UPDATES

വിദേശം

ആരാണ് ലാസ് വേഗാസിലെ കൊലയാളി?

64കാരനായ സ്റ്റീഫന്‍ പാഡക്കാണ് അക്രമിയെന്നാണ് പൊലീസ് പറയുന്നത്. നെവാദയിലെ മെസ്‌ക്വിറ്റ് സ്വദേശിയാണ് സ്റ്റീഫന്‍ പാഡക്‌. ഇയാളെ പൊലീസ് വെടിവച്ച് കൊന്നു.

ചൂതാട്ടത്തിന്റെ പേരില്‍ ലോകപ്രശസ്തമായ അമേരിക്കയിലെ ലാസ് വേഗാസില്‍ ഇന്നുണ്ടായ വെടിവയ്പും കൂട്ടക്കൊലയും ലോക ഞെട്ടലോടെ കണ്ടുകൊണ്ടിരിക്കുന്നു. ലാസ് വേഗാസിലെ മാന്‍ഡലെ ബേ ഹോട്ടല്‍ ആന്‍ഡ് കാസിനോയില്‍ മ്യൂസിക് ഫെസ്റ്റിവലിനിടെയാണ് വെടിവയ്പുണ്ടായിരിക്കുന്നത്. 50ലധികം പേരാണ് കൊല്ലപ്പെട്ടത്. കൊലയാളിയെ പൊലീസ് തിരിച്ചറിഞ്ഞതായുള്ള വിവരം വരുന്നു. 64കാരനായ സ്റ്റീഫന്‍ പാഡക്കാണ് അക്രമിയെന്നാണ് പൊലീസ് പറയുന്നത്. നെവാദയിലെ മെസ്‌ക്വിറ്റ് സ്വദേശിയാണ് സ്റ്റീഫന്‍ പാഡക്‌. ഇയാളെ പൊലീസ് വെടിവച്ച് കൊന്നു.

അമേരിക്കയില്‍ വെടി സമീപകാലത്തെ ഏറ്റവും വലിയ കൂട്ടക്കൊലയാണിത്. 2016 ജൂണില്‍ ഓര്‍ലാന്‍ഡോയില്‍ ഒരു നിശാക്ലബില്‍ നടന്ന വെടിവയ്പില്‍ 49 പേര്‍ കൊല്ലപ്പെട്ടിരുന്നു. 32ാം നിലയില്‍ നിന്നാണ് സ്റ്റീഫന്‍ വെടിവയ്പ് നടത്തിയത് എന്നാണ് പറയുന്നത്. സ്റ്റീഫന്റെ സുഹൃത്തും ഏഷ്യന്‍ വംശജയുമായ മേരി ലൂ ഡാന്‍ലിയെ (62) തിരഞ്ഞുകൊണ്ടിരിക്കുകയാണ് എന്നും പൊലീസ് പറയുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍