UPDATES

വിദേശം

ഇറാൻ സൈന്യം ഭീകര സംഘമെന്ന് അമേരിക്ക

സെൻട്രൽ കമാൻഡ് ഓഫ് അമേരിക്ക( സെന്റ് കോം) ആണ് തീവ്രവാദത്തെ വളർത്തുന്നതെന്നായിരുന്നു ഇറാന്റെ ആരോപണം.

ഇറാന്റെ സായുധ സൈന്യങ്ങളിലൊന്നായ എലൈറ്റ് റെവലൂഷനറി ഗാർഡ് ഒരു തീവ്രവാദ ഗ്രൂപ്പാണെന്ന ഗുരുതരമായ ആരോപണവുമായി അമേരിക്കൻ പ്രസിഡന്റ്റ് ഡൊണാൾഡ് ട്രംപ്. ഇതാദ്യമായാണ് ഒരു യുഎസ് ഭരണാധികാരി മറ്റൊരു രാജ്യത്തിന്റെ സൈന്യം തീവ്രവാദ ഗ്രൂപ്പാണെന്ന് ആരോപിക്കുന്നത്. ഇറാൻ തീവ്രവാദത്തിന്റെ സ്പോൺസറാണെന്ന് മാത്രമല്ല, ഇറാന്റെ സായുധ സൈന്യം തീവ്രവാദ പ്രവർത്തങ്ങളിൽ സജീവമായി ഇടപെടുന്നുണ്ടെന്നും തീവ്രവാദത്തെ വളർത്തിയും പ്രചരിപ്പിച്ചുമാണ് ആ രാജ്യം നിലനിൽക്കുന്നതെന്നുമായിരുന്നു ട്രംപിന്റെ പ്രസ്താവന.

ആവണ കരാറിൽ നിന്ന് വിട്ടുനിന്നതിന്റെ പക പോകാനായി ഇറാനിൽ സമ്മർദ്ദം ചെലുത്താനാണ് യുഎസിന്റെ ഈ പുതിയ ആരോപണമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. ടെഹ്‌റാൻ സ്വന്തം പ്രവർത്തികളുടെ പ്രത്യാഘാതങ്ങൾ അനുഭവിക്കുമെന്ന് മുന്നറിയിപ്പ് നല്കിയതാണെന്നാണ് ട്രംപിന്റെ ഓഫീസ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

അമേരിക്കയ്ക്ക് അതെ നാണയത്തിൽ തന്നെ തിരിച്ചടിച്ചുകൊണ്ടാണ് ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ പ്രതികരിച്ചത്. സെൻട്രൽ കമാൻഡ് ഓഫ് അമേരിക്ക( സെന്റ് കോം) ആണ് തീവ്രവാദത്തെ വളർത്തുന്നതെന്നായിരുന്നു ഇറാന്റെ ആരോപണം. മുൻപുതന്നെ ഇറാൻ സായുധ സൈന്യവുമായി ബന്ധപ്പെട്ട് നിൽക്കുന്ന പല ഗ്രൂപ്പുകളെയും അമേരിക്ക മുൻപ് തന്നെ കരിമ്പട്ടികയിൽ പെടുത്തിയിരുന്നെങ്കിലും ഇതാദ്യമായാണ് മൊത്തമായി ഒരു സേനയെ തീവ്രവാദ സംഘമാക്കി മുദ്രകുത്തതാണ് അമേരിക്ക ഒരുങ്ങുന്നത്.

മഹാപ്രളയം കൂടി ബാധിച്ച് ആകെ താറുമാറായ ഇറാന്റെ സാമ്പത്തികനിലയെ അമേരിക്കയുടെ ഈ പുതിയ ‘ബ്രാൻഡിംഗ്’ കുറച്ചുകൂടി തകർത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ.  ‘ഇസ്ലാമിക് റെവലൂഷനറി ഗാർഡ്‌സ് കോർപ്സ്( ഐ ആർ ജി എഫ് ) യഥാർഥത്തിൽ എന്താണെന്ന് ലോകത്തിനു മുൻപിൽ വെളിപ്പെടുത്തണമെന്നതായിരുന്നു ഞങ്ങളുടെ ഉദ്ദേശം’. ഇറാനിലെ യുഎസ് പ്രത്യേക പ്രതിനിധി ബ്രിയാൻ ഹുക്ക് പറഞ്ഞു. തീവ്രവാദത്തിനെതിരെ ശക്തമായ നീക്കം നടത്തിയെന്ന് പറഞ്ഞ് ഇസ്രായേൽ പ്രധാനമന്ത്രി ട്രംപിനെ അഭിനന്ദിച്ചതും വലിയ വാർത്തയായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍