും എർഡോഗൻ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയ്ക്കിടെ സൂചിപ്പിച്ചു.

ഫേസ്‌ബുക് ഫീഡുകളിൽ നിന്നും അടിയന്തിരമായി കൊലയാളിയുടെ ലൈവ് വീഡിയോകൾ നീക്കം ചെയ്യണമെന്ന് ന്യൂസിലാൻഡ് പ്രധാനമന്ത്രി ജെസിൻഡ ആർഡൻ ഫേസ്‌ബുക് കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു. ഒറ്റ ദിവസം കൊണ്ട് ലൈവ് വീഡിയോയുടെ പതിനഞ്ച് ലക്ഷം കോപ്പികളാണ് ഫേസ്‌ബുക് ഫീഡിൽ നിന്നും നീക്കം ചെയ്തത്.വെടിവെയ്പ്പിൽ കൊല്ലപ്പെട്ട 50 പേരോട് കാണിക്കുന്ന അനാദരവാണെന്നതിനാൽ തന്നെ ലൈവ് വീഡിയോയും അതിന്റെ എഡിറ്റഡ് വേർഷനുകളും ഗ്രാഫിക്ക് പതിപ്പുകളും നീക്കം ചെയ്യുമെന്ന് ഫേസ്‌ബുക് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. അപ്പോഴാണ് ഒരു രാജ്യത്തെ നേതാവ് തുർക്കി സമൂഹത്തിലാകെ വെറുപ്പും പ്രതികാരവും പരത്തുന്ന തരത്തിൽ ആവേശ പ്രചാരണവും വീഡിയോക്ലിപ്പുകളിലുമായി എത്തുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍