UPDATES

വിദേശം

പോൾസോ അതോ പോളണ്ടോ? നെതന്യാഹുവിന്റെ വംശഹത്യ പരാമര്‍ശത്തെ തുടര്‍ന്ന് ഇസ്രായേലിൽ നടക്കുന്ന ഉച്ചകോടിയിൽ നിന്നും പോളണ്ട് പ്രധാനമന്ത്രി പിന്‍മാറി

താൻ പോളണ്ട് എന്ന രാജ്യത്തെയല്ല പോൾസ് എന്നെ അർത്ഥമാക്കിയുള്ളൂ എന്നാണ് നെതന്യാഹുവിന്റെ വിശദീകരണം.

വംശഹത്യയിൽ പോളണ്ടിനും പങ്കുണ്ടായിരുന്നെന്ന ഇസ്രായേൽ പ്രധാനമന്ത്രിയുടെ പരാമർശത്തെത്തുടർന്ന്
വിസ്ഗ്രാഡ് 4 ഉച്ചകോടിയിൽ നിന്ന് പോളിഷ് പ്രധാനമന്ത്രി മാത്യൂസ് മൊറാവിക്കി പിൻവാങ്ങി. ചെക്ക് റിപ്പബ്ലിക്, പോളണ്ട്, ഹംഗറി, സ്ലോവാക്യ തുടങ്ങിയ രാജ്യങ്ങളാണ് ഇസ്രായേലിൽ നടക്കുന്ന വിസ്ഗ്രാഡ് 4 ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.

ഇസ്രായേൽ വംശഹത്യ സമയത്ത് പോളണ്ടും ജര്‍മ്മനിക്കൊപ്പം ചേർന്നിരുന്നു എന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞതായാണ് കഴിഞ്ഞ ദിവസം ആഗോള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ മാധ്യമങ്ങൾ തന്റെ പ്രസ്താവനകളെ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും പോളണ്ട് എന്ന രാജ്യത്തെക്കുറിച്ചായിരുന്നില്ല താൻ പരാമർശിച്ചത്, പോൾസ് എന്നാണ് പറഞ്ഞതെന്നായിരുന്നു നെതന്യാഹുവിന്റെ വിശദീകരണം.

ഉച്ചകോടിയിൽ നിന്ന് താൻ ഒഴിയുകയാണെന്നും പകരം വിദേശകാര്യമന്ത്രി ജെസിക് സിസപുടോവിക്സ് പങ്കെടുക്കുമെന്നും മൊറാവിക്കി ഇസ്രായേൽ ഭരണാധികാരികളെ ഫോണിലൂടെ അറിയിച്ചതായി പോളണ്ട് വക്താവ് ജോവന്ന കോപ്സിൻസ്ക ഔദ്യോഗിമായി പ്രഖ്യാപിച്ചു.

ജെറുസലേം പോസ്റ്റ് പോലുള്ള പ്രമുഖ ആഗോള മാധ്യമങ്ങളാണ് ഇസ്രായേൽ വംശഹത്യയെക്കുറിച്ചുള്ള നെതന്യാഹുവിന്റെ പരാമർശം വർത്തയാക്കിയത്. പ്രസ്താവനയിൽ പോളിഷ് എന്നാണ് ജെറുസലേം പോസ്റ്റ് ആദ്യം റിപ്പോർട്ട് ചെയ്തതെങ്കിലും പിന്നീട് പോൾസ് എന്ന് മാറ്റി. പോളണ്ടുമായി ബന്ധപ്പെടുത്തി ഒരു വാക്ക് പോലും ഉച്ചരിച്ചിട്ടില്ല എന്നും പോളണ്ടിനെയും അവിടുത്തെ ജനങ്ങളെയും കുറിച്ച് ഇങ്ങനെ ഒരു കാര്യം വിചാരിച്ചതേയില്ല എന്നുമാണ് നെതന്യാഹുവിന്റെ വിശദീകരണം.

ഇസ്രായേൽ പ്രധാനമന്ത്രി പോളണ്ടിനെക്കുറിച്ച് പരസ്യമായി ഇങ്ങനെ ഒരു അഭിപ്രായപ്രകടനം നടത്തിയിട്ടുണ്ടെങ്കിൽ അവരുടെ ആതിഥേയത്വം സ്വീകരിക്കേണ്ടെന്നു തന്നെയായിരുന്നു പോളിഷ് പ്രസിഡണ്ട് ആൻഡ്രസിജെ ഡുഡ യുടെയും അഭിപ്രായം. യൂറോപ്യൻ യൂണിയൻ അംഗങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താനാണ് ഇസ്രായേൽ വിസ്ഗ്രാഡ്  ഉച്ചകോടിയ്ക്ക് ആതിഥേയരാകുന്നത്.

“ഇസ്രായേൽ വംശഹത്യസമയത്ത് പോൾസും ജർമനിക്കൊപ്പം നിന്നിരുന്നു” എന്ന പ്രസ്താവനയാണ് ആകെ തെറ്റിദ്ധാരണ ഉണ്ടാക്കിയത്. പോൾസ് എന്നത് പോളണ്ട് എന്ന് മനസിലാക്കിയതിൽ ചില മാധ്യമങ്ങൾക്ക് സംഭവിച്ച പാളിച്ചയാകാമെന്നാണ് ഇപ്പോൾ പല റിപ്പോർട്ടുകളും വിലയിരുത്തുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍