UPDATES

വിദേശം

ബോയിങ് വിമാനങ്ങളെ കുറിച്ചുള്ള രഹസ്യ വിവരങ്ങളറിയാന്‍ വിസിൽ ബ്ലോവെഴ്സിനെ തിരഞ്ഞ് യു എസ്

ബോയിങ് മാക്സ് 737 വിമാനങ്ങൾ കഴിഞ്ഞ അഞ്ച് മാസത്തിനിടെ രണ്ട്  തവണ അപകടപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് വിവരങ്ങൾ ചോർത്താൻ സർക്കാർ വിസിൽ ബ്ലോവെഴ്സിന്റെ സഹായം തേടുന്നത്.

ബോയിങ് വിമാനങ്ങളെ കുറിച്ചുള്ള രഹസ്യ വിവരങ്ങളറിയാന്‍ വിസിൽ ബ്ലോവെഴ്സിനെ തിരഞ്ഞ് യു എസ്. വിമാനങ്ങളുടെ അംഗീകാരം, ഉദ്യോഗസ്ഥരുടെ പരിശീലനം മുതലായവ സംബന്ധിച്ച വിവരം നല്കാൻ കെൽപ്പുള്ള ബോയിങ് കോർപ്പറേഷനിലെയും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷ (FAA)നിലേയും ഉദ്യോഗസ്ഥരെയാണ് യുഎസ് സർക്കാർ തിരയുന്നത്. ഈ സ്ഥാപനങ്ങളിൽ നിന്ന് വിരമിച്ച ആളുകൾക്കും നിർണ്ണായക തെളിവുകൾ അറിയാമെങ്കിൽ യുഎസ് സർക്കാരിനെ അറിയിക്കാം. ബോയിങ് മാക്സ് 737 വിമാനങ്ങൾ കഴിഞ്ഞ അഞ്ച് മാസത്തിനിടെ രണ്ട്  തവണ അപകടപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് വിവരങ്ങൾ ചോർത്താൻ സർക്കാർ വിസിൽ ബ്ലോവെഴ്സിന്റെ സഹായം തേടുന്നത്.

തുടർച്ചയായുണ്ടായ അപകടങ്ങളെത്തുടർന്ന് ബോയിങ് വിമാനങ്ങൾക്ക് 6 മില്യൺ ഡോളറിന്റെ ഓർഡറുകൾ നഷ്ടമായിരുന്നു. ഇന്ത്യയിൽ അടുത്ത കാലത്താണ് ബോയിങ് വിമാനങ്ങൾ നിരോധിച്ചത്. ലോകത്തെ ഉലച്ച രണ്ട് അപകടങ്ങളുടെ പശ്ചാത്തലത്തിൽ ബോയിങ്ങും എഫ് എ എ യും ഇപ്പോൾ സൂക്ഷ്മ പരിശോധനയിലാണ്. ‘യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുകയും പിഴവുകൾ അന്വേഷിക്കുകയും ചെയ്യുക എന്നത് ഞങ്ങളുടെ കടമയാണ്’. യു എസ് ട്രാൻസ്‌പോർട്ടേഷൻ ആൻഡ് ഇൻഫ്രാസ്ട്രക്ച്ചർ കമ്മറ്റി ചെയർമാൻ പീറ്റർ ഡി ഫാസിയോ അറിയിച്ചു.

ബോയിങ്ങിന്റെ ഏറ്റവും വേഗതയേറിയ ജെറ്റ് വിമാനമായ മാക്സ് 737 എത്യോപ്യയിൽ വെച്ചും ലയൺ മാക്സ് 737 ഇന്തോനേഷ്യയിൽ വെച്ചും അപകടപ്പെട്ടിരുന്നു. ഒക്ടോബറിൽ ഇന്തോനേഷ്യയിൽ വെച്ച് അപകടം നടക്കുമ്പോൾ യന്ത്രത്തിന്റെ പൈലറ്റ് ഫ്‌ളൈറ്റ് മാനുവൽ തിരയുകയിരുന്നുവെന്നാണ് കോക്പിറ്റിൽ നിന്നുള്ള ഓഡിയോ റെക്കോർഡിങ്ങുകൾ തെളിയിക്കുന്നത്. പരിശോധനയുടെ ഭാഗമായി അമേരിക്കൻ എയർലൈൻസ് ഉദ്യോഗസ്ഥർ ബോയിങ്ങിന്റെ പ്ലാൻഡ് സോഫ്റ്റ്‌വെയറിന്റെ കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണ്.

Read More:  വിമാനം അപകടത്തില്‍ പെട്ടപ്പോള്‍ പൈലറ്റുകൾ ഫ്‌ളൈറ്റ് മാനുവൽ തിരയുകയായിരുന്നു;189 പേര്‍ മരിച്ച ഇന്തോനേഷ്യ വിമാനാപകടത്തെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍