അഴിമുഖം പ്രതിനിധി
ഐപിഎല്ലില്‍ റൈസിങ് പൂനെ സൂപ്പര്‍സ്റ്റാഴ്‌സിനെതിരെയുള്ള മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് 12 ലക്ഷം രൂപ പിഴ. മത്സരം 13 റണ്‍സിന് റോയല്‍ ചലഞ്ചേഴ്‌സ് വിജയിച്ച മത്സരത്തില്‍ കോഹ്ലിയും എബി ഡി വില്ലേഴ്‌സും അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയിരുന്നു.
ഐപിഎല്‍ നിയമം അനുസരിച്ച് ഓവര്‍ നിരക്കില്‍ ഈ സീസണില്‍ കോഹ്ലിയുടെ ആദ്യപിഴവാണിത്.
ഡി വില്ലേഴ്‌സ് 46 പന്തില്‍ നിന്ന് 83 റണ്‍സും കോഹ്ലി 63 പന്തില്‍ നിന്ന് 80 റണ്‍സും നേടിയിരുന്നു. ടീം അഞ്ച്മത്സരം വിക്കറ്റിന് 185 റണ്‍സെടുത്തു. പൂനയെ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് എടുക്കാനേ ആര്‍ സി ബി ബൗളര്‍മാര്‍ അനുവദിച്ചുള്ളൂ.