UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: അമേരിക്കന്‍ പൗരന്മാര്‍ ഇറാനില്‍ ബന്ദികളാക്കപ്പെടുന്നു, യിത്സാക് റാബിന്‍ കൊല്ലപ്പെടുന്നു

Avatar

1979 നവംബര്‍ 4
ഇറാനില്‍ അമേരിക്കന്‍ പൗരന്മാര്‍ ബന്ദികളാക്കപ്പെടുന്നു

നയതന്ത്ര പ്രതിനിധികളടക്കം 52 അമേരിക്കന്‍ പൗരന്മാരെ 1979 നവംബര്‍ 4ന് ഇറാനില്‍ ബന്ദികളാക്കി. ടെഹ്‌റാനിലെ യുഎസ് ദൗത്യത്തിനെതിരെ പൊരുതുന്ന മുസ്ലിം വ്യദാര്‍ത്ഥി സംഘടനയില്‍പ്പെട്ട ഒരു സംഘമായിരുന്നു ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. ടെഹ്‌റാനും വാഷിംഗ്ടണും ഇടയില്‍ വന്‍ സംഘര്‍ഷം നിലനിര്‍ത്തിക്കൊണ്ട് 444 ദിവസമാണ് അമേരിക്കന്‍ പൗരന്മാര്‍ തടവില്‍ കഴിഞ്ഞത്. 1981 ലാണ് ഇതിനന്ത്യം ഉണ്ടാകുന്നത്. ബന്ദികള്‍ തീവ്രവാദത്തിന്റെ ഇരകളാണെന്നാണ് അമേരിക്കന്‍ പ്രസിഡന്‍റ് ജിമ്മി കാര്‍ട്ടര്‍ പ്രസ്താവന നടത്തിയത്.

ഇറാനില്‍ ഷാ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് മുഹമ്മദ് റാസ പഹല്‍വിയെ പുറത്താക്കിയതിനു പിന്നാലെ അമേരിക്കയ്ക്ക് ഇറാനില്‍ നിന്നുകിട്ടിയ പ്രഹരമായിരുന്നു ഇത്. ഭരണത്തില്‍ നിന്ന് തിരസ്‌കൃതനായ ഷാ അമേരിക്കയില്‍ അഭയം തേടി. എന്നാല്‍ യുദ്ധക്കുറ്റത്തിന് വിചാരണ നേരിടാനായി ഷായെ വിട്ടുതരണമെന്ന് ഇറാന്‍ അമേരിക്കയോട് ആവശ്യപ്പെട്ടു. അമേരിക്ക ഈ ആവശ്യം തള്ളി.

ബന്ദികളാക്കിയവരെ മോചിപ്പിക്കാനായി അമേരിക്ക യുഎസ്എസ് നിമിറ്റ്‌സ്, യുഎസ്എസ് കോറല്‍ സീ എന്നീ രണ്ടു യുദ്ധക്കപ്പലുകള്‍ അയച്ചെങ്കിലും 8 സൈനികരുടെ ജീവന്‍ നഷ്ടമായ ഈ ദൗത്യം പരാജയപ്പെടുകയായിരുന്നു. ഇതുകൂടാതെ രണ്ട് എയര്‍ക്രാഫ്റ്റുകളും അമേരിക്കയ്ക്ക് നഷ്ടമായി. ഈ സംഘര്‍ഷങ്ങളില്‍ നിന്ന് ഇറാന്റെ അയത്തുള്ള ഖുമൈനി നേട്ടമുണ്ടാക്കിയപ്പോള്‍ തിരിച്ചുകയറാനാവാത്തവിധം കുഴിയില്‍ വീഴുകയായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍.

1995 നവംബര്‍ 4
ഇസ്രയേല്‍ പ്രധാനമന്ത്രി യിത്സാക് റാബിന്‍ കൊല്ലപ്പെടുന്നു.

സമാധനത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ ഇസ്രയേല്‍ പ്രധാനമന്ത്രി യിത്സാക് റാബിന്‍ 1995 നവംബര്‍ 4 ന് കൊല്ലപ്പെട്ടു. കൊല്ലപ്പെടുമ്പോള്‍ രണ്ടാം തവണ ഇസ്രയേലിന്റെ പ്രധാനമന്ത്രി പദം അലങ്കരിക്കുകയായിരുന്നു റാബിന്‍.

1994 ലാണ് റാബിന്‍ പലസ്തീന്‍ നേതാവ് യാസര്‍ അറഫാത്, ഷിമോണ്‍ പെരസ് എന്നിവര്‍ക്കൊപ്പം റാബിന്‍ നൊബേല്‍ സമ്മാനം പങ്കിട്ടത്.

റാബിനെ നൊബേല്‍ ജേതാവാക്കിയ ഓസ്‌ലോ ഉടമ്പടിയെ എതിര്‍ത്ത വലതുപക്ഷത്തുള്ള യിഗാള്‍ അമിര്‍ ആണ് പ്രധാനമന്ത്രിയെ കൊല ചെയ്തത്. ഇസ്രയേലില്‍ ജനിച്ച ആദ്യത്തെ പ്രധാനമന്ത്രിയാണ് റാബിന്‍. അതുപോലെ കൊലചെയ്യപ്പെട്ട ആദ്യത്തെ ഇസ്രയേല്‍ പ്രധാനമന്ത്രിയെന്ന സ്ഥാനവും റാബിന് സ്വന്തം.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തീയതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍