UPDATES

സയന്‍സ്/ടെക്നോളജി

ഇന്റര്‍നെറ്റ് ഈ വര്‍ഷം അമേരിക്കയില്‍ നിന്നും സ്വാതന്ത്ര്യം നേടും

അഴിമുഖം പ്രതിനിധി

ഇന്റര്‍നെറ്റിനുമേല്‍ യുഎസ് സര്‍ക്കാര്‍ മേല്‍നോട്ടം വഹിക്കുന്നത് ഈ വര്‍ഷം അവസാനിക്കും. ഇതോടെ ഇന്റര്‍നെറ്റ് അമേരിക്കന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ നിന്ന് സ്വതന്ത്രമാകും. എന്നാല്‍ ഈ മാറ്റം ഇന്റര്‍നെറ്റിന്റെ പ്രവര്‍ത്തനങ്ങളില്‍ മാറ്റമൊന്നും വരുത്തില്ലെന്ന് ഇന്റര്‍നെറ്റ് കോര്‍പ്പറേഷന്‍ ഫോര്‍ അസൈന്‍ഡ് നെയിംസ് ആന്റ് നമ്പേഴ്‌സ് (ഐകാന്‍) ചീഫ് എക്‌സിക്യൂട്ടീവ് ഫദി ഷെഹാദെ പറഞ്ഞു. എന്നാല്‍ ഉപയോക്താക്കള്‍ക്കും ബിസിനസിനും സര്‍ക്കാരിനും ഇന്റര്‍നെറ്റിന്റെ വിശ്വാസ്യതയെ സംബന്ധിച്ച് ഉറപ്പു നല്‍കാനാകും ഈ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്.

2014-ന്റെ തുടക്കത്തിലാണ് ഈ പരിവര്‍ത്തന പദ്ധതി തയ്യാറാക്കുന്നത് ആരംഭിച്ചതെന്ന് ഷെഹാദെ എ എഫ്‌ പിയോട് പറഞ്ഞു. ഫെബ്രുവരിയില്‍ പദ്ധതി റിപ്പോര്‍ട്ട് യുഎസ് സര്‍ക്കാരിന് നല്‍കും. സെപ്തംബര്‍ 30-ന് പ്രാബല്യത്തില്‍ വരും. പദ്ധതിയിട്ടിരുന്നതിലും ഒരു വര്‍ഷം വൈകിയാണ് ഈ സ്വാതന്ത്ര്യം നടപ്പില്‍ വരുന്നത്.

ഈ പദ്ധതി യുഎസ് അംഗീകരിക്കുയാണെങ്കില്‍ ഐ കാനും യുഎസ് സര്‍ക്കാരും തമ്മിലെ കരാര്‍ സെപ്തംബര്‍ 30-ന് കാലഹരണപ്പെടും. ഇന്റര്‍നെറ്റ് അഡ്രസുകളുടെ സംവിധാനം പ്രവര്‍ത്തിക്കുന്നതിലെ ട്രാഫിക് പൊലീസായി സ്വകാര്യ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഐകാനെന്നും അവര്‍ ശരിയായ നടപടികളാണ് പിന്തുടരുന്നുവെന്ന് ഉറപ്പുവരുത്തുക മാത്രമാണ് അമേരിക്കന്‍ സര്‍ക്കാര്‍ ചെയ്തിരുന്നത് എന്നും ഷഹാദെ പറയുന്നു. ഇത്രയും കാലത്തിന് ഇടയ്ക്ക് സര്‍ക്കാര്‍ തെറ്റൊന്നും ചൂണ്ടിക്കാണിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഎസ് സര്‍ക്കാരിന്റെ പങ്കിനെ ആളുകള്‍ ഊതിവീര്‍പ്പിച്ചാണ് കണ്ടിരുന്നത്. എന്നാല്‍ പരിവര്‍ത്തനം വളരെ ചെറുതാണ്. ഇത് പ്രതീകാത്മകം മാത്രമാണ്. കാരണം ഇന്റര്‍നെറ്റിന്റെ മേല്‍നോട്ടക്കാരന്‍ മാത്രമാണ് യുഎസ് സര്‍ക്കാര്‍. ദൈനംദിന ഉത്തരവാദിത്വത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ കുറവാണെന്നും അദ്ദേഹം പറയുന്നു.

ഇന്റര്‍നെറ്റിന്റെ പ്രവര്‍ത്തനത്തിലെ പങ്ക് അവസാനിപ്പിക്കാനുള്ള താല്‍പര്യം അമേരിക്ക പ്രഖ്യാപിച്ചത് 2014 മാര്‍ച്ചിലാണ്. ഇന്റര്‍നെറ്റിന്റെ ഭരണത്തില്‍ ബഹുകക്ഷി സംവിധാനമാണ് വേണ്ടതെന്ന് അമേരിക്ക വ്യക്തമാക്കുകയും ചെയ്തിരുന്നു. സര്‍ക്കാരുകള്‍ നിയന്ത്രിക്കുന്ന വിവിധ സംവിധാനങ്ങള്‍ക്ക് പകരം ബിസിനസ്, അക്കാദമിക രംഗത്ത് നിന്നുള്ളവരും സര്‍ക്കാരുകളും ചേര്‍ന്നതാകും ഈ ബഹുകക്ഷി സംവിധാനം.

ഐകാന്‍ അത്തരത്തിലെ ബഹുക്ഷി സംവിധാനമായി പ്രവര്‍ത്തിക്കുന്ന രീതിയിലാണ് പരിവര്‍ത്തന പ്രക്രിയ നടപ്പിലാക്കുന്നത്. ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ ലഭിക്കുമെന്ന് ഷഹാദെ പറയുന്നു. ഐകാനിന്റെ ബോര്‍ഡ് അംഗങ്ങളെയും തീരുമാനങ്ങളേയും മാറ്റുന്നതിനും ആവശ്യപ്പെടാനാകും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍