UPDATES

വിദേശം

‘സമാധാനത്തിനുള്ള നോബൽ സമ്മാനം എനിക്ക് തന്നെ തരാൻ ശക്തമായ ശുപാർശകളുണ്ട്’- ഡൊണാൾഡ് ട്രംപ്

എന്തിനാണ് തനിക്ക് പുരസ്‌കാരം കിട്ടിയതെന്നുപോലും ഒബാമയ്ക്കറിയില്ലെന്നും ട്രംപ്.

“എന്നെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിനായി ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെ നിർദ്ദേശിച്ചിട്ടുണ്ട്”, അമേരിക്കൻ നാടുകൾ ആകെ ദേശീയ അടിയന്തിരാവസ്ഥയുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രതിസന്ധികളെ നേരിടുമ്പോൾ പുതിയ അവകാശവാദവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. “ജപ്പാനുവേണ്ടി, നിങ്ങളെ ആ സമാധാന പുരസ്കാരത്തിനായി ഞാൻ നാമനിർദ്ദേശം ചെയ്യുന്നു, നിങ്ങൾക്ക് തന്നെ ആ നോബൽ സമ്മാനം നൽകണമെന്ന് ഞാൻ ശക്തമായി ശുപാർശ ചെയ്യുന്നു”, എന്ന് ആബെ ഒരു മനോഹരമായ കത്തയച്ചെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. ഉത്തരകൊറിയയുമായി സമാധാനചർച്ചകൾക്ക് സാധ്യതയുണ്ടാക്കി സൗഹൃദമുറപ്പിച്ചതിനാണ് ആബെ തന്നെ നാമനിർദേശം ചെയ്യികയെന്നാണ് ട്രംപ് പറയുന്നത്.

മെക്സിക്കൻ അതിർത്തിയിൽ ഉയർത്താനിരിക്കുന്ന മതിലിനെക്കുറിച്ചുള്ള ഒരു വൈറ്റ് ഹൌസ് ചർച്ചയിലാണ് നോർത്ത് കൊറിയയുമായുള്ള സമാധാന ഉച്ചകോടിയെക്കുറിച്ച് എടുത്ത് സൂചിപ്പിച്ചുകൊണ്ട് ട്രംപ് നോബൽ സമ്മാനത്തെക്കുറിച്ച് തുറന്ന് പറയുന്നത്. 2009 ൽ മുൻ അമേരിക്കൻ പ്രസിഡണ്ട് ബരാക്ക് ഒബാമയ്ക്ക് പുരസ്‌കാരം ലഭിച്ചതിനെക്കുറിച്ചും ട്രംപ് സൂചിപ്പിക്കുന്നുണ്ട്. ആണവായുധങ്ങളില്ലാതെ ലോകത്ത് സമാധാനം ഉറപ്പുവരുത്തിയതിനായിരുന്നു അന്ന് ഒബാമയ്ക്ക് പുരസ്‌കാരം ലഭിച്ചത്. “മിക്കവാറും എനിക്ക് അവാർഡ് കിട്ടില്ല, അവർ ഒബാമയ്‌ക്കൊക്കെ കൊടുക്കും, ഒബാമയ്ക്ക് തനിക്ക് എന്തിനാണ് ആ അവാർഡ് കിട്ടിയതെന്ന് പോലും അറിയില്ല”, എന്ന് കിട്ടിയ അവസരത്തിൽ ട്രംപ് ആക്ഷേപിക്കുന്നുമുണ്ട്.

മുൻപ് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നുമായി നടന്ന ചർച്ചകളൊക്കെ വെറുപ്പും വിദ്വേഷവും എതിർപ്പും നിറഞ്ഞതായിരുന്നു. എന്നാൽ കഴിഞ്ഞ വർഷം സൗമ്യമായ സമീപനത്തിലൂടെ ഒരു സമാധാന ചർച്ചയ്ക്കുള്ള സാധ്യതയെങ്കിലും താൻ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. അതിനു തീർച്ചയായും തനിക്ക് സമാധാന പുരസ്‌കാരം ലഭിക്കേണ്ടതുണ്ടെന്ന ആത്മവിശ്വാസത്തിൽ തന്നെയാണ് ട്രംപ്. ഉത്തരകൊറിയയുമായി നീക്കുപോക്കുകൾ സാധ്യമാക്കിയ ട്രംപിനെ ദക്ഷിണ കൊറിയൻ പ്രസിഡണ്ട് മോങ് ജയ് ഇന്നും അംഗീകരിക്കുകയും പുകഴ്ത്തുകയും ചെയ്തിരുന്നു. ഇദ്ദേഹവും പലപ്പോഴായി ട്രംപിന് സമാധാനത്തിന്റെ നോബൽ പുരസ്‌കാരം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍