UPDATES

ചരിത്രത്തില്‍ ഇന്ന്

1988 മാര്‍ച്ച് 16: ഇറാന്‍-കോണ്‍ട്ര ഇടപാടില്‍ കേണല്‍ ഒലിവര്‍ നോര്‍ത്തിനെ കുറ്റക്കാരനാണെന്ന് വിധിച്ചു

1910 മാര്‍ച്ച് 16-ന് എട്ടാമത്തെ പട്ടൗടി നവാബായ ഇഫ്തിഖര്‍ അലി ഖാന്‍ പിറന്നു

1988 മാര്‍ച്ച് 16: ലോകം

ഇറാന്‍-കോണ്‍ട്ര ഇടപാട് എന്ന് അറിയപ്പെട്ടിരുന്ന 1980-കളിലെ വലിയ രാഷ്ട്രീയ വിവാദത്തില്‍ റീഗന്‍ സര്‍ക്കാരിലെ ദേശീയ സുരക്ഷ കൗണ്‍സില്‍ അംഗമായിരുന്ന കേണല്‍ ഒലിവര്‍ നോര്‍ത്ത് കേന്ദ്ര കഥാപാത്രമായി. ലബനനില്‍ ഒരു ഭീകര ഗ്രൂപ്പ് തടവിലാക്കിയ ഏഴ് അമേരിക്കന്‍ ബന്ദികളെ മോചിപ്പിക്കുന്നതിനായി ഇറാന് രഹസ്യമായി ആയുധങ്ങള്‍ വില്‍ക്കാന്‍ സൗകര്യമൊരുക്കി എന്ന വിവാദത്തില്‍ മുതിര്‍ന്ന വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരുടെ പേരുകള്‍ വരെ വലിച്ചിഴയ്ക്കപ്പെട്ട ആരോപണത്തില്‍ 1988 മാര്‍ച്ച് 16-ന് യുഎസ് മറൈന്‍ കോര്‍പ്‌സിലെ ലഫ്റ്റനന്റ് കേണലായ ഒലിവര്‍ നോര്‍ത്തിനെ കുറ്റക്കാരനാണെന്ന് വിധിച്ചു. ഉപരോധം ലംഘിച്ചുകൊണ്ടാണ് അമേരിക്ക ഇറാന് ആയുധങ്ങള്‍ വിറ്റത്. നിക്കരാഗ്വയിലെ കോണ്‍ട്ര വിമതരെ പിന്തുണയ്ക്കുന്നതിനായി ആയുധങ്ങള്‍ വഴി മാറ്റി വിട്ട പദ്ധതിയുടെ രണ്ടാമത്തെ ഭാഗത്തിനായുള്ള ആസൂത്രണത്തിലാണ് നോര്‍ത്ത് പങ്കാളിയായത്. ബോളണ്ട് ഭേദഗതി പ്രകാരം ഇത് പ്രത്യേകമായി നിരോധിക്കപ്പെട്ടതായിരുന്നു. ആര്‍മി ഓഫ് ദ ഗാര്‍ഡിയന്‍സ് ഓഫ് ഇസ്ലാമിക് റെവല്യൂഷന്‍ എന്ന സംഘടനയുടെ മുതിര്‍ന്ന നേതാവ് മെഹ്ദി ഹാഷ്മിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് 1986 നവംബര്‍ മൂന്നിന് ലെബനീസ് മാസികയായ അഷ്-ഷിറയാണ് ഈ രഹസ്യ ഉടമ്പടി വെളിച്ചത്ത് കൊണ്ടുവന്നത്. പിന്നീട് വളരെ പ്രചാരമുള്ള എഴുത്തുകാരനും രാഷ്ട്രീയ വക്താവും ടെലിവിഷന്‍ അവതാരകനുമായി നോര്‍ത്ത് മാറി.

1910 മാര്‍ച്ച് 16: ഇന്ത്യ

1910 മാര്‍ച്ച് 16-ന് എട്ടാമത്തെ പട്ടൗടി നവാബായ ഇഫ്തിഖര്‍ അലി ഖാന്‍ പിറന്നു. ഇന്ത്യന്‍ ക്രിക്കറ്റിലെ എണ്ണപ്പെട്ട നാമങ്ങളായി ഇഫ്തിഖറും അദ്ദേഹത്തിന്റെ പുത്രന്‍ മന്‍സൂര്‍ അലി ഖാനും മാറി. ഓക്‌സ്‌ഫോര്‍ഡിലെ ബല്ലിയോളി കോളേജില്‍ പഠിച്ച ഇഫ്തിഖറാണ് ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനും വേണ്ടി ടെസ്റ്റ് ക്രിക്കറ്റ് കളിച്ച ഒരേയൊരു താരം. 1932-33 കാലഘട്ടത്തില്‍ കുപ്രിസിദ്ധമായ ‘ബോഡി ലൈന്‍’ പരമ്പരയില്‍ അദ്ദേഹം പങ്കെടുത്തു. എസ്്‌സിജിയില്‍ നടന്ന ആഷസ് അരങ്ങേറ്റത്തില്‍ (അത് അദ്ദേഹത്തിന്റെ ടെസ്റ്റ് അരങ്ങേറ്റം കൂടിയായിരുന്നു) രഞ്ജിയുടെയും ദുലീപിന്റെയും പാത പിന്തുടര്‍ന്ന ഇഫ്തിഖര്‍ സെഞ്ച്വറി നേടി. എന്നാല്‍ ഡഗ്‌ളസ് ജാര്‍ഡിയന്റെ തന്ത്രങ്ങളോടുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് അദ്ദേഹത്തെ അടുത്ത ടെസ്റ്റില്‍ നിന്നും ഒഴിവാക്കപ്പെടുകയും പരമ്പര അവസാനിക്കുന്നതിന് മുമ്പ് നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. പിന്നീട് 1946ല്‍ ഇംഗ്‌ളണ്ട് പര്യടനത്തില്‍ ഇന്ത്യയെ നയിച്ചു. പരമ്പര പക്ഷെ ഇന്ത്യയ്ക്ക് 1-0ത്തിന് നഷ്ടമായി. അഞ്ചു വര്‍ഷത്തിന് ശേഷം പോളോ കളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ അദ്ദേഹം അന്തരിച്ചു. ഇന്ത്യയെ നയിച്ചുകൊണ്ട് ഇഫ്ത്തിഖറിന്റെ പാരമ്പര്യം പുത്രന്‍ മന്‍സൂര്‍ അലി ഖാന്‍ പിന്തുടര്‍ന്നു. ‘ടൈഗര്‍ പട്ടൗടി’ എന്ന പേരില്‍ പ്രസിദ്ധനായ മന്‍സൂര്‍ അലി ഖാന്‍ ഇന്ത്യയുടെ മികച്ച നായകരില്‍ ഒരാളായി ഇപ്പോഴും വാഴ്ത്തപ്പെടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍