UPDATES

അസഹിഷ്ണുത ഇക്കാലത്തെ ഏറ്റവും വലിയ ശാപമെന്ന് രത്തന്‍ ടാറ്റ

അസഹിഷ്ണുതയാണ് ഇക്കാലത്തെ ഏറ്റവും വലിയ ശാപമെന്ന് ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ. ഗ്വാളിയാറിലുള്ള സിന്ധ്യ സ്‌കൂളിന്റെ 119 താം സ്ഥാപക ദിനാഘോഷത്തില്‍ സംസാരിക്കുമ്പോഴാണ് രത്തന്‍ ടാറ്റ രാജ്യത്തു നിലനില്‍ക്കുന്ന അസിഹഷ്ണുതയില്‍ ഉത്കണ്ഠ പ്രകടിപ്പിച്ചത്. എവിടെ നിന്നാണ് അസഹിഷ്ണുത വരുന്നതെന്നും എന്താണിതെന്നും എല്ലാവര്‍ക്കും അറിയാമെന്ന് ഞാന്‍ വിചാരിക്കുന്നു. അസഹിഷ്ണുതയില്ലാത്ത രാജ്യമാണ് എല്ലാവരേയും പോലെ ഞാനും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നമ്മള്‍ മറ്റുള്ളവരെ വെടിവെക്കരുത്, കൊല്ലരുത്, ബന്ദികളാക്കരുത്. പരസ്പരം സ്‌നേഹത്തോടെ കഴിയുന്ന ജീവിത സാഹചര്യമാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും രത്തന്‍ ടാറ്റ കൂട്ടിച്ചേര്‍ത്തു.

വിയോജിപ്പുകളെ അടിച്ചമര്‍ത്താനുള്ള ശ്രമം സാമൂഹ്യപുരോഗതിക്ക് എതിരാണെന്നും എന്ത് സംസാരിക്കണം, എന്ത് കേള്‍ക്കണം, എങ്ങനെ വസ്ത്രം ധരിക്കണം, എന്ത് ഭക്ഷിക്കണം എന്ന് ഉത്തരവിടുന്ന ഇക്കാലത്ത് രാജ്യത്ത് അസഹിഷ്ണുത പ്രബലപ്പെടുകയാണെന്ന് ചടങ്ങില്‍ സംബന്ധിച്ച് സംസാരിച്ച കോണ്‍ഗ്രസ് നേതാവ് ജോതിരാദിത്യ സിന്ധ്യപറഞ്ഞു. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍