UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഐപിഎല്‍ താരലേലം: ധോണിയെ പുനെ സ്വന്തമാക്കി

അഴിമുഖം പ്രതിനിധി

ഐപിഎല്ലില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ചെന്നൈ സൂപ്പര്‍ കിങ്‌സ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകളിലെ സൂപ്പര്‍ താരങ്ങളുടെ ഭാവിയെ ചൊല്ലിയുള്ള അനിശ്ചിതത്വങ്ങള്‍ നീങ്ങി. സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റനായ എംഎസ് ധോണിയെ പുതുതായി ഐപിഎല്‍ പ്രവേശനം നേടിയ പുനെ സ്വന്തമാക്കി. രാജ് കോട്ട് ടീം സുരേഷ് റെയ്‌നയേയും ലേലം കൊണ്ടു. പുതി ടീമുകളിലേക്കുള്ള താരങ്ങളുടെ ലേലമാണ് ഇന്ന് നടന്നത്. 12.5 കോടി രൂപയ്ക്കാണ് ആദ്യ വിളിയില്‍ തന്നെ ധോണിയെ സ്വന്തമാക്കി. സുരേഷ് റെയ്‌നയ്ക്കും 12.5 കോടി രൂപയാണ് രാജ്‌കോട്ട് നല്‍കിയത്. എട്ടുവര്‍ഷമായി സിഎസ്‌കെയ്ക്കു വേണ്ടി ഒരുമിച്ച് കളിച്ചിരുന്നവരാണ് ഇരുവരും. ഇന്ന് ഇരുടീമുകള്‍ക്കും അഞ്ചു കളിക്കാരെ വീതം വാങ്ങാനുള്ള അവസരം ഉണ്ടായിരുന്നു. രാജ് കോട്ട് നാല് ചെന്നൈ സൂപ്പര്‍ കിങ്‌സ് താരങ്ങളേയും രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് ഒരു കളിക്കാരനേയും സ്വന്തമാക്കി. അതേസമയം പൂനെ മൂന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സുമാരേയും രണ്ട് രാജസ്ഥാന്‍ റോയല്‍സുകാരേയും ടീമില്‍ ഉള്‍പ്പെടുത്തി. ആദ്യം കളിക്കാരെ വിളിക്കാനുള്ള അവസരം ലഭിച്ച പുനെ അത് മുതലാക്കുകയായിരുന്നു. അജിന്‍ക്യ രഹാനെ, രവിചന്ദ്ര അശ്വിന്‍, സ്റ്റീവന്‍ സ്മിത്ത്, ഡ്യു പ്ലെസിസ് എന്നിവരെ ധോണിയെ കൂടാതെ പുനെ സ്വന്തമാക്കി. രവീന്ദ്ര ജഡേജ, ബ്രണ്ടന്‍ മക്കെല്ലം, ജെയിംസ് ഫോക്‌നര്‍, ഡ്വയ്ന്‍ ബ്രാവോ എന്നിവര്‍ രാജ്‌ക്കോട്ടിനുവേണ്ടിയും കളിക്കും. ജഡേജയുടെ സ്വന്തംനഗരമാണ് രാജ്‌കോട്ട്.

രഹാനെയെ 9.5 കോടി രൂപയ്ക്കും അശ്വിനെ 7.5 കോടി രൂപയ്ക്കും സ്മിത്തിനെ 5.5 കോടി രൂപയ്ക്കും ഡ്യുപ്ലെസ്സിസിനെ നാല് കോടി രൂപയ്ക്കുമാണ് പുനെ ലേലം വിളിച്ചെടുത്തത്. അതേസമയം രാജ് കോട്ട് ജഡേജയ്ക്ക് 9.5 കോടി രൂപയും മക്കെല്ലത്തിന് 7.5 കോടി രൂപയും ഫോക്‌നര്‍ക്ക് 5.5 കോടി രൂപയും ബ്രാവോയ്ക്ക് നാലു കോടി രൂപയും വിലയിട്ടു. മലയാളിയായ രാജസ്ഥാന്‍ റോയല്‍സിന്റെ സഞ്ജു വി സാംസണിനെ ആരും ലേലം കൊണ്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍