UPDATES

വിദേശം

സ്‌ഫോടനത്തിനൊടുവില്‍ ശ്രീലങ്കയില്‍ പ്രസിഡന്റ്- പ്രധാനമന്ത്രി തര്‍ക്കം; മുന്നറിയിപ്പ് വിക്രമസിംഗെയെ അറിയിച്ചില്ലെന്ന് ആരോപണം

ഞങ്ങൾ ആരും തന്നെ ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞുമാറുന്നില്ലെങ്കിലും ഇതൊക്കെയാണ് ഇവിടുത്തെ ഉള്ളുകളികൾ എന്ന് മന്ത്രിമാർ പറഞ്ഞതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.

രണ്ട് ആഴ്ചകൾക്ക് മുൻപ് അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് കിട്ടിയിട്ടും അത് പ്രധാനമന്ത്രി റനിൽ വിക്രമസിംഹയെ അറിയിക്കാതെ ശ്രീലങ്കൻ പ്രസിഡണ്ട് മൈത്രിപാല സിരിസേന ഒത്തുകളിച്ചുവെന്ന് റിപ്പോർട്ടുകൾ. രാജ്യത്തെ പ്രമുഖ പള്ളികളിൽ ആക്രമണം നടക്കുമെന്നും ഇന്ത്യൻ ഹൈക്കമീഷൻ ഉൾപ്പടെ അപകടപ്പെട്ടേക്കാമെന്നുമായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥർക്ക് ലഭിച്ച സന്ദേശം. നാഷണൽ തൗഹീത് ജമാഅത് രാജ്യത്തെ പ്രമുഖ ദേവാലയങ്ങളിൽ ചാവേർ ആക്രമണം നടത്തിയേക്കുമെന്നായിരുന്നു വിദേശ രഹസ്യാന്വേഷണ ഏജൻസികളിൽ നിന്നുമുള്ള അറിയിപ്പ്.

ഇത്രയും പ്രധാനപ്പെട്ട ഒരു സന്ദേശം ലഭിച്ചിട്ട് അത് രാജ്യത്തിന്റെ പ്രധാനമന്ത്രി അറിഞ്ഞില്ല എന്നത് വളരെ അതിശയകരായി തോന്നുന്നുവെന്നാണ് വിവിധ ലോകരാജ്യങ്ങൾ പ്രതികരിക്കുന്നത്. സന്ദേശം നൽകിയിട്ടും അത് പ്രധാനമന്തിയെ അറിയിക്കാതിരിക്കാനുള്ള ഒരു ആസൂത്രിത നീക്കം നടന്നിട്ടുണ്ടെന്നാണ് ശ്രീലങ്കൻ ആരോഗ്യവകുപ്പ് മന്ത്രി ഉൾപ്പടെയുള്ളവർ ആരോപിക്കുന്നത്. പ്രസിഡന്റ് സിരിസേനയറിയാതെ ഇങ്ങനെ ഒരു കാര്യം സംഭവിക്കില്ലെന്നാണ് ഇവരുടെയൊക്കെ കണ്ടെത്തൽ. വിക്രംസിംഹേയെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും പുറത്തിറക്കാൻ പ്രധാനമന്ത്രി നടത്തിയ ശ്രമങ്ങൾ എല്ലാവർക്കുമറിയുന്ന സാഹചര്യത്തിലാണ് ഇങ്ങനെ ഒരു അഭിപ്രായം മന്ത്രിസഭയിൽ നിന്നും പുറത്തുവരുന്നത്. ഞങ്ങൾ ആരും തന്നെ ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞുമാറുന്നില്ലെങ്കിലും ഇതൊക്കെയാണ് ഇവിടുത്തെ ഉള്ളുകളികൾ എന്ന് മന്ത്രിമാർ പറഞ്ഞതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.

290 പേരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ശ്രീലങ്കയിൽ പ്രസിഡന്റ് മൈത്രിപാല സിരിസേന അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ഈസ്റ്റർ ദിനത്തിൽ മൂന്ന് മുസ്‌ലിം പള്ളികളിലും മൂന്ന് ഹോട്ടലുകളിലുമായി എട്ട് സ്ഫോടന പരമ്പരകളാണ്  ശ്രീലങ്കയിൽ അരങ്ങേറിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍