UPDATES

വിദേശം

ഗ്രാമി അവാര്‍ഡിന് നിര്‍ദേശിക്കപ്പെട്ടിരുന്ന അമേരിക്കന്‍ റാപ് ഗായകന്‍ നിപ്‌സി ഹസില്‍ വെടിയേറ്റു കൊല്ലപ്പെട്ടു

കൊല്ലപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് നിപ്‌സി ട്വീറ്റ് ചെയ്തത് ഇങ്ങനെയായിരുന്നു, ‘ ശക്തരായ ശത്രുകള്‍ ഉള്ളത് ഒരു അനുഗ്രഹമാണ്’.

ഗ്രാമി അവാര്‍ഡിന് നിര്‍ദേശിക്കപ്പെട്ടിരുന്ന അമേരിക്കന്‍ റാപ് ഗായകന്‍ നിപ്‌സി ഹസില്‍ വെടിയേറ്റു കൊല്ലപ്പെട്ടു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് ലോസ് എഞ്ചല്‍സിലായിരുന്നു സംഭവവെന്ന് എന്‍ബിസി ന്യൂസിനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊലയാളിയെ സംബന്ധിച്ച വിവരങ്ങളോ മറ്റു കാര്യങ്ങളോ പോലീസ് പുറത്തുവിട്ടിട്ടില്ല. അക്രമിയുടെ വെടിവയ്പില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റതായിട്ടാണ് റിപ്പോര്‍ട്ട്.

കൊല്ലപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് നിപ്‌സി ട്വീറ്റ് ചെയ്തത് ഇങ്ങനെയായിരുന്നു, ‘ ശക്തരായ ശത്രുകള്‍ ഉള്ളത് ഒരു അനുഗ്രഹമാണ്’.

ഒരുപാട് കഷ്ടപ്പട്ടാണ് നിപ്‌സിന്‍ റാപ് സംഗീത ശാഖയില്‍ ഉയരത്തിലെത്തിയത്. ആദ്യ കാലത്ത് തെരുവു സംഘത്തോടൊപ്പവും അണ്ടര്‍ഗ്രൗണ്ട റാപ്പ് സര്‍ക്യൂട്ടുകളില്‍ സ്വന്തം ടേപ്പുകളുടെ കച്ചവടവുമായിട്ടൊക്കെയായിരുന്നു നടന്നിരുന്നത്.

33-കാരനായ നിപ്‌സിന്റെ ആദ്യ ആല്‍ബം തന്നെ ഗ്രാമി അവാര്‍ഡിനായി നിര്‍ദേശിക്കപ്പെട്ടിരിക്കുന്ന സമയമായിരുന്നു ഇത്. ‘വിക്ടറി ലാപ്പ്’ എന്ന ഔദ്യോഗിക ആല്‍ബമാണ് പരിഗണിക്കപ്പെട്ടിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍