UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഐപിഎല്‍ താര ലേലം-ലൈവ് ബ്ലോഗ്

അഴിമുഖം പ്രതിനിധി

30 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന പവന്‍ നേഗിയെ 8.5 കോടി രൂപയ്ക്ക് ദല്‍ഹി ഡെയര്‍ഡെവിള്‍സ് സ്വന്തമാക്കി

കരുണ്‍ നായരെ ദല്‍ഹി ഡെയര്‍ഡെവിള്‍സ് ലേലം കൊണ്ടു. പത്ത് ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന കരുണിനെ നാലു കോടി രൂപയ്ക്കാണ് ദല്‍ഹി സ്വന്തമാക്കിയത്.

ക്രിസ് മോറിസിനെ ഏഴ് കോടി രൂപയ്ക്ക് ദല്‍ഹി ഡെയര്‍ഡെവിള്‍സ് സ്വന്തമാക്കി. ക്രിസിനുവേണ്ടി കടുത്ത പോരാട്ടമാണ് കൊല്‍ക്കത്തയും മുംബയും നടത്തിയത്. എങ്കിലും ഒടുവില്‍ ദല്‍ഹി ക്രിസിനെ വലയിലാക്കുകയായിരുന്നു.

രണ്ട് കോടി രൂപയ്ക്ക് സ്റ്റുവര്‍ട്ട് ബിന്നിയെ ബംഗളൂരിലേക്ക്‌

ഓസ്‌ത്രേലിയന്‍ ഓള്‍റൗണ്ടറായ മിച്ചേല്‍ മാര്‍ഷിനെ 4.8 കോടി രൂപയ്ക്ക് പുനെ സ്വന്തമാക്കി

ന്യൂസിലന്റ് താരമായ ടിം സൗത്തിയെ മുംബൈ 2.5 കോടി രൂപ സ്വന്തമാക്കി.

ബൗളറായ പ്രവീണ്‍ കുമാറിനെ 3.8 കോടി രൂപയ്ക്ക് ഗുജറാത്ത് ലയണ്‍സ് സ്വന്തമാക്കി.

ഓസ്‌ത്രേലിയന്‍ ബൗളറായ ജോണ്‍ ഹാസ്റ്റിങ്‌സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനുവേണ്ടി പന്തെറിയും. 1.3 കോടി രൂപയ്ക്കാണ് കെകെആര്‍ ജോണിനെ സ്വന്തമാക്കിയത്.

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ദിനേഷ് കാര്‍ത്തിക്കിനെ 2.3 കോടി രൂപയ്ക്ക് ഗുജറാത്ത് ലയണ്‍സ് സ്വന്തമാക്കി. കാര്‍ത്തിക്കിന്റെ മുന്‍ ടീം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗളൂര്‍ പരമാവധി ശ്രമിച്ചുവെങ്കിലും താരത്തെ ലയണ്‍സ് റാഞ്ചുകയായിരുന്നു.

മോഹിത് ശര്‍മ്മയെ 6.5 കോടി രൂപയ്ക്ക് പഞ്ചാബ് സ്വന്തമാക്കി.

കരീബിയന്‍ ഓള്‍റൗണ്ടറായ കാര്‍ലോസ് ബ്രാത്ത് വെയ്റ്റിനുവേണ്ടിയും ദല്‍ഹിയും കൊല്‍ക്കത്തയും തമ്മില്‍ കടുത്ത മത്സരം. ഒടുവില്‍ 4.2 കോടി രൂപയ്ക്ക് ദല്‍ഹി ഡെയര്‍ഡെവിള്‍സ് സ്വന്തമാക്കി.

ഇന്ത്യന്‍ പേസ് ബൗളറായ ആശിഷ് നെഹ്‌റയ്ക്കുവേണ്ടി കിങ്‌സ് ഇലവന്‍ പഞ്ചാബും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മില്‍ കടുത്ത മത്സരമാണ് നടന്നത്. ഒടുവില്‍ സണ്‍റൈസേഴ്‌സ് 5.5 കോടി രൂപയ്ക്ക് നെഹ്‌റയെ സ്വന്തമാക്കി.

കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ തുക ലഭിച്ചിരുന്ന യുവരാജിനെ ഈ വര്‍ഷം സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഏഴ് കോടി രൂപയ്ക്ക് സ്വന്തമാക്കി.

രണ്ടു കോടി രൂപയായിരുന്നു വാട്‌സന്റെ അടിസ്ഥാന വില.

ഓസ്‌ത്രേലിയന്‍ ഓള്‍റൗണ്ടറായ ഷെയ്ന്‍ വാട്‌സണെ 9.5 കോടി രൂപയ്ക്ക് ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് സ്വന്തമാക്കി. 2016 സീസണിലേക്കുള്ള താരലേലത്തില്‍ ഇതുവരെ ഒരു താരത്തിന് ലഭിച്ച ഏറ്റവും വലിയ തുകയാണിത്.

സഞ്ജുവിന്റെ അടിസ്ഥാന വില രണ്ട് കോടി രൂപയായിരുന്നു.

സഞ്ജു സാംസണിനെ 4.20 കോടി രൂപയ്ക്ക് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് സ്വന്തമാക്കി.

യുവരാജിനെ ഏഴ് കോടി രൂപയ്ക്ക് സണ്‍റൈസേഴ്‌സ് സ്വന്തമാക്കി.

ഡ്വെയ്ന്‍ സ്മിത്തിനെ ഗുജറാത്ത് ലയണ്‍സ് 2.3 കോടി രൂപയ്ക്ക് സ്വന്തമാക്കി.

കെവിന്‍ പീറ്റേഴ്‌സണ്‍ 3.5 കോടി രൂപയ്ക്ക് പൂനെ ടീമില്‍.

ഇഷാന്ത് ശര്‍മ്മ 3.8 കോടി രൂപയ്ക്ക് പൂനെ ടീമില്‍.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ താരലേലം ആരംഭിച്ചു. 351 താരങ്ങളാണ് ലേലത്തിനുള്ളത്. ഓരോ ടീമിനും താരങ്ങള്‍ക്കു വേണ്ടി 66 കോടി രൂപ വരെ മുടക്കാവുന്നതാണ്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍