UPDATES

കായികം

ഐപിഎല്‍ പൂരത്തിന് അരങ്ങൊരുങ്ങി; ചൊവ്വാഴ്ച ഔദ്യോഗിക തുടക്കം

അഴിമുഖം പ്രതിനിധി

ഐപിഎല്‍ ട്വന്റി 20 ക്രിക്കറ്റ് മാമാങ്കത്തിന് അരങ്ങൊരുങ്ങി. ചൊവ്വാഴ്ചയാണ് ഔദ്യോഗിക ഉദ്ഘാടനം. ബുധനാഴ്ച കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും മുന്‍ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും തമ്മില്‍ ഏറ്റ് മുട്ടും. മത്സരങ്ങള്‍ 45 ദിവസം നീണ്ട് നില്‍ക്കും. ഏപ്രില്‍ എട്ട് മുതല്‍ മെയ് 24 വരെ ഫൈനല്‍ ഉള്‍പ്പടെ 60 മത്സരങ്ങളാണുള്ളത്. എട്ടു ടീമുകള്‍ മാറ്റുരയ്ക്കുന്ന പോരാട്ടങ്ങള്‍ക്കായി രാജ്യത്തെ പന്ത്രണ്ട് കേന്ദ്രങ്ങള്‍ വേദിയൊരുക്കും.

ട്വന്റി-20 മത്സരത്തിലൂടെ തങ്ങളുടെ ക്രിക്കറ്റ് മികവ് ലോകത്തെ കാണിക്കാനായി ഒരുപറ്റം താരങ്ങളാണ് ഒരുങ്ങുന്നത്. ഈ സീസണിലെ ഏറ്റവും വിലയേറിയ താരമായ യുവ്‌രാജ് സിംഗ് തന്നെയാകും പ്രധാന ആകര്‍ഷണം. 16 കോടി രൂപയ്ക്കു യുവിയെ ഡല്‍ഹി ഡെയര്‍ഡെവിള്‍സാണ് സ്വന്തമാക്കിയത്. യുവ്‌രാജിനെ കൂടാതെ വിരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, സഹീര്‍ ഖാന്‍, ഹര്‍ഭജന്‍ സിംഗ് എന്നിവരും നിരവധി പുതുമുഖ താരങ്ങളും ഐപിഎലില്‍ തങ്ങളുടെ മികച്ച പ്രകടനം കാഴ്ചവെക്കാനെത്തുന്നുണ്ട്.

ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ എട്ടാം തവണയും ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിതന്നെയാണ് നയിക്കുന്നത്. ജീന്‍പോള്‍ ഡുമിനിയാണ് ഡെയര്‍ഡെവിള്‍സിന്റെ നായകന്‍. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരിനെ ഇന്ത്യന്‍ ഉപനായകന്‍ വിരാട് കോഹ്‌ലി നയിക്കും, മുംബൈ ഇന്ത്യന്‍സിനെ ഇന്ത്യന്‍ ഏകദിന ഓപ്പണര്‍ രോഹിത് ശര്‍മയും. സണ്‍റൈസേഴ്‌സ് ഹൈദരബാദിനെ ഡേവിഡ് വാര്‍ണറും കോല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ ഗൗതം ഗംഭീറും രാജസ്ഥാന്‍ റോയല്‍സിനെ ഷെയ്ന്‍ വാട്‌സണും കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ ജോര്‍ജ് ബെയ്‌ലിയുമാണ് നയിക്കുന്നത്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍