UPDATES

വിദേശം

മിന്നൽ നീക്കവുമായി ഡൊണാൾഡ് ട്രംപ്; അമേരിക്ക ദേശീയ അടിയന്തിരാവസ്ഥയിലേക്കൊ?

ഇത് ഈ നാടിൻറെ ഫെഡറൽ സംവിധാനത്തെ തന്നെ തകർക്കുമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം.

ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ധനവിനിയോഗത്തിന്റെയും സമാഹരണത്തിന്റെയും കാര്യത്തിലുള്ള കോൺഗ്രസിന്റെ ഇടപെടലുകൾ പരിമിതപ്പെടുത്താനുള്ള മിന്നൽ നീക്കവുമായി ഡൊണാൾഡ് ട്രംപ്. ഉടനടി തന്നെ ധന ബിൽ ഒപ്പുവെച്ച് ധനം സമാഹരിച്ച് മുൻപ് പ്രഖ്യാപിച്ചിരുന്നതുപോലെ അതിർത്തിയിൽ മതിൽ ഉയർത്താനാണ് ട്രംപ് കണക്കുകൂട്ടുന്നത്. എന്നാൽ കോൺഗ്രസിന് തടയിടാനല്ല, മതിൽ ഉയർത്തുന്നതുമായി ബന്ധപ്പെട്ട അതിർത്തിയിൽ ഉണ്ടായേക്കാനിടയുള്ള സുരക്ഷാ പ്രശ്നങ്ങളും, മാനവിക പ്രതിസന്ധികളും കണക്കിലെടുത്താണ് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാനിരിക്കുന്നതെന്നാണ് ഗവൺമെന്റിന്റെ വിശദീകരണം.

“പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്താൻ എനിക്ക് അവസരം ലഭിച്ചിരുന്നു, അദ്ദേഹം ബില്ലിൽ ഒപ്പു വെയ്ക്കാനിരിക്കുകയാണെന്നും ആ സമയത്ത് ഒരു ദേശീയ അടിയതിനാവസ്ഥ പ്രഖ്യാപിക്കുമെന്നും” വ്യാഴാഴ്ച വൈകിട്ട് സെനറ്റില്‍ മിച്ച് മക്കോനെൽ പരസ്യപ്രഖ്യാപനം നടത്തി. ധനവിനിയോഗത്തിനു സെനറ്റ് 82-16 എന്ന് വോട്ടുരേഖപ്പെടുത്തുന്നതിനു തൊട്ടു മുന്‍പാണു ഈ പ്രഖ്യാപനം നടന്നത്. അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നതോടെ അമേരിക്കയുടെ ഫെഡറൽ സംവിധാനങ്ങളെക്കുറിച്ചുള്ള, ആർക്കാണ് കൂടുതൽ അധികാരം എന്നതിനെ സംബന്ധിച്ച് ഭരണഘടനാപരമായ തർക്കങ്ങളും ഉണ്ടായേക്കാം.

“പ്രസിഡണ്ട് ഉടൻ തന്നെ ധന വിനിയോഗ ബില്‍ ഒപ്പുവെക്കും. മുൻപ് അദ്ദേഹം തന്നെ പ്രസ്താവിച്ചിരുന്നത് പോലെ മതിൽ പണിയാനുള്ള തുടർ നടപടികളും ആരംഭിക്കും. അതിർത്തികളിൽ സുരക്ഷാ പ്രതിസന്ധിയോ, പ്രശ്നങ്ങളോ ഉണ്ടാകാതിരിക്കാനാണ് രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നത്.” വൈറ്റ്ഹൌസ്  പ്രസ് സെക്രെട്ടറി സാറ ഹുക്കബീ സാന്ഡേഴ്സ് പറഞ്ഞു.

സെനറ്റിൽ നിന്ന് തന്നെ ധാരാളം എതിർ ശബ്ദങ്ങളുമുണ്ടായി. “ഇത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കേണ്ടുന്ന പ്രശ്‌നമായി ഞാൻ കരുതുന്നേയില്ല,” സെനറ്റംഗം ലിസ മൂർക്കോസ്‌കി പറയുന്നു. “ഈ നാടിനു ഒരു ഭരണഘടനയുണ്ട്, അതിൽ കൃത്യമായ അധികാര വിഭജനങ്ങളുണ്ട്, അതാണ് ഇവിടുത്തെ ഫെഡറൽ സംവിധാനത്തിന്റെ സവിശേഷത, വരുമാനം ഉയർത്താനും വിനിയോഗിക്കാനുമുള്ള തീരുമാനങ്ങൾ എടുക്കാനുള്ള അധികാരം കോൺഗ്രസിന് തന്നെയാണ്,” സെനറ്റിലെ മറ്റൊരു ജനപ്രതിനിധി റാൻഡ്പോൾ പറയുന്നു.

ഇത്തരം മിന്നൽ നീക്കങ്ങൾ അപ്രതീക്ഷിതമായി കാലാവസ്ഥ വ്യതിയാനമോ യുദ്ധങ്ങളോ ഒക്കെ ഉണ്ടാകുമ്പോൾ മാത്രം പ്രസിഡന്റിന് വിനിയോഗിക്കാവുന്ന വിശേഷാധികാരമാണെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന വാദം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍