UPDATES

വിദേശം

“യുദ്ധമില്ലാത്ത നാടാണെന്ന് കരുതിയാണ് ഞാൻ ഇങ്ങോട്ട് വന്നത്”; ന്യൂസിലൻഡിലെ കൂട്ടക്കൊലയെ കുറിച്ച് ക്രൈസ്റ്റ് ചര്‍ച്ച് സ്വദേശിയായ ശ്രീലങ്കൻ മുസ്ലീം

“ശബ്ദകോലാഹലങ്ങൾ ഉണ്ടാക്കിക്കൊണ്ട് അക്രമികൾ എല്ലാ ദിശകളിലേക്കും വെടിയുതിർക്കുകയായിരുന്നു. പത്ത് മിനുറ്റുകൾക്കകം അവിടേക്ക് പോലീസ് പാഞ്ഞെത്തി.”

“ഇത് യുദ്ധമില്ലാത്ത നാടാണെന്ന് കരുതിയാണ് ഞാൻ ഇങ്ങോട്ടുവന്നത്. മനസമാധാനത്തോടെ ജീവിക്കാനാകുന്ന ഒരു സുരക്ഷിത രാജ്യമാണ് ന്യൂസിലാൻഡ് എന്നായിരുന്നു ഞാൻ വിചാരിച്ചിരുന്നത്.” ശ്രീലങ്കയിൽ നിന്നും ന്യൂസിലാൻഡിലെത്തിയ ഹസ്സൻ എന്ന ചെറുപ്പക്കാരൻ ഇന്ന് നടന്ന വെടിവെപ്പിനെക്കുറിച്ച് ഇങ്ങനെ പറയുമ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ അയാളെ ആശ്വസിപ്പിക്കുകയാണ്.

“ഞങ്ങളോട് ക്ഷമിക്കൂ, ഈ രാജ്യത്ത് ഇതാദ്യത്തെ സംഭവമാണ്”. സമാധാനം കാംക്ഷിച്ചുകൊണ്ട് ഒരു രാജ്യത്തേക്ക് കുടിയേറിയ അന്യ നാട്ടുകാരനോട് കാണിക്കാവുന്ന മാതൃകാപരമായ കരുതലോടെയാണ് ന്യൂസിലാൻഡ് പോലീസ് ഇത് പറയുന്നത്. ഇവിടെ ജീവിക്കാൻ കൊതിച്ച് അന്യനാട്ടിൽ നിന്നും വന്ന് അഭയാർഥികളുടെ കൂടെ നാടാണിതെന്നും വെടിവെയ്പ്പിൽ മരിച്ചുവീണ അഭയാർത്ഥികൾ “നമ്മൾ” തന്നെയാണെന്നും ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്‍ഡ ആൻഡനും വ്യക്തമാക്കിയിരുന്നു.

വെടിവെയ്പ്പ് നടക്കുമ്പോൾ താൻ ലിൻവുഡ്‌ പള്ളിക്ക് സമീപം ഉണ്ടായിരുന്നെന്നും ‘ഇങ്ങോട്ട് വരരുതേ’ എന്ന് ആക്രമികളോട് സ്ത്രീകള്‍ അപേക്ഷിക്കുന്നത് താൻ കേട്ടെന്നും ഹസ്സൻ സാക്ഷ്യപ്പെടുത്തുന്നുണ്ട്. “ശബ്ദകോലാഹലങ്ങൾ ഉണ്ടാക്കിക്കൊണ്ട് അക്രമികൾ എല്ലാ ദിശകളിലേക്കും വെടിയുതിർക്കുകയായിരുന്നു. പത്ത് മിനുറ്റുകൾക്കകം അവിടേക്ക് പോലീസ് പാഞ്ഞെത്തി.” ഹസ്സൻ ദി ഗാർഡിയനോട് പറയുന്നു.

ന്യൂസിലാന്റിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ രണ്ട് മുസ്ലീം പള്ളികളിലുണ്ടായ വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 40 ആയതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ഭീകരാക്രമണമാണ് നടന്നത് എന്ന് പ്രധാനമന്ത്രി ജസീന്‍ഡ ആര്‍ഡേണ്‍ പറഞ്ഞു. രാജ്യത്തിന്റെ ഇരുണ്ട ദിനങ്ങളാണ് ഇതെന്നും അവര്‍ പറഞ്ഞു. അല്‍ നൂര്‍ മോസ്‌കിലും ലിന്‍വുഡ് മോസ്‌കിലുമാണ് വെടിവയ്പ് നടന്നത്. അക്രമി വെടിവയ്പ് നടത്തുന്നതിന്റേയും വാഹനത്തില്‍ കടന്നുകളയുന്നതിന്റേയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍