UPDATES

ഐപിഎല്‍ വാതുവയ്പ് ; ശ്രീശാന്ത് ഉള്‍പ്പെട്ട കേസിന്റെ വിധി പറയുന്നത് നീട്ടിവച്ചു

അഴിമുഖം പ്രതിനിധി

മുന്‍ ഇന്ത്യന്‍ താരവും മലയാളിയുമായ എസ്.ശ്രീശാന്ത് ഉള്‍പ്പെടുന്ന ഐ പിഎല്‍ കോഴക്കേസിലെ വിധി പറയുന്നത് അടുത്തമാസം 25ലേക്ക് മാറ്റി. വിചാരണ പൂര്‍ത്തിയായ കേസിന്റെ വിധി ഇന്ന് പറയാനാണിരുന്നത്. രണ്ടുവര്‍ഷത്തോളമായി നീണ്ട വിചാരണയ്ക്കുശേഷമാണ് കേസില്‍ വിധി വരാനിരുന്നത്. വിധിന്യായം തയ്യാറാക്കുന്നത് പൂര്‍ത്തിയാകത്തതിനാലാണ് വിധി പറയുന്നത് നീട്ടിവച്ചത്.

2013 ലാണ് ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായിരുന്ന ശ്രീശാന്ത് പഞ്ചാബ് കിംഗ്‌സ് ഇലവനുമായി നടന്ന മത്സരത്തില്‍ വാതുവയ്പ്പുകാരുടെ നിര്‍ദേശപ്രകാരം രണ്ടോവറില്‍ പതിനാല് റണ്‍സ് വിട്ടുകൊടുത്തുവെന്നതായിരുന്നു പൊലീസ് കണ്ടെത്തിയ കുറ്റം. സ്‌പോട് ഫിക്‌സിംഗിന്റെ കീഴില്‍ അറസ്റ്റ് ചെയ്യപ്പെട്ട ശ്രീയ്‌ക്കെതിരെ ഡല്‍ഹി പൊലീസ് മക്കോക്ക അടക്കമുള്ള ഗുരുതരമായ കുറ്റം ചുമത്തിയിരുന്നു. എന്നാല്‍ വാതാരണവേളയില്‍ മതിയായ തെളിവുകളില്ലാതെയാണ് ശ്രീശാന്തിനെതിരെ മക്കോക്ക ഉള്‍പ്പെടെ ചുമത്തിയിരിക്കുന്നതെന്നു കണ്ടെത്തി പട്യാലകോടതി ഡല്‍ഹി പൊലീസിനെ രൂക്ഷമായി ശാസിച്ചിരുന്നു. ശ്രീശാന്തിന്റെ സുഹൃത്ത് ജിജൂ ജനാര്‍ദ്ദനന്റെ മൊഴിയാണ് കേസിലെ പ്രധാന തെളിവായിരുന്നത്.

ശ്രീക്കൊപ്പം രാജസ്ഥാന്‍ റോയല്‍സിലെ സഹതാരങ്ങളായിരുന്ന അജിത് ചാന്ദില, അങ്കിത് ചവാന്‍ എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു. വിധി തനിക്ക് അനുകൂലമാകുമെന്നും താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് എല്ലാവര്‍ക്കും ബോധ്യമാകുമെന്നായിരുന്നു ഇന്ന് ശ്രീശാന്ത് പ്രത്യാശ പ്രകടിപ്പിച്ചത്. താന്‍ നിരപരാധിയെന്ന് അറിയുമ്പോള്‍ ബിസിസിഐ ഇപ്പോള്‍ ചുമത്തിയിരിക്കുന്ന വിലക്ക് നീക്കുമെന്നും ശ്രീശാന്ത് അത്മവിശ്വാസം പ്രകടിപിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍