UPDATES

നേതാജിയുടെ വിവരങ്ങള്‍ ഐബി ബ്രിട്ടന് കൈമാറിയിരുന്നു; ബോസിന്റെ കുടുംബാംഗങ്ങള്‍ പ്രധാനമന്ത്രിയെ കാണും

അഴിമുഖം പ്രതിനിധി

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കുടുമ്പവിവരങ്ങള്‍ നെഹ്‌റു സര്‍ക്കാര്‍ ഭരണകാലത്ത് ഇന്റലിജന്‍സ് ബ്യൂറോ ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സിക്ക് കൈമാറിയിരുന്നതായി റിപ്പോര്‍ട്ട്. നേതാജിയുടെ അടുത്ത സഹായിയായിരുന്ന എ. സി നമ്പ്യാര്‍ 1947ല്‍ നേതാജിയുടെ അനന്തരവന് അയച്ച കത്ത് എംഐ5 എന്ന ഏജന്‍സിക്ക് നല്‍കിയതായാണ് റിപ്പോര്‍ട്ട്.

ഇത് സംബന്ധിച്ച് ഐബി മേധാവിയായിരുന്ന എസ്. ബി ഷെട്ടി ഡല്‍ഹിയില്‍ എംഐ5ന്റെ വക്താവായിരുന്ന കെ.എം ബേണിന് 1947ല്‍ കത്തയച്ചിരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് ഏതാനും ആഴ്ച മുമ്പായിരുന്നു കത്തയച്ചത്. നേതാജിയുടെ കുടുമ്പവിവരങ്ങളാണ് കത്തിലെ ഉള്ളടക്കം എന്നാണ് സൂചന. എന്നാല്‍ പിന്നീട് ഈ കത്തുകളെക്കുറിച്ചുള്ള വിവരങ്ങള്‍ തങ്ങളുടെ രഹസ്യരേഖകളില്‍ നിന്നൊഴിവാക്കി ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സി പ്രസിദ്ധീകരിക്കുകയുണ്ടായി.

നെഹ്‌റു സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 1948 മുതല്‍ 1968 വരെയാണ് രഹസ്യാന്വേഷണ വിഭാഗം നേതാജിയുടെ കുടുമ്പാംഗങ്ങളെ രഹസ്യമായി നിരീക്ഷിച്ചിരുന്നത്. നേതാജിയുടെ കുടുമ്പാംഗങ്ങളുടെ ആഭ്യന്തര വിദേശ യാത്രകള്‍, ഇവര്‍ നടത്തുന്ന കൂടിക്കാഴ്ചകള്‍, ഇവര്‍ക്ക് വരുന്ന കത്തുകള്‍ തുടങ്ങിയവയെല്ലാം രഹസ്യമായി നിരീക്ഷിച്ചിരുന്നു.

ജര്‍മ്മനിയും ജപ്പാനുമായുള്ള നേതാജിയുടെ ബന്ധത്തെക്കുറിച്ചും അന്വേഷണം നടന്നിരുന്നു. നെഹ്‌റു നേരിട്ടായിരുന്നു സുഭാഷ് ചന്ദ്ര ബോസിന്റെ കാര്യത്തില്‍ ഇടപെട്ടിരുന്നത്. നെഹ്‌റുവിനും കോണ്‍ഗ്രസിനും നേതാജി വെല്ലുവിളിയാകുമോ എന്ന ഭയമാണ് നിരീക്ഷണത്തിന് പിന്നിലെന്നാണ് വിലയിരുത്തല്‍.

അതെസമയം ഇന്ന് ജര്‍മ്മനിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി നേതാജിയുടെ കുടുമ്പാംഗങ്ങള്‍ കൂടിക്കാഴ്ച നടത്തും. രഹസ്യാന്വേഷണ ബ്യൂറോ രേഖകള്‍ പുറത്ത് വന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍