UPDATES

കായികം

ഐപിഎല്‍; പൂനെ ഫൈനലില്‍

മുംബൈ ഇന്‍ഡ്യന്‍സിനെ തകര്‍ത്തത് 20 റണ്‍സിന്

ഐപിഎല്‍ പത്താം സീസണിലെ ആദ്യ ഫൈനലിസ്റ്റുകളായി റൈസ് പൂനെ സൂപ്പര്‍ജെയിന്റ്. മുംബൈ വാങ്കഡേ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുംബൈ ഇന്‍ഡ്യന്‍സിനെ 20 റണ്‍സിനു തോല്‍പ്പിച്ചാണ് പൂനൈ ഫൈനലില്‍ കടന്നത്. തോറ്റെങ്കിലും മുംബൈക്ക് ഫൈനലില്‍ കടക്കാന്‍ ഇനിയും സാധ്യതയുണ്ട്. ഹൈദരാബാദും കൊല്‍ക്കത്തയും തമ്മില്‍ നടക്കുന്ന മത്സരത്തിലെ വിജയികളുമായി നടക്കുന്ന കളിയില്‍ വിജയിക്കാനായാല്‍ മുംബൈക്ക് ഫൈനല്‍ കളിക്കാം.

ആദ്യം ബാറ്റ് ചെയ്ത പൂനെ രഹാനെയുടെയും മനോജ് തിവാരിയുടെയും ധോണിയുടെയും മികവിലാണ് 162 റണ്‍സ് നേടിയത്. രഹാനെ 43 പന്തില്‍ അഞ്ചുഫോറും ഒരു സിക്‌സും അടക്കം 56 റണ്‍സ് നേടി. തിവാരി 48 പന്തില്‍ നാലു ഫോറും രണ്ടു സിക്‌സും അടക്കം 58 റണ്‍സ് നേടിയപ്പോള്‍ ധോണി അഞ്ചു സിക്‌സുകളുടെ അകമ്പടിയോടെ 26 പന്തില്‍ 40 റണ്‍സ് നേടി പുറത്താകാതെ നിന്നു.

മറികടക്കാവുന്ന സ്‌കോര്‍ ആയിരുന്നു പൂനെ ഉയര്‍ത്തിയതെങ്കിലും പാര്‍ത്ഥിവ് പട്ടേല്‍ ഒഴികെയുള്ള അവരുടെ ബാറ്റ്‌സ്മാന്‍മാര്‍ക്ക് തിളങ്ങാന്‍ കഴിയാതെ പോയതോടെ മുംബൈയുടെ ഇന്നിംഗ്‌സ് 142 ല്‍ അവസാനിച്ചു. 40 പന്തില്‍ മൂന്നൂവീതം സിക്‌സും ഫോറും നേടിയാണ് പാര്‍ത്ഥിവ് 52 റണ്‍സ് നേടിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഒരു റണ്‍സിനു പുറത്തായപ്പോള്‍ പൊള്ളാര്‍ഡ് ഏഴു റണ്‍സിനു പുറത്തായി.

പൂനെയ്ക്കായി വാഷിംഗ്ടണ്‍ സുന്ദറും ശാര്‍ദ്ദൂല്‍ താക്കൂറും മൂന്നുവിക്കറ്റുകള്‍ വീതം നേടി. ജുനൈദ് ഉനദ്കട്ടും ഫെര്‍ഗ്യൂസനും ഓരോ വിക്കറ്റുകള്‍ വീത്തി.വാഷിംഗ്ടണ്‍ സുന്ദറാണ് കളിയിലെ കേമന്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍