UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: ഇന്റിഫദ മൂവ്‌മെന്റും ഓപ്പറേഷന്‍ റീസ്റ്റോര്‍ ഹോപും

Avatar

1987 ഡിസംബര്‍ 9
ഇന്റിഫദ പ്രസ്ഥാനം ഉടലെടുക്കുന്നു

ഇസ്രയേല്‍ അധീനതയിലുള്ള ഗാസ മുനമ്പില്‍ 1987 ഡിസംബര്‍ 9 ന് ഇന്റിഫദ സംഘടന( ഒരു വിപ്ലവ പ്രസ്ഥാനം) രൂപം കൊണ്ടു. ഇന്റിഫദ എന്ന അറബി വാക്കിന് കുടഞ്ഞു കളയുന്ന എന്നാണ് അര്‍ത്ഥം. ഗാസയിലെ അഭയാര്‍ഥി പട്ടണമായ ജബല്യയില്‍ നിന്ന് തൊഴിലാളികളുമായി പോയ ഒരു ബസിലേക്ക് ഇസ്രയേല്‍ സൈന്യത്തിന്റെ ട്രക്ക് ഇടിച്ചു കയറ്റുക വഴി നാലു പലസ്തീനിയന്‍കാര്‍ കൊല്ലപ്പെട്ടതിന് ഒരു ദിവസത്തിനുശേഷമാണ് ഈ വിപ്ലവ പ്രസ്ഥാനം തങ്ങളുടെ പ്രവര്‍ത്തനം ആരംഭിക്കുന്നത്.

ഈ അപടകം ഇസ്രയേലിന്റെ മനഃപൂര്‍വമുള്ള ചെയ്തിയാണെന്നാണ് പലസ്തീന്‍ വിശ്വസിച്ചത്. ഗാസയില്‍ ജൂതന്മാര്‍ കൊല്ലപ്പെട്ടതിന്റെ പ്രതികാരമായിട്ടാണ് അവരിത് ചെയ്തതെന്നും പലസ്തീന്‍ ജനത കരുതി. ഇതെത്തുടര്‍ന്ന് അതിശക്തമായ പ്രതിഷേധമാണ് ഡിസംബര്‍ 9 ന് ഗാസയില്‍ ഇസ്രയേലിനെതിരെ നടന്നത്. കല്ലുകളും മോള്‍ട്ടോവ് കോക്ടെയിലുകളും കൊണ്ട് പ്രക്ഷോഭകാരികള്‍ ഇസ്രയേല്‍ സൈന്യത്തെ നേരിട്ടു. ഗാസയില്‍ ഇസ്രയേല്‍ അധിനിവേശം തുടങ്ങിയിട്ട് 1987 ആയപ്പോള്‍ 20 വര്‍ഷം പൂര്‍ത്തിയായിരുന്നു.

1992 ഡിസംബര്‍ 9
ഓപ്പറേഷന്‍ റിസറ്റോര്‍ ഹോപ്

പ്രതീക്ഷകള്‍ പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യവുമായി അരക്ഷിതത്വം നിറഞ്ഞ രാജ്യമായ സൊമാലിയയില്‍ 1992 ഡിസംബര്‍ 9 ന് യു എസ് നാവികസേന എത്തുന്നു. ദീര്‍ഘകാലം പോര്‍ച്ചുഗലിന്റെയും ബ്രിട്ടന്റെയും ഇറ്റലിയുടെയുമെല്ലാം കോളനിയായിരുന്ന സോമാലിയ, വിദേശികളുടെ പിന്‍വാങ്ങലിനുശേഷം അശാന്തതയിലേക്ക് വീണുപോവുകയായിരുന്നു. രാഷ്ട്രീയ അസ്ഥിരത നിലനിന്ന ഈ രാജ്യത്ത് സംഘട്ടനങ്ങള്‍ നിത്യസംഭവമാകുകയായിരുന്നു. ഇതിനൊരു പരിഹാരം കാണുക എന്ന ലക്ഷ്യവുമായിട്ടാണ് 1800 സു എസ് നാവികസൈനികര്‍ സൊമാലിയയില്‍ എത്തുന്നത്.

ആഭ്യന്തരയുദ്ധത്തില്‍ അതിനകം അമ്പതിനായിരത്തോളം ജനങ്ങള്‍ അവിടെ കൊല്ലപ്പെട്ടിരുന്നു. ഡിസംബര്‍ 9 നാണ് യു എസ് തങ്ങളുടെ ഓപ്പറേഷന്‍ റീസ്റ്റോര്‍ ഹോപ് ആരംഭിക്കുന്നത്.പക്ഷേ, കാര്യങ്ങള്‍ എന്നിട്ടും നേര്‍വഴിക്കു കൊണ്ടുവരാന്‍ കഴിഞ്ഞില്ല. അക്രമകാരികള്‍ 1993 ല്‍ യു എന്‍ സേനയില്‍പ്പെട്ട 24 പാകിസ്താന്‍കാരെ കൊന്നു. സമാധാനശ്രമങ്ങള്‍ പാളിയതോടെ സൊമാലിയയിലെ അരക്ഷിതത്വവും സംഘട്ടനങ്ങളും കലാപങ്ങളും നിര്‍ബാധം തുടര്‍ന്നു. കടല്‍ക്കൊള്ളയുടെ ഭീതിയും ഇതിനകം സൊമാലിയന്‍ കൊള്ളക്കാര്‍ ലോകത്തിനുമേല്‍ വിതച്ചിരുന്നു.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തീയതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍