UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: ഇന്ത്യാവിഭജനത്തിനായി വാദമുയര്‍ത്തുന്നു, ജര്‍മന്‍ വ്യോമസേന ലണ്ടനുമേല്‍ ആക്രമണം നടത്തുന്നു

Avatar

1930 ഡിസംബര്‍ 29
ഇന്ത്യന്‍ മുസ്ലീമിന് പ്രത്യക പ്രദേശത്തിനായി വാദമുയര്‍ത്തുന്നു

ഇന്ത്യാവിഭജനത്തിന്റെ ആദ്യവിത്തുകള്‍ പാകികൊണ്ട് ഓള്‍ ഇന്ത്യ മുസ്ലീം ലീഗിന്റെ പ്രമുഖ നേതാവായ അല്ലാമ ഇക്ബാല്‍ ഇന്ത്യന്‍ മുസ്ലീമുകള്‍ക്ക് പ്രത്യേക പ്രദേശം വേണമെന്ന ആവശ്യം ഉയര്‍ത്തുന്നത് 1930 ഡിസംബര്‍ 29 നായിരുന്നു. പാര്‍ട്ടിയുടെ യോഗത്തില്‍ അധ്യക്ഷപ്രസംഗം നടത്തവെയായിരുന്നു വടക്ക് പടിഞ്ഞാറ് പ്രവിശ്യകേന്ദ്രമാക്കി മുസ്ലീമുകള്‍ക്ക് പ്രത്യേകപ്രദേശം കിട്ടണമെന്ന് വാദമുന്നയിക്കുന്നത്.

ഇന്ത്യാവിഭജനത്തിനായി മുഹമ്മദ് അലി ജിന്നയ്‌ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കുകയും ചെയ്ത ഇക്ബാല്‍ പാകിസ്താന്‍ രൂപീകരണത്തിന് ശേഷം ആ രാജ്യത്തിന്റെ ദേശീയകവിയായി അംഗീകരിക്കപ്പെടുകയും ചെയ്തു.

1940 ഡിസംബര്‍ 29
ലണ്ടനുമേല്‍ ജര്‍മന്‍ വ്യോമസേനയുടെ ആക്രമണം

ലണ്ടന്‍ നഗരത്തിന് ഏറ്റവും വലിയ കെടുതി സമ്മാനിച്ചുകൊണ്ട് 1940 ഡിസംബര്‍ 29 ന് ജര്‍മനിയുടെ ബോംബര്‍ വിമാനങ്ങള്‍ അക്രമണം നടത്തി. ഹോളണ്ടിലും ബെല്‍ജിയത്തിലും ഫ്രാന്‍സിലും തങ്ങളുടെ അധീശത്വം സ്ഥാപിച്ചശേഷമായിരുന്നു ബ്രിട്ടനുമേലുള്ള ജര്‍മനിയുടെ കടന്നു കയറ്റം.

എന്നാല്‍ ശക്തമായ പ്രതിരോധത്തിനാണ് ബ്രിട്ടന്‍ ശ്രമിച്ചത്. ഇതിനു ബ്രിട്ടനു തക്കതായ ശിക്ഷകൊടുക്കണമെന്ന അഡോള്‍ഫ് ഹിറ്റ്‌ലര്‍ തീരുമാനിക്കുകയായിരുന്നു. ജൂണില്‍ തന്നെ ജര്‍മനിയുടെ വ്യോമസേന ലഫ്റ്റ്വാഫ് തങ്ങളുടെ അക്രമം ആരംഭിച്ചിരുന്നെങ്കിലും ഡിസംബറിലാണ് കടുത്ത രീതിയിലുള്ള വ്യോമാക്രമണം അവര്‍ ലണ്ടനുമേല്‍ നടത്തിയത്.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തീയതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍