UPDATES

കോഴി നികുതി വെട്ടിപ്പ് കേസ്: വിജിലന്‍സ് നിയമോപദേശകനെതിരെ അന്വേഷണം

അഴിമുഖം പ്രതിനിധി

കോഴി നികുതി വെട്ടിപ്പ് കേസില്‍ വിജിലന്‍സ് നിയമോപദേശകനെതിരെ അന്വേഷണം. കോഴി നികുതി വെട്ടിപ്പ് കേസില്‍ മുന്‍ മന്ത്രി കെഎം മാണിയ്ക്ക് അനുകൂലമായിട്ടുള്ള നിലപാടുകള്‍ സ്വീകരിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിജിലന്‍സ് നിയമോപദേശകനായ പികെ മുരളീകൃഷ്ണനെതിരെ വിജിലന്‍സ് തന്നെ അന്വേഷണത്തിന് ഒരുങ്ങുന്നത്.

കോഴി നികുതി വെട്ടിപ്പ് കേസില്‍ അഴിമതി ആരോപണം നേരിടുന്ന കെഎം മാണിക്ക് അനുകൂലമായി മുരളീകൃഷ്ണന്‍ കോടതിയില്‍ വിവരങ്ങള്‍ മറച്ചുവച്ചുവെന്നാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. മുരളീകൃഷ്ണന് പുനര്‍ നിയമനം നല്‍കരുതെന്ന് സര്‍ക്കാരിനോട് വിജിലന്‍സ് ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ മുരളീകൃഷ്ണന്റെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തി.

കോഴിക്കച്ചവടക്കാര്‍ നികുതി വെട്ടിച്ച കേസില്‍ 65 കോടി രൂപ പിഴ ഈടാക്കാന്‍ ഉത്തരവ് ഇറക്കിയിരുന്നു. കോഴിക്കച്ചവടക്കാര്‍ സുപ്രീം കോടതി വരെ പോയിട്ടും പിഴ നികുതി ഒഴിവാക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ കെഎം മാണി അധികാര ദുര്‍വിനിയോഗം നടത്തി സ്വന്തം നിലയില്‍ പിഴ നികുതി ഒഴിവാക്കി കൊടുത്തു എന്നാണ് കേസ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍