UPDATES

ഐപിഎല്‍ വാതുവയ്പ് ചെന്നൈ സൂപ്പര്‍ കിങ്‌സിനും രാജസ്ഥാന്‍ റോയല്‍സിനും വിലക്ക്

ഐപിഎല്‍ ഫ്രാഞ്ചൈസികളായ ചെന്നൈ സൂപ്പര്‍ കിങ്‌സിനേയും രാജസ്ഥാന്‍ റോയല്‍സിനേയും ലീഗില്‍ നിന്ന് വാതുവയ്പ്പ് അന്വേഷിച്ച ജസ്റ്റിസ് ലോധ കമ്മിറ്റി രണ്ടുവര്‍ഷത്തേയ്ക്ക് പുറത്താക്കി. വാതുവയ്പില്‍ ഉള്‍പ്പെട്ട ഗുരുനാഥ് മെയ്യപ്പനേയും രാജസ്ഥാന്‍ റോയല്‍സിന്റെ മുന്‍ ഉടമയായ രാജ് കുന്ദ്രയേയും ക്രിക്കറ്റില്‍ നിന്ന് ആജീവനാന്തം വിലക്കുകയും ചെയ്തു. 

മുന്‍ ബിസിസിഐ തലവനും ചെന്നൈ സൂപ്പര്‍ കിങ്‌സ് ഉടമയുമായ ശ്രീനിവാസന്റെ മരുമകനാണ് മെയ്യപ്പന്‍. മെയ്യപ്പന്‍ അഴിമതി വിരുദ്ധ ചട്ടവും ഐപിഎല്ലിന്റെ നിയമങ്ങളും ലംഘിച്ചതായി കമ്മിറ്റി പറഞ്ഞു. മെയ്യപ്പന് വാതുവയ്പ്പില്‍ 60 ലക്ഷം രൂപ രൂപ നഷ്ടപ്പെട്ടു. ഇത് മെയ്യപ്പന്റെ വാതുവയ്പ്പ് സ്വഭാവത്തെ വെളിപ്പെടുത്തുന്നു. മെയ്യപ്പന്റേയും കുന്ദ്രയുടേയും വാതുവയ്പ്പ് പ്രവര്‍ത്തനങ്ങള്‍ ബിസിസിഐയ്ക്കും ഐപിഎല്ലിനും ക്രിക്കറ്റിനും കളങ്കവും വിലയിരുത്താനാകാത്ത നഷ്ടവും ഉണ്ടാക്കിയതായി വിധി ന്യായത്തില്‍ പറയുന്നു.

താന്‍ യുകെ പൗരനാണെന്നും അതിനാല്‍ ഇന്ത്യയില്‍ വാതുവയ്പ്പ് നിയമവിരുദ്ധമാണെന്ന കാര്യം അറിയില്ലായിരുന്നുവെന്ന കുന്ദ്രയുടെ വാദം അംഗീകരിക്കാനാകില്ലെന്നും കമ്മിറ്റി പറയുന്നു.ഐപിഎല്‍ ഒത്തുകളി വിവാദം അന്വേഷിച്ച മുകുള്‍ മുദ്ഗല്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പരിഗണിച്ച സുപ്രീംകോടതിയാണ് വിധി പ്രഖ്യാപിക്കാന്‍  മുന്‍സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കൂടിയായ ജസ്റ്റിസ് ലോധയെ തലവനാക്കി മൂന്നംഗ കമ്മീഷനെ നിയോഗിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍