UPDATES

വിദേശം

‘സമീർ മരിച്ചതല്ല സർക്കാർ കൊന്നതാണ്’; മെക്സിക്കൻ തെരുവുകളിൽ പ്രതിഷേധവുമായി ആയിരങ്ങൾ

പരിസ്ഥിതിപ്രവര്‍ത്തകനും മാധ്യമപ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായിരുന്ന സമീര്‍ സര്‍ക്കാരിന്റെ പല പരിസ്ഥിതിവിരുദ്ധനയങ്ങളുടെയും നിത്യ വിമര്‍ശകനായിരുന്നു

പരിസ്ഥിതി പ്രവര്‍ത്തകന്‍ സമീര്‍ ഫ്‌ളോറെസ് സോബറന്‍സിന്റെ കൊലപാതകം മെക്‌സിക്കയെ കലുഷിതമാക്കുന്നു. സമീര്‍ മരിച്ചതല്ല, സര്‍ക്കാര്‍ കൊന്നതാണ് എന്ന പ്ലക്കാര്‍ഡുമുയത്തി ആയിരങ്ങളാണ് മെക്‌സിക്കന്‍ തെരുവുകളില്‍ റാലി നടത്തിയത്. അജ്ഞാതകാരണങ്ങളാല്‍ തീര്‍ത്തും ദുരൂഹമായി കൊല്ലപ്പെട്ട ആക്ടിവിസ്റ്റിന്റെ മരണത്തെകുറിച്ച അന്വേഷിക്കണമെന്നും അദ്ദേഹത്തിന് നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ടാണ് വന്‍ ജനക്കൂട്ടം തെരുവിലിറങ്ങി സമരം തുടരുന്നത്. വളരെ ആസൂത്രിതമായ കൊലപാതകമായിരുന്നു സമീറിന്റേതെന്നു തന്നെയാണ് പ്രാഥമിക പരിശോധനയില്‍ തെളിയുന്നത്.

പരിസ്ഥിതിപ്രവര്‍ത്തകനും മാധ്യമപ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായിരുന്ന സമീര്‍ സര്‍ക്കാരിന്റെ പല പരിസ്ഥിതിവിരുദ്ധനയങ്ങളുടെയും നിത്യ വിമര്‍ശകനായിരുന്നതിനാല്‍ ഭരണകൂടത്തിനു തീരാതലവേദനയായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറയുന്നത്. കോടികള്‍ മുടക്കി സര്‍ക്കാര്‍ പണിയിക്കുന്ന പ്രോയെട്രോ ഇന്റഗ്രല്‍ മോറോളൊസ് എന്ന താപവൈദ്യുത നിലയത്തിന്റെ കടുത്ത വിമര്‍ശകനായിരുന്നു സമീര്‍. നിലയം വന്നാലുടന്‍ പ്രദേശത്തെ വായുവും ജലവും മലിനമാകുമെന്നും പിന്നീട് ജനജീവിതം പ്രയാസകരമായിരിക്കുമെന്നും വസ്തുനിഷ്ഠമായി വാദിച്ച് സമീര്‍ എതിര്‍ക്കാന്‍ ശ്രമിച്ചതായി പ്രതിഷേധപ്രവര്‍ത്തകര്‍ ബിബിസി ന്യൂസിനോട് പറയുന്നു. പ്രദേശത്താകെ ഒരു ജനഹിത പരിശോധന നടത്താനിരുന്നതിനു രണ്ടു ദിവസം മുന്‍പാണ് സമീറിന്റെ മരണം എന്നതിനാല്‍ ഈ വിഷയവുമായി ബന്ധപ്പെട്ട ആരെങ്കിലുമാകാം സമീറിനെ കൊലപ്പെടുത്തിയതെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്.

മെക്‌സിക്കോയുടെ തെക്കുഭാഗത്തുള്ള അമില്‍ക്കിങ്ങോ നഗരത്തിലുള്ള വീട്ടില്‍ വെച്ച് ബുധനാഴ്ച അജ്ഞാതര്‍ രണ്ട് വട്ടം നിറയൊഴിച്ചാണ് സമീറിനിനെ കൊലപ്പെടുത്തിയത്. പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന പീപ്പിള്‍ ഇന്‍ ഡിഫെന്‍സ് ഓഫ് ലാന്‍ഡ് ആന്‍ഡ് വാട്ടര്‍ ഫ്രന്റ് സംഘടനയിലെ സജീവപ്രവര്‍ത്തകന്‍ കൂടിയായിരുന്നു സമീര്‍. അദ്ദേഹത്തിന്റെ കൊലപാതകത്തില്‍ മെക്‌സിക്കന്‍ പ്രസിഡണ്ട് ആന്‍ഡ്രൂസ് മാനുല്‍ ലോപ്പസ് ഒബ്രഡോര് അനുശോചനം രേഖപ്പെടുത്തി. താപവൈദ്യുത നിലയത്തിനായുള്ള ജനഹിതപരിശോധന ഉടന്‍ തന്നെ നടത്തുമെന്നും പ്രസിഡന്റ് പ്രഖ്യാപിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍