UPDATES

വായിച്ചോ‌

സ്വാസിലാന്‍ഡ് രാജാവ് രാജ്യത്തിന്റെ പേര് മാറ്റി; ഇനി ‘കിങ്ഡം ഓഫ് ഇസ്വാറ്റിനി’

സ്വാസിലാന്‍ഡ് എന്ന പേര് ബ്രിട്ടീഷുകാരടക്കമുള്ള വിദേശികളിട്ടതാണ്. ഇപ്പോൾ സ്വന്തം പേരിലേക്ക് മടങ്ങിപ്പോകുകയാണ് രാജാവ് ഈ പ്രഖ്യാപനത്തിലൂടെ നടത്തിയിരിക്കുന്നത്.

ആഫ്രിക്കൻ രാജ്യമായ സ്വാസിലാന്‍ഡ് ഇനി മുതൽ ഇസ്വാറ്റിനി എന്നറിയപ്പെടും. ഇപ്പോഴത്തെ രാജാവായ സ്വാറ്റി മൂന്നാമനാണ് പേര് മാറ്റിക്കൊണ്ടുള്ള തീരുമാനമെടുത്തത്. കിങ്ഡം ഓഫ് സ്വാറ്റിനി എന്നാണ് പുതിയ പേര്. ബ്രിട്ടിഷ് കോളനിയായിരുന്ന സ്വാസിലാന്‍ഡ് സ്വാതന്ത്ര്യത്തിന്റെ അമ്പതാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് പേരുമാറ്റം നടത്തിയത്.

ഭരണഘടനയില്ലാതെ, പൂർണമായും രാജകല്പ്നകളെ മാത്രം ആശ്രയിച്ച് കഴിയുന്ന രാജ്യമാണ് ഇസ്വാറ്റിനി. 1903 മുതൽ ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ വന്ന ഇസ്വാറ്റിനി 1968ൽ സ്വാതന്ത്ര്യം നേടി.

സ്വാസിലാന്‍ഡ് എന്ന പേര് ബ്രിട്ടീഷുകാരടക്കമുള്ള വിദേശികളിട്ടതാണ്. ഇപ്പോൾ സ്വന്തം പേരിലേക്ക് മടങ്ങിപ്പോകുകയാണ് രാജാവ് ഈ പ്രഖ്യാപനത്തിലൂടെ നടത്തിയിരിക്കുന്നത്. മാൻസിനിയിലെ ഒരു സ്റ്റേഡിയത്തിൽ ആയിരക്കണക്കിനാളുകളെ സാക്ഷി നിറുത്തിയാണ് സ്വാറ്റി മൂന്നാമൻ പ്രഖ്യാപനം നടത്തിയത്.

സ്വാസി ഭാഷയും ഇംഗ്ലീഷ് ഭാഷയും കലർന്നുള്ള സ്വാസിലാൻഡ് എന്ന പേര് മാറ്റണമെന്ന ആവശ്യം ദീർഘകാലമായുള്ളതാണ്. ഇസ്വാറ്റിനിയില്‍ തെരഞ്ഞെടുപ്പ് നടത്താറുണ്ട്. തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാര്‍ട്ടികൾക്ക് പങ്കെടുക്കാൻ അധികാരമില്ല. രാജാവ് തെരഞ്ഞെടുക്കുന്ന ആളുകൾ മാത്രമാണ് സ്ഥാനാര്‍ത്ഥികളാകുക.

കൂടുതല്‍ വായിക്കാം: ദി ഗാര്‍ഡിയന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍