UPDATES

ഐഎന്‍എക്‌സ് മീഡിയ കേസ്: പി ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യമില്ല

ഇതേ കേസില്‍ ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെ ഇക്കഴിഞ്ഞ ഫെബ്രുവരി 28 ന് സി.ബി.ഐ അറസ്റ്റുചെയ്തിരുന്നു.

ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ മുന്‍ കേന്ദ്ര മന്ത്രിയും തമിഴ്നാട്ടിൽ നിന്നുള്ള കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തളളി. 2007ല്‍ ചിദംബരം ധനമന്ത്രിയായിരിക്കെ ഐ.എന്‍.എക്സ്. മീഡിയയുടെ 305 കോടിയുടെ ഇടപാടിന് വിദേശനിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ (എഫ്.ഐ.പി.ബി.) അനുമതി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന കേസിലാണ് നടപടി.

ഇതേ കേസില്‍ ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെ ഇക്കഴിഞ്ഞ ഫെബ്രുവരി 28 ന് സി.ബി.ഐ അറസ്റ്റുചെയ്തിരുന്നു. കാര്‍ത്തിക്ക് പിന്നീട് ജാമ്യം അനുവദിച്ചു. ഇന്ത്യയിലും വിദേശത്തുമായി കാര്‍ത്തിയുടെ 54 കോടി രൂപയുടെ ആസ്തി കണ്ടുകെട്ടുകയും ചെയ്തു. കാർത്തി ചിദംബരത്തിന് പുറമെ ഐ.എന്‍.എക്സ്. മീഡിയയുടെ ഡയറക്ടര്‍മാരായ പീറ്റര്‍ മുഖര്‍ജി, ഇന്ദ്രാണി മുഖര്‍ജി എന്നിവര്‍ക്കെതിരേയും സി.ബി.ഐ. അന്വേഷണം നടത്തുന്നുണ്ട്.

ഇടപാടിലെ അഴിമതിയുമായി ബന്ധപ്പെട്ട് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി ചിദംബരത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യലിനായി വിളിച്ചു വരുത്തി. ഈ ഇടപാടിലൂടെ എയർ ഇന്ത്യക്ക് വൻ സാമ്പത്തികനഷ്ടമുണ്ടായെന്നും അഴിമതിയാണ് കാരണമെന്നുമാണ് അന്വേഷണ ഏജന്‍സി പറയുന്നത്. വിഷയത്തിൽ പ്രതികരിക്കാൻ ചിദംബരം തയ്യാറായില്ലെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

യുപിഎ ഭരണകാലത്ത് എയർ ഇന്ത്യക്കു വേണ്ടി 111 വിമാനങ്ങൾ വാങ്ങിയ ഇടപാടിലെ അഴിമതിയുമായി ബന്ധപ്പെട്ടും പി ചിദംബരത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിനായി വിളിച്ചു വരുത്തിയിരുന്നു. ഈ ഇടപാടിലൂടെ എയർ ഇന്ത്യക്ക് വൻ സാമ്പത്തികനഷ്ടമുണ്ടായെന്നും അഴിമതിയാണ് കാരണമെന്നുമാണ് അന്വേഷണ ഏജന്‍സി പറയുന്നത്.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍